ആ സ്ത്രീ അമ്മ തന്നെ

Last Updated:
സംസ്ഥാനത്തെ യുവ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ശ്രദ്ധേയയാണ് ആലപ്പുഴ കളക്ടര്‍ ടി.വി അനുപമ. നോക്കുകൂലിക്ക് എതിരെയും ഭക്ഷണത്തിലും പച്ചക്കറികളിലും മായം കലർത്തുന്നവർക്ക് എതിരെയും ഭൂമി കൈയേറിയവർക്ക് എതിരെയും മുഖംനോക്കാതെ നടപടിയെടുത്ത് ജനപ്രിയയായിരിക്കുകയാണ് അനുപമ. അനുപമയെ ശക്തയാക്കിയതിനു പിന്നിൽ ഒരു സ്ത്രീയുണ്ട്. അത് മറ്റാരുമല്ല, അനുപമയുടെ അമ്മ തന്നെയാണ്
advertisement
അമ്മയെക്കുറിച്ച് അനുപമ പറയുന്നു
നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതിന് എന്നും മാതൃകയാക്കിയത് അമ്മ ടിവി രമണിയെ ആണെന്ന് അനുപമ പറഞ്ഞു. 'പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സ്കൂളിൽ പഠിക്കുമ്പോൾ മരിച്ചു. അച്ഛന്‍റെ മരണത്തിനു ശേഷം എന്നെയും അനുജത്തിയെയും വളർത്തിയതും സ്വപ്നങ്ങൾ സ്വന്തമാക്കാൻ ഒപ്പം നിന്നതും അമ്മ ആയിരുന്നു. ഐ.എ.എസിലേക്ക് എത്താൻ എന്നേക്കാള്‍ കഷ്ടപ്പെട്ടത് അമ്മ ആയിരുന്നു'. സ്വതന്ത്രമായി തീരുമാനം എടുക്കാനുള്ള അമ്മയുടെ കഴിവ് തന്നെ ഏറെ സ്വാധീനിച്ചെന്നും അനുപമ വ്യക്തമാക്കി.
advertisement
ഐ.എ.എസ് നേടിയതിനു ശേഷം നിയോഗിക്കപ്പെട്ട പദവികളിലിരുന്ന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും എടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാനും അനുപമയെ പ്രാപ്തയാക്കിയത് അമ്മയാണ്. ഉയർന്ന ശമ്പളമുള്ള ജോലി വേണ്ടെന്നു വെച്ച് ഐ.എ.എസ് തെരഞ്ഞെടുക്കുമ്പോൾ കൃത്യമായൊരു തീരുമാനമെടുക്കാൻ പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാൽ, ഇഷ്ടപ്പെട്ട ജോലിയായ ഐ.എ.എസ് തെരഞ്ഞെടുക്കാൻ തനിക്കൊപ്പം നിന്നത് അമ്മ തന്നെയാണെന്ന് അനുപമ വ്യക്തമാക്കുന്നു. ഗുരുവായൂർ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥയാണ് അനുപമയുടെ അമ്മ രമണി.​
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
ആ സ്ത്രീ അമ്മ തന്നെ
Next Article
advertisement
അല്‍പശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് അടച്ചിടും; നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചകഴിഞ്ഞ് അവധി
അല്‍പശി ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം ഇന്ന് വൈകിട്ട് അടച്ചിടും; നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement