Unicorn Start-Ups | ബില്യൺ ഡോളർ മൂല്യമുള്ള കമ്പനികൾ; ഇന്ത്യയിൽ യൂണികോൺ സ്റ്റാർട്ട്-അപ്പുകളെ നയിക്കുന്ന വനിതകൾ
- Published by:Jayashankar Av
- news18-malayalam
Last Updated:
ഇന്ത്യയിലെ യൂണികോൺ സ്റ്റാർട്ട്-അപ്പുകളുടെ തലപ്പത്തിരിക്കുന്ന വനിതകളെ പരിചയപ്പെടാം
യൂണികോൺ സ്റ്റാർട്ട്-അപ്പുകളുടെ (വൺ ബില്യൺ ഡോളർ സ്റ്റാർട്ട്-അപ്പ്) കാര്യത്തിൽ ഇന്ത്യ കരുത്താർജിക്കുകയാണ്. നിലവിൽ രാജ്യത്താകെ ഏകദേശം 88 യൂണികോൺ സ്റ്റാർട്ട്-അപ്പുകളുണ്ട് (Unicorn Start-Ups). ഇവയിൽ 94.37 ബില്യൺ ഡോളർ മൂല്യമുള്ള 44 സ്റ്റാർട്ട്-അപ്പുകൾ 2021ലാണ് തുടങ്ങിയത്. ഇത്തരം കമ്പനികൾക്ക് നേതൃത്വം നൽകുന്ന വനിതകളുടെ എണ്ണം തുടക്കത്തിൽ കുറവായിരുന്നു. എന്നാൽ ഇന്ന് അതിന് വലിയ മാറ്റമുണ്ടായിരിക്കുകയാണ്. ഇന്ത്യയിലെ യൂണികോൺ സ്റ്റാർട്ട്-അപ്പുകളുടെ തലപ്പത്തിരിക്കുന്ന വനിതകളെ പരിചയപ്പെടാം..
ഗരിമ സാഹ്‌നി - പ്രിസ്റ്റിൻ കെയർ സഹസ്ഥാപക
മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്നും ഡോക്ടറായി പുറത്തിറങ്ങിയ ഗരിമ സാഹ്‌നി മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലും ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലും ജോലി ചെയ്താണ് കരിയർ ആരംഭിച്ചത്. 2018ലാണ് പ്രിസ്റ്റിൻ കെയർ (Pristyn Care) എന്ന കമ്പനി ആരംഭിച്ചത്. സെക്വോയ, ടൈഗർ ഗ്ലോബൽ തുടങ്ങിയ നിക്ഷേപകർ ഈ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ആശുപത്രികളിലെ അധിക ശേഷി ഉപയോഗപ്പെടുത്തി മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കുകളും സർജറി സെന്ററുകളും തുടങ്ങുന്ന ഒരു സാങ്കേതിക പ്ലാറ്റ‍്ഫോമാണ് പ്രിസ്റ്റിൻ കെയർ.
advertisement
രുചി കൽറ - ഓഫ് ബിസിനസ് സഹസ്ഥാപക
രുചി കൽറ ഭർത്താവ് ആശിഷ് മൊഹപത്രയോടും മറ്റ് ചിലരോടും ചേർന്നാണ് ബി2ബി കൊമേഴ്‌സ് ആൻഡ് ലെൻഡിംഗ് പ്ലാറ്റ്‌ഫോമായ ഓഫ് ബിസിനസ്സ് (OfBusiness) തുടങ്ങിയത്. ഐഐടി ഡൽഹിയിലെും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലുമാണ് രുചി കൽറ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മാനേജ്മെൻറ് കൺസൾട്ടിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ മെക്കൻസിയിലാണ് മുമ്പ് ജോലി ചെയ്തിട്ടുള്ളത്.
ഗസൽ അലഗ് - മാമഎർത്ത് സഹസ്ഥാപക
ഭർത്താവ് വരുണിനൊപ്പം ഹൊനാസ കൺസ്യൂമർ പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനിയാണ് ഗസൽ അലഗ് തുടങ്ങിയിട്ടുള്ളത്. പുതിയ കാലത്തെ ചർമ സംരക്ഷണത്തിനുള്ള പ്രധാന ബ്രാൻഡുകളിലൊന്നായ മാമഎർത്താണ് (Mamaearth) ഇവരുടെ സംരംഭം. കമ്പനിയുടെ ഓരോ ഉൽപ്പന്നവും പൊതുജനങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പാക്കുന്നത് ഗസൽ അലഗിൻെറ പ്രധാന ചുമതലയാണ്.
