Uniform Controversy | 'ചുരിദാറിന്റെ അടിയില്‍ പാന്റ് ഇട്ടുവരുന്ന ടീച്ചര്‍മാരുടെ കാര്യം ആരും പറയാത്തതെന്താണ്'; കുറിപ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യാത്രകൾ പോകുമ്പോൾ മറ്റുള്ളവർ ഉപയോഗിച്ച് നശിപ്പിച്ചിട്ടിരിക്കുന്ന ക്ലോസെറ്റുകളിൽ ചെന്നു ഇരുന്നു കാര്യം സാധിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് എന്തേ ആരും സംസാരിക്കുന്നില്ലെന്നും സിൻസി കൂട്ടിച്ചേർക്കുന്നു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ പേരില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. പെണ്‍കുട്ടികള്‍ പാന്റിടിന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ധരാളം പ്രതികരണങ്ങളാണ് നടക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സിന്‍സി അനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോല്‍ വൈറലായിരിക്കുന്നത്. ചുരിദാറിന്റെ അടിയില്‍ പാന്റ് ഇട്ടു വരുന്ന ടീച്ചര്‍മാരുടെ കാര്യം എന്താണ് ആരും പറയാത്തതെന്ന് സിന്‍സി ചോദിക്കുന്നു.
യാത്രകള്‍ പോകുമ്പോള്‍ മറ്റുള്ളവര്‍ ഉപയോഗിച്ച് നശിപ്പിച്ചിട്ടിരിക്കുന്ന ക്ലോസെറ്റുകളില്‍ ചെന്നു ഇരുന്നു കാര്യം സാധിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് എന്തേ ആരും സംസാരിക്കുന്നില്ലെന്നും സിന്‍സി കൂട്ടിച്ചേര്‍ക്കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങള്‍ ആണ് നമ്മുടെ നാട്ടില്‍ ഉള്ളതെന്നും അതിനൊരു മാറ്റം വരുത്താന്‍ ആര്‍ക്കെങ്കിലും സമരം ചെയ്യാന്‍ തോന്നിയിരുന്നു എങ്കിലെന്ന് സിന്‍സി ചോദിക്കുന്നു.
സിന്‍സി അനില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാന്റു ഇട്ടാല്‍ മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ടാകും എന്നൊരു വിചിത്ര വാദം സോഷ്യല്‍ മീഡിയയില്‍ പലയിടതായി കണ്ടു...
advertisement
അപ്പോള്‍ ചുരിദാര്‍ ന്റെ അടിയില്‍ പാന്റ് ഇട്ടു വരുന്ന ടീച്ചര്‍മാരുടെ കാര്യം എന്താണ് ആരും പറയാത്തത്...
അവരെന്താ സ്ത്രീകള്‍ അല്ലെ..?? അവര്‍ക്കു ഈ പറഞ്ഞ ആവശ്യങ്ങള്‍ ഒന്നുമില്ലേ....???
മാസം തോറും ആര്‍ത്തവസമയത്തു സ്ത്രീകള്‍ കാലിന്റെ ഇടയില്‍ വയ്ക്കുന്ന ഒരു സാധനമുണ്ട്...പാഡ്....
അതില്‍ collect ആകുന്ന ചോരയും കൊണ്ടാണ് ഈ സമയത്തു സ്ത്രീകള്‍ ജോലിക്ക് പോകുന്നതും കുടുംബം നോക്കുന്നതും കുട്ടികളെ നോക്കുന്നതും എല്ലാം....
പല സമയത്തും പ്രത്യേകിച്ച് യാത്രകളില്‍ അത് സമയസമയങ്ങളില്‍ മാറാന്‍ ആകാതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ട്...
advertisement
എന്തെ.. ആരും അതിനെക്കുറിച്ചൊന്നും മിണ്ടാത്തത്
ആണുങ്ങള്‍ക്ക് മൂത്രം ഒഴിക്കാന്‍ നിന്നു കൊണ്ട് ആകും...
യാത്രകള്‍ പോകുമ്പോള്‍ വല്ലവനും ഒക്കെ ഉപയോഗിച്ച് നശിപ്പിച്ചിട്ടിരിക്കുന്ന ക്ലോസെറ്റുകളില്‍ ചെന്നു ഇരുന്നു കാര്യം സാധിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് ആരും സംസാരിക്കുന്നില്ല...
അത്രയും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ആണ് നമ്മുടെ നാട്ടില്‍ ഉള്ളത്...അതിനൊരു മാറ്റം വരുത്താന്‍ ആര്‍ക്കെങ്കിലും സമരം ചെയ്യാന്‍ തോന്നിയിരുന്നു എങ്കില്‍
സ്ത്രീകള്‍ക്ക് ഇങ്ങനെ ഉള്ള ടോയ്‌ലറ്റ കള്‍ ഉപയോഗിക്കുമ്പോള്‍ അത് അണുബാധക്കു കാരണം ആകാറുണ്ട്..
advertisement
സമരവും ചര്‍ച്ചകളും ഒക്കെ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ആയിരുന്നെങ്കില്‍...വല്ല ഗുണവും ഉണ്ടായേനെ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2021 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Uniform Controversy | 'ചുരിദാറിന്റെ അടിയില്‍ പാന്റ് ഇട്ടുവരുന്ന ടീച്ചര്‍മാരുടെ കാര്യം ആരും പറയാത്തതെന്താണ്'; കുറിപ്പ്


