സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും വളരെ ലളിതമായ ഭാഷയിലുള്ള എഴുത്തുമാണ് ആനി എർനോവിന്‍റെ രചനകളുടെ സവിശേഷത
ന്യൂഡൽഹി: ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക് 2022-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം ലഭിച്ചു. 82കാരിയായ ആനി എർനോയെ ധൈര്യശാലിയായ എഴുത്തുകാരിയെന്നാണ് നൊബേൽ സമിതി വിശേഷിപ്പിച്ചത്. ഏറ്റവും മഹത്തരമായ അംഗീകാരവും അതിനൊപ്പം വലിയൊരു ഉത്തരവാദിത്വവുമാണിതെന്ന് പുരസ്ക്കാരം ലഭിച്ച വാർത്തയറിഞ്ഞ് ആനി എർനോ പ്രതികരിച്ചു.
ആൻഡേർസ് ഓൾസൻ അധ്യക്ഷനായ സമിതിയാണ് 2022ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനജേതാവിനെ തെരഞ്ഞെടുത്തത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും വളരെ ലളിതമായ ഭാഷയിലുള്ള എഴുത്തുമാണ് ആനി എർനോവിന്‍റെ രചനകളുടെ സവിശേഷതയെന്ന് ആൻഡേർസ് ഓൾസൻ പറഞ്ഞു.
ആത്മകഥാപരമായ നോവലുകളാണ് ആനി എർനോവിന്‍റെ രചനകളിലേറെയും. ഇരുപതോളം നോവലുകളാണ് ആനി എർനോ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ ഏറെയും അവരുടെ ജീവിതവും അതിനു ചുറ്റുപാടിലുമായി നടന്ന കഥകളാണെന്നതാണ് പ്രത്യേകത.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2022 5:30 PM IST