ലൈംഗിക അധിക്ഷേപങ്ങൾക്ക് ഇരയാകുന്നവരിൽ പുരുഷന്മാരും
Last Updated:
സ്ത്രീകൾക്കെതിരായ ലൈംഗിക പരാമർശങ്ങൾ പുതിയകാലത്തിന്റെ നിർഭാഗ്യം തന്നെയാണ്. എന്നാൽ ഇപ്പോൾ പുതിയൊരു ട്രെൻഡ് കടന്നു വന്നിരിക്കുകയാണ്. ഓരോ പുരുഷനെയും ലൈംഗിക അക്രമിയായി ചിത്രീകരിക്കുക എന്നത്. എല്ലാ പുരുഷന്മാരും പീഡകരാണെന്ന തരത്തിലുള്ള പരാമർശങ്ങളും ഇപ്പോൾ സാധാരണമാണ്.
പുരുഷന്മാർ മുഴുവനും പീഡകരും പുരുഷാധിപത്യത്തിന്റെ പ്രതീകങ്ങളുമാണെന്ന തരത്തിലുള്ള പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതാകട്ടെ സ്ത്രീ സമത്വത്തിന് വേണ്ടി ഘോര ഘോരം വാദിക്കുന്ന സ്ത്രീരത്നങ്ങൾ തന്നെയാണ്. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പോലെ ഇവയും പുരുഷ വിരുദ്ധ പരാമർശങ്ങൾ തന്നെയാണ്. അത്തരം ചില വിവാദ പരാമർശങ്ങൾ ഇതാ...
സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കാനും സ്ത്രീകളോട് മോശമായി പെരുമാറാനും ഡൽഹിയിലെ പുരുഷന്മാർക്ക് അവസരം ലഭിക്കുന്നില്ലെന്നാണ് നടി ഗുൽ പനഗ് പറയുന്നത്. എല്ലാ ആക്രമണങ്ങളും ഉണ്ടാക്കുന്നത് പുരുഷന്മാരാണെന്നാണ് കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ കണ്ടെത്തൽ.
advertisement
ഗാർഹിക പീഡന നിയമം ദുരുപയോഗം ചെയ്യുന്നതിന് പുരുഷന്മാർ ഇരകളാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് വനിത ശിശുക്ഷേമ വകുപ്പ് മുൻ മന്ത്രി രേണുക ചൗധരി പറഞ്ഞത് അതൊരു മോശം ആശയമല്ലെന്നും അങ്ങനെ ഇരയാകുന്ന പുരുഷന്മാരോട് സഹതാപം മാത്രമാണെന്നുമായിരുന്നു. ഇന്ത്യൻ പുരുഷന്മാരുടെ ലൈംഗിക സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ പുരുഷന്മാരെയും നിങ്ങളുടെ ഭർത്താക്കന്മാരെയും വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ ഉത്തരം.
ഒരു വിഭാഗം എന്ന നിലയിൽ ഇന്ത്യയിലെ പുരുഷന്മാർ ലോകത്തിലെ ഏറ്റവും വൃത്തികെട്ടവരായിത്തീരുമെന്നാണ് മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുായ സാഗരിക ഘോസ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ പുരുഷന്മാരെ കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവം അവർ സ്നേഹിക്കാൻ അറിയാത്തവരാണെന്നും അവർക്ക് അറിയാവുന്നത് എങ്ങനെ പീഡിപ്പിക്കാമെന്നു മാത്രമാണെന്നുമാണ് എഴുത്തുകാരി തസ്ലിമ നസ്രിൻ പറയുന്നു.
advertisement
ചുരുക്കത്തിൽ ഒന്നോ രണ്ടോ പേർ ചെയ്യുന്ന കുറ്റങ്ങൾക്കാണ് പുരുഷ സമൂഹത്തെ ഒന്നാകെ ഇവിടെ അടച്ച് അക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്. പുരുഷനെന്നോ സ്ത്രീ എന്നോ വേർതിരിവില്ലാതെ ശരിയായ ലിംഗ സമത്വത്തിന് വേണ്ടി നില കൊള്ളുകയാണ് വേണ്ടത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 10, 2018 3:09 PM IST


