BEST Bus | ബെസ്റ്റ് ബസിന് ആദ്യ വനിതാ ഡ്രൈവർ; പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിൽ ആദ്യം
Last Updated:
ധാരാവി ബസ് ഡിപ്പോയ്ക്കും ദക്ഷിണ മുംബൈയ്ക്കും ഇടയിലുള്ള റൂട്ടിലായിരിക്കും ലക്ഷ്മി ബസ് ഓടിക്കുക.
ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട് ബസ് (Brihanmumbai Electric Supply and Transport (BEST bus)) ഓടിക്കാൻ ആദ്യ വനിതാ ഡ്രൈവർ എത്തുന്നു. 41 കാരിയായ ലക്ഷ്മി ജാദവ് (Laxmi Jadhav) ആണ് മുംബൈയിലെ നിരത്തുകളിലൂടെ ഓടുന്ന ബെസ്റ്റ് ബസിന്റെ വളയം തിരിച്ച് ഈ ബഹുമതി സ്വന്തമാക്കാനൊരുങ്ങുന്നത്. 1926 ലാണ് ബെസ്റ്റ് ബസ് സ്ഥാപിക്കപ്പെട്ടത്. കമ്പനിയുടെ ഇതുവരെയുള്ള കാലഘട്ടത്തിലെ ആദ്യ വനിതാ ഡ്രൈവർ എന്ന ചരിത്രനേട്ടത്തിന് അർഹയാകുന്നതിന്റെ ത്രില്ലിലാണ് ലക്ഷ്മി. ധാരാവി ബസ് ഡിപ്പോയ്ക്കും ദക്ഷിണ മുംബൈയ്ക്കും ഇടയിലുള്ള റൂട്ടിലായിരിക്കും ലക്ഷ്മി ബസ് ഓടിക്കുക.
ഇപ്പോൾ ബെസ്റ്റ് ബസ് ഓടിക്കാനുള്ള പരിശീലനം നേടുകയാണ് ലക്ഷ്മി. ലക്ഷ്മിയെ കൂടാതെ മറ്റ് രണ്ട് വനിതാ ഡ്രൈവർമാരെയും നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. ബെസ്റ്റ് ബസിന് ഇപ്പോൾ 90 ഓളം വനിതാ കണ്ടക്ടർമാരുണ്ട്.
കുട്ടിക്കാലം മുതൽ തന്നെ ഡ്രൈവിംഗ് തനിക്ക് ഇഷ്ടമായിരുന്നു എന്നും വഡാല ആർടിഒയിൽ നിന്ന് ഓട്ടോറിക്ഷാ പെർമിറ്റ് ലഭിച്ച ആദ്യ വനിതയാണ് താനെന്നും ലക്ഷ്മി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മുൻപ് ട്രാൻസ്പോർട്ട് ഏജൻസികളിൽ ജോലികൾ ചെയ്തിരുന്ന ലക്ഷ്മി ബിഎംഡബ്ല്യു, മെഴ്‌സിഡസ് തുടങ്ങിയ ആഡംബര കാറുകൾ ഓടിക്കാനും പഠിച്ചിട്ടുണ്ട്. ഡ്രൈവിങ്ങിൽ തനിക്ക് എപ്പോഴും ഭർത്താവിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ബിരുദത്തിന് പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് ലക്ഷ്മി.
advertisement
സ്ഥിരവരുമാനവും പ്രൊവിഡന്റ് ഫണ്ടും ഉറപ്പു വരുത്തുന്ന മികച്ച ജോലിയാണ് ബെസ്റ്റ് ബസ് ഡ്രൈവറുടേത് എന്നും ഇക്കാര്യമാണ് തന്നെ ആകർഷിച്ചതെന്നും ലക്ഷ്മി പറഞ്ഞു. ബെസ്റ്റ് ബസുകൾ ഓടിക്കുന്നത് പഠിക്കാൻ ദിൻദോഷി ഡിപ്പോയിൽ ചേർന്ന ലക്ഷ്മി 2019- ൽ ആണ് ലൈസൻസ് നേടിയത്.
മുംബൈയിലെ മുഴുവൻ പ്രദേശങ്ങളിലും ബെസ്റ്റ് ബസ് സർവീസ് നടത്തുന്നുണ്ട്. നഗര പരിധിക്ക് പുറത്ത്, അയൽ പട്ടണങ്ങളിലേക്കും ബെസ്റ്റ് ബസുകൾ ഓടുന്നുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ വനിതാ ഡ്രൈവര്‍മാരെയും തങ്ങള്‍ രംഗത്തിറക്കും എന്ന് ബെസ്റ്റിന്റെ ജനറല്‍ മാനേജര്‍ ലോകേഷ് ചന്ദ്ര പറഞ്ഞു.
advertisement
പല മേഖലകളിലും നടപ്പുശീലങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് വനിതാ പ്രാതിനിധ്യം ഏറിവരികയാണ്. ഒരു മാസം മുമ്പ് ജലജ രതീഷ് എന്ന 40 കാരി കേരളത്തിൽ നിന്ന് കശ്മീരിലേക്ക് ചരക്കു ലോറി ഓടിച്ചത് വലിയ വാർത്തയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 2-ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് ജലജ യാത്ര ആരംഭിച്ചത്. ഭർത്താവ് രതീഷ് പിഎസിനും ബന്ധു അനീഷ് കെഎസിനും ഒപ്പം ജെലജ ആദ്യം പൂനെയിലേക്ക് പ്ലൈവുഡ് എത്തിച്ചു. തുടർന്ന് കശ്മീരിലേക്ക് ഉള്ളി എത്തിക്കാനും ലോറി ഓടിച്ച് പോയിരുന്നു. ജലജയുടെ റോഡ് യാത്രയുടെ നിരവധി വീഡിയോകൾ ഒരു യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 23, 2022 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
BEST Bus | ബെസ്റ്റ് ബസിന് ആദ്യ വനിതാ ഡ്രൈവർ; പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിൽ ആദ്യം