Harmful Diseases | സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അഞ്ച് രോഗങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
സ്ത്രീകൾ സ്ഥിരമായി വൈദ്യ പരിശോധനകൾ നടത്തുകയും പതിവായി ഡോക്ടറെ സന്ദർശിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്
സ്ത്രീകൾക്ക് (Women) പ്രായം കൂടുന്തോറും ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. പ്രായപൂർത്തിയാകുമ്പോൾ, സ്ത്രീകൾക്ക് ആർത്തവം ആരംഭിക്കുകയും ഹോർമോണുകൾ (Hormones) മൂലമുണ്ടാകുന്ന മറ്റ് മാറ്റങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നു. അമ്മയായതിനുശേഷം ശരീരഭാരം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ വലിയ മാറ്റങ്ങൾ അനുഭവപ്പെടും. മിക്ക സ്ത്രീകളും ആരോഗ്യവുമായി (Health) ബന്ധപ്പെട്ട പല മാറ്റങ്ങളെയും അവഗണിക്കാറാണ് പതിവ്. എന്നാൽ ഇത് പല ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.
സ്ത്രീകൾ സ്ഥിരമായി വൈദ്യ പരിശോധനകൾ നടത്തുകയും പതിവായി ഡോക്ടറെ സന്ദർശിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. എപ്പോഴും ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. സ്തനാർബുദം, യോനിയിലെ അണുബാധ തുടങ്ങിയ ചില ആരോഗ്യപ്രശ്‌നങ്ങൾ സ്ത്രീകളിൽ പതിവായി കണ്ടുവരുന്നവയാണ്. ഈ രോഗങ്ങളെക്കുറിച്ച് കൂടുതൽ അറിയാം
യോനിയിലുണ്ടാകുന്ന അണുബാധകൾ
ആർത്തവ സമയത്ത് സ്ത്രീകളുടെ യോനിയിൽ നിന്ന് ചെറിയ ദുർഗന്ധത്തോട് കൂടിയ വെളുത്ത ഡിസ്ചാർജ് പുറത്തു വരുന്നത് സാധാരണമാണ്. എന്നാൽ യോനിയിൽ ചൊറിച്ചിൽ,വയറുവേദന തുടങ്ങിയ ലക്ഷങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിൽ, അത് യോനിയിൽ അണുബാധയുണ്ടെന്നതിന്റെ സൂചനയാണ്.
advertisement
മൂത്രാശയ അണുബാധ (UTI), ലൈംഗികമായി പകരുന്ന രോഗങ്ങൾ (STDs) അല്ലെങ്കിൽ പ്രത്യുൽപാദന അവയവങ്ങളിലെ ക്യാൻസർ എന്നിവയൊക്കെ വിവിധ തരം അണുബാധകൾക്ക് കാരണമായേക്കാം. അതിനാൽ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സന്ദർശിച്ച് പരിശോധന നടത്തണം.
പ്രായത്തിനനുസരിച്ച് രോഗപ്രതിരോധശേഷി കുറയും, ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുത്തില്ലെങ്കിൽ ഒരു സ്ത്രീ ശരീരത്തിന് കാൽസ്യം, അയൺ തുടങ്ങിയ അവശ്യ പോഷകങ്ങൾ നഷ്ടപ്പെടാൻ തുടങ്ങും. 30-40 വയസ് വരെ പ്രായമുള്ള സ്ത്രീകളുടെ ഭക്ഷണക്രമം അസന്തുലിതമാണെങ്കിൽ അവർക്ക് കാൽസ്യം, ഇരുമ്പ് എന്നീ സപ്ലിമെന്റുകളുടെ അഭാവമുണ്ടാകുകയും ഇത് പ്രതിരോധശേഷി കുറയാൻ കാരണമാകുകയും ചെയ്യാറുണ്ട്. ക്ഷീണം, സമ്മർദ്ദം എന്നിവയും രോഗപ്രതിരോധശേഷി കുറയുന്നതിന് കാരണമാകാം.
advertisement
അണ്ഡാശയ ക്യാൻസർ അല്ലെങ്കിൽ സെർവിക്കൽ ക്യാൻസർ
അണ്ഡാശയ അർബുദം ഫാലോപ്യൻ ട്യൂബിനെ ബാധിക്കുമ്പോൾ സെർവിക്കൽ ക്യാൻസർ ഗർഭാശയത്തിൻറെ താഴ് ഭാഗത്താണ് സംഭവിക്കുന്നത്. രണ്ട് തരത്തിലുള്ള ക്യാൻസറിനും ജീവൻ അപകടപ്പെടുത്തുന്നവ തന്നെയാണ്. അവ വളരെയധികം വേദന ഉണ്ടാക്കുകയും ചെയ്യുന്നു. സെർവിക്കൽ ക്യാൻസർ ഉണ്ടെങ്കിൽ ലൈംഗിക ബന്ധത്തിലും വേദന അനുഭവപ്പെടാം എന്നതാണ് പ്രധാന വ്യത്യാസം.
സ്തനാർബുദം
സ്ത്രീ ശരീരത്തിലെ ഏറ്റവും മൃദുലമായ ഭാഗങ്ങളിൽ ഒന്നാണ് സ്തനങ്ങൾ. നിങ്ങളുടെ സ്തനഭാഗത്ത് മുഴകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് സ്തനാർബുദത്തിന്റെ ലക്ഷണമാകാമെന്നതിനാൽ നിങ്ങൾ സ്തനങ്ങൾ ഇടയ്ക്കിടെ പരിശോധിക്കേണ്ടതുണ്ട്.
advertisement
വിഷാദവും ഉത്കണ്ഠയും
നിരവധി സാഹചര്യങ്ങൾ ഇന്ന് സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. അതിനാൽ പല സ്ത്രീകൾക്കും ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെടാറുണ്ട്. നിങ്ങൾക്ക് ഒറ്റപ്പെടൽ, സങ്കടം, മരവിപ്പ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുകയും നെഗറ്റീവ് ചിന്തകളിൽ നിന്ന് സ്വയം മുക്തി നേടുകയും വേണം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 21, 2022 6:53 AM IST


