IES | കേൾവിക്കുറവിനെ തോൽപ്പിച്ച നേട്ടവുമായി ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിൽ ഇരട്ട സഹോദരിമാരായ പാർവതിയും ലക്ഷ്മിയും

Last Updated:

തിരുവനന്തപുരം തിരുമല സ്വദേശിനികളായ സഹോദരിമാർക്ക് ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിൽ തിളക്കമാർന്ന വിജയം

പാർവതിയും ലക്ഷ്മിയും
പാർവതിയും ലക്ഷ്മിയും
ഇരട്ട സഹോദരിമാരാണ് പാർവതിയും ലക്ഷ്മിയും. ഇരുവരും ജന്മനാ കേൾവിപരിമിതിയുള്ളവർ. പക്ഷെ കഴിവിനും പരിശ്രമത്തിനും വിജയത്തിനും മുന്നിൽ അതൊരു വിലങ്ങുതടിയല്ല. ആരും മോഹിക്കുന്ന ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിൽ (Indian Engineering Services) തിരുവനന്തപുരം തിരുമല സ്വദേശിനികളായ ഇവർ നേടിയത് 74-ും 75-ും റാങ്കുകൾ. ചെറുപ്പത്തിലേ അച്ഛനെ നഷ്‌ടപ്പെട്ട ഈ സഹോദരിമാരെയും ഇതേ അവസ്ഥയുള്ള ഇവരുടെ സഹോദരനെയും അമ്മയും അമ്മമ്മയും ചേർന്നാണ് വളർത്തിയത്. മൂവരും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. മൂത്ത സഹോദരനായ വിഷ്ണു പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറാണ്.
റാങ്ക് തിളക്കം നേടിയ സഹോദരിമാരെ അഭിനന്ദിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥൻ അവരുടെ വീട്ടിലെത്തി.
"ഇന്ന് പുലർച്ചെ പത്രം തുറന്നപ്പോൾ സ്വീകരിച്ചത് വളരെ പ്രചോദനം പകരുന്നതും ഏറെ മനോഹരവുമായൊരു വാർത്തയായിരുന്നു. ഭാഗികമായി കേൾവിശക്തിയുള്ള സഹോദരിമാർ ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിൽ മികച്ച റാങ്കുകൾ നേടി ചരിത്രം വിജയം നേടിയതായിരുന്നു ആ വാർത്ത. തിരുമല സ്വദേശികളായ ലക്ഷ്മിയും പാർവതിയുമാണ് 74,75 റാങ്കുകൾ നേടി അഭിമാനമായത്. ഇന്ന് കുട്ടികളെ അനുമോദിക്കാൻ അവരുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് സഹപ്രവർത്തകർക്കൊപ്പം പോയിരുന്നു.
advertisement
കേൾവി പരിമിതിയുള്ള ഇരുവരും ചുണ്ടനക്കം കണ്ട് പറയാൻ ശീലിക്കുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്തു. കേൾവിയുടെ ബുദ്ധിമുട്ട് കാരണം പരിശീലന ക്ലാസുകൾക്ക് പോകാൻ കഴിയില്ലായിരുന്നുവെങ്കിലും പുസ്തകങ്ങൾ വരുത്തി സ്വയം പഠനവും പരിശീലനവുമായിരുന്നു ഇവരുടേത്. ഒരു സഹോദരൻ ഉൾപ്പെടെ മൂന്ന് മക്കളെയും വളർത്തിയത് ഒരമ്മയുടെ നിശ്ചയദാർഢ്യം കൂടിയാണ്. കുട്ടികളുടെ നല്ല ചെറുപ്പത്തിൽ അച്ഛൻ മരണപ്പെട്ടതിനാൽ കേൾവി പരിമിതിയുള്ള അമ്മമായിരുന്നു ഇവരുടെ യാത്രകൾക്കെല്ലാം കരുത്തേക്കിയത്.
പരിമിതികളുടെ ലോകത്ത് തളർന്നു പോകാൻ കൂട്ടാക്കാത്ത ഈ കുട്ടികൾ മൂന്ന് പേരും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചാണ് മികച്ച വിജയങ്ങൾ നേടിയത്. കുട്ടികളുടെ മൂത്ത സഹോദരനായ വിഷ്ണു പൊതുമരാമത്ത് വകുപ്പിൽ ഡിസൈൻ വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി നോക്കുകയാണ്.
advertisement
റാങ്ക് ജേതാക്കളായ രണ്ട് കുട്ടികളും സർക്കാർ സർവീസ്സിൽ തിരുവനന്തപുരത്തും കോട്ടയത്തുമായി ജോലി നോക്കി വരികയാണ്. പാർവതി കോട്ടയത്ത് ആയതിനാൽ നേരിട്ട് കാണാൻ കഴിഞ്ഞില്ല. ബാക്കി എല്ലാവരെയും നേരിൽ കണ്ടു. അഭിമാന നേട്ടം കരസ്ഥമാക്കിയ കുട്ടികളെ ഒത്തിരി സന്തോഷത്തോടെ അനുമോദിച്ചു. പ്രതിസന്ധികളിലും പരിമിതികളിലും തളരാതെ വരും തലമുറക്ക് വലിയ മാതൃകയും പ്രചോദനവും നൽകുന്ന പ്രിയപ്പെട്ട ലക്ഷ്മിക്കും പാർവതിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ," ഇവരുടെ വീട് സന്ദർശിച്ച ശേഷം ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
Summary: Meet Parvathy and Lekshmi, twin sisters with hearing impairment, who cracked the Indian Engineering Services examinations (IES examinations). Their victory has come surpassing many odds in life
മലയാളം വാർത്തകൾ/ വാർത്ത/Life/
IES | കേൾവിക്കുറവിനെ തോൽപ്പിച്ച നേട്ടവുമായി ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസിൽ ഇരട്ട സഹോദരിമാരായ പാർവതിയും ലക്ഷ്മിയും
Next Article
advertisement
സിംഗപ്പൂരില്‍ പടക്കം പൊട്ടിച്ചതിന് ഇന്ത്യന്‍ വംശജന്‍ അറസ്റ്റിലായി
സിംഗപ്പൂരില്‍ പടക്കം പൊട്ടിച്ചതിന് ഇന്ത്യന്‍ വംശജന്‍ അറസ്റ്റിലായി
  • സിംഗപ്പൂരില്‍ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിന് 39കാരനായ ദിലീപ് കുമാര്‍ അറസ്റ്റിലായി.

  • പടക്കം പൊട്ടിക്കുന്നതിന് നിരോധനമുണ്ടെന്ന് അറിയാതെ ദിലീപ് കുമാര്‍ പടക്കം പൊട്ടിച്ചതായി റിപ്പോര്‍ട്ട്.

  • അനധികൃതമായി സ്‌ഫോടക വസ്തു ഉപയോഗിച്ചതിന് അഞ്ച് വര്‍ഷം തടവും 77,000 ഡോളര്‍ പിഴയും ലഭിച്ചേക്കാം.

View All
advertisement