കൊച്ചി: മുസ്ലിം (Muslim) വിഭാഗമായതിനാലും ഭര്‍ത്താവ് കൂടെയില്ലാത്തതിനാലും സിനിമയില്‍ (Film Industry) ജോലി ചെയ്യുന്നതിനാലും കൊച്ചിയില്‍ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായിക. മമ്മൂട്ടിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന 'പുഴു' (Puzhu) എന്ന ചിത്രത്തിന്റെ സംവിധായിക റത്തീനയാണ്(Ratheena) തനിക്ക് നേരിട്ട അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
മുസ്ലിമാണെന്ന കാരണത്താല്‍ ഫ്ലാറ്റ് വാടകയ്ക്ക് ലഭിക്കാത്ത അനുഭവം മുന്‍പുമുണ്ടായിട്ടുള്ളതിനാല്‍ പുതുമ തോന്നിയില്ലെന്നും സിനിമയില്‍ ജോലി ചെയ്യുന്നതും ഭര്‍ത്താവ് കൂടെയില്ലാത്തതും ഏഴ് വയസ്സുള്ള ഒരു കുട്ടിയുള്ളതുമാണ് ഇപ്പോള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നതെന്നും റത്തീന പറയുന്നു.
റത്തീനയുടെ ഫേസ്ബുക്ക് പോസ്റ്റ്-റത്തീന ന്ന് പറയുമ്പോ??'
'പറയുമ്പോ? '
മുസ്ലിം അല്ലല്ലോ ല്ലേ?? '
'യെസ് ആണ്...'
' ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!'
കൊച്ചിയില്‍ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര്‍ വീടിന്റെ കഴുക്കോല് ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭര്‍ത്താവ് കൂടെ ഇല്ലേല് നഹി നഹി
സിനിമായോ, നോ നെവര്‍
അപ്പോപിന്നെ മേല്‍ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
'ബാ.. പോവാം ....'
മലപ്പുറം തൃപ്രങ്ങോട് ക്ഷേത്രത്തിൽ മമ്മൂട്ടിക്കായി മൃത്യുഞ്ജയ ഹോമംനടൻ മമ്മൂട്ടിയുടെ (Mammootty) ആയുരാരോഗ്യ സൗഖ്യത്തിനായി മലപ്പുറം തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമവും മറ്റ് വഴിപാടുകളും നടന്നു. മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് രണ്ട് മണിക്കൂർ നീണ്ട ഹോമം നടന്നത്. നടൻ ദേവനും (Actor Devan) ചടങ്ങിൽ സംബന്ധിച്ചു.
തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം. ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഏഴോളം തന്ത്രിമാർ പങ്കെടുത്തു. മമ്മൂട്ടിക്കായി അദ്ദേഹത്തിന്റെ പി. എയും നടൻ ദേവനും നിരവധി ഭക്തരുമാണ് ബുക്ക് ചെയ്തിരുന്നത്. കോവിഡ് ബാധിച്ചതിനാൽ മമ്മൂട്ടിക്ക് എത്താൻ കഴിഞ്ഞില്ല.
ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുമ്പോൾ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. മമ്മൂട്ടിക്ക് വേണ്ടി പ്രാർഥിച്ച ദേവൻ തന്ത്രിയിൽ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്.
എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യത്തിനും ദീർഘായുസ്സ് ലഭിക്കാനും സകലദോഷ പരിഹാരങ്ങൾക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാ മൃത്യുഞ്ജയഹോമം നടത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.