സൗദി വനിതകൾ വിമാനം പറത്താനും പഠിക്കും!
Last Updated:
റിയാദ്: ഡ്രൈവിങ് ലൈസൻസ് നേടി ചരിത്രം കുറിച്ചതിന് പിന്നാലെ സൗദി വനിതകൾ വിമാനം പറത്താനും പഠിക്കാനൊരുങ്ങുന്നു. സൗദിയിലെ പ്രശസ്തമായ ഓക്സ്ഫോർഡ് ഏവിയേഷൻ അക്കാദമിയാണ് വനിതാ പൈലറ്റുമാർക്കുള്ള കോഴ്സിന് അപേക്ഷ ക്ഷണിച്ചത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് നൂറുകണക്കിന് വനിതകളാണ് അപേക്ഷിച്ചിട്ടുള്ളത്. സൗദിയിൽ സ്ത്രീകൾക്ക് ദശാബ്ദങ്ങൾ നീണ്ട ഡ്രൈവിങ് നിരോധനം അവസാനിച്ചതിന് പിന്നാലെയാണ് ഏവിയേഷൻ കോഴ്സിലേക്ക് സ്ത്രീകൾക്ക് പ്രവേശനം നൽകാനൊരുങ്ങുന്നത്. ദമാമിൽ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിലായിരിക്കും ഓക്സ്ഫോർഡ് ഏവിയേഷൻ അക്കാദമി വനിതകൾക്ക് പ്രവേശനം നൽകുന്നത്. വ്യോമഗതാഗതവുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ അക്കാദമിയിൽ ഉണ്ടായിരിക്കും. സിവിൽ പൈലറ്റ് കോഴ്സിന് പുറമെ എയർക്രാഫ്റ്റിങ് എഞ്ചിനിയറിങ് ഉൾപ്പടെയുള്ളയുമുണ്ട്. മൂന്നു വർഷം നീളുന്ന കോഴ്സിൽ വിശദമായ പ്രാക്ടിക്കൽ സെഷനുമുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2018 10:11 PM IST