advertisement
സ്മിത ഡിയോറ - ലീഡ് സ്കൂളിൻെറ സഹ സിഇഒയും സഹ സ്ഥാപകയും
പുതിയ കാലത്ത് സ്മാർട്ട് ക്ലാസ് റൂമുകളും വിദഗ്ദരായ അധ്യാപകരുമായി അന്താരാഷ്‌ട്ര പാഠ്യപദ്ധതിക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ടെക്നോളജി പ്ലാറ്റ്ഫോമാണ് ലീഡ് സ്കൂൾ (Lead School). പ്രധാനമായും സ്കൂളുകൾക്ക് ഇവരുടെ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. ചാർട്ടഡ് അക്കൗണ്ടൻറായിരുന്ന സ്മിത ഡിയോറ പ്രോക്ടർ, ഗാംമ്പിൾ തുടങ്ങിയ കമ്പനികളിൽ എട്ട് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് സുമീത് മെഹ്തക്കൊപ്പമാണ് ലീഡ് സ്കൂൾ നടത്തുന്നത്.
advertisement
രജോഷി ഘോഷ് - ഹസുരയുടെ സഹ സ്ഥാപക
രജോഷി ഘോഷ് സഹസ്ഥാപകയായ ഹസുര (Hasura) 2021-22ൽ ഇന്ത്യയുടെ പത്താമത് യൂണികോൺ സ്റ്റാർട്ട്-അപ്പായാണ് കടന്നുവരുന്നത്. വെബ് ആപ്ലിക്കേഷൻ നിർമ്മിക്കുന്നത് വേഗത്തിലാക്കാൻ സഹായിക്കുന്ന കമ്പനിയാണ് ഹസുര. സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് രജോഷി ഘോഷ്. 34 ക്രോസ് എന്ന പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് കമ്പനിയുടെ സഹസ്ഥാപക കൂടിയാണിവർ. ഈ കമ്പനിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഹസുര തുടങ്ങിയത്.
അംബിക സുബ്രഹ്മണ്യൻ - മുസിഗ്മയുടെ സഹസ്ഥാപകയും സിഇഒയും
advertisement
ഒരു ഇന്ത്യൻ യൂണികോണിൻെറ തലപ്പത്തെത്തിയ ആദ്യ വനിതയാണ് അംബിക സുബ്രഹ്മണ്യൻ. ധീരജ് രാജാറാം എന്ന ഇവരുടെ മുൻ ഭർത്താവാണ് മുസിഗ്മയെന്ന (MuSigma) കമ്പനി സ്ഥാപിച്ചത്. തന്റെ ഓഹരി ഇപ്പോൾ ധീരജിന് വിറ്റിരിക്കുകയാണ് അംബിക. സെക്വോയ, ജനറൽ അറ്റ്ലാന്റിക്, മാസ്റ്റർകാർഡ് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെയാണ് സ്റ്റാർട്ട്-അപ്പ് മുന്നോട്ട് പോകുന്നത്.
ഉപാസന ടാക്കു - മോബിക്വിക്ക് സഹസ്ഥാപക
ഭർത്താവ് ബിപിൻ പ്രീത് സിങ്ങിനൊപ്പമൊണ് ഉപാസന ടാക്കു മോബിക്വിക്ക് (Mobikwik) എന്ന കമ്പനി തുടങ്ങിയത്. ഇപ്പോൾ വാങ്ങുക, പിന്നീട് പണമടയ്ക്കുന്ന എന്ന സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്ന മൊബൈൽ വാലറ്റ് കമ്പനിയാണ് മോബിക്വിക്ക്. സ്റ്റാൻഫോർഡിലെ പൂർവ വിദ്യാർഥിയാണ് ഉപാസന ടാക്കു. അമേരിക്കയിൽ പേപാൽ (PayPal), എച്ച്എസ്ബിസി (HSBC) എന്നീ സ്ഥാപനങ്ങളിൽ ഉപാസന നേരത്തെ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഇന്ത്യയിലെത്തിയ ശേഷമാണ് ഭർത്താവിനൊപ്പം മോബിക്വിക്ക് തുടങ്ങിയത്.
advertisement
സരിത കടികനേനി - സെനോട്ടിയുടെ സഹസ്ഥാപക
സരിത കടികനേനിയുടെ നേതൃത്വത്തിൽ സ്പാകൾക്കും സലൂണുകൾക്കുമായി സെനോട്ടി (Zenoti) എന്ന സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോം തുടങ്ങുന്നത് 2010ലാണ്. യുഎസ് കേന്ദ്രീകരിച്ചാണ് ആദ്യം കമ്പനി തുടങ്ങിയത്. പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. കമ്പനിയുടെ മാർക്കറ്റിങ് വൈസ് പ്രസിഡൻറായും സരിത 9 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്.
ഫാൽഗുനി നയ്യാർ - നൈക്കയുടെ സഹസ്ഥാപക
2012ലാണ് ബ്യൂട്ടി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൈക്ക (Nykaa) ആരംഭിക്കുന്നത്. കൊട്ടാക്കിലെ മുൻ സീനിയർ ബാങ്കറും ഐഐഎം അഹമ്മദാബാദിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഫാൽഗുനി നയ്യാരാണ് സഹസ്ഥാപക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ വനിതാ സംരംഭകർക്കിടയിൽ പ്രമുഖയാണ് ഫാൽഗുനി. കഴിഞ്ഞ വർഷം കമ്പനിയുടെ ഐപിഒ ആരംഭിച്ചിരുന്നു. കമ്പനിയുടെ 50 ശതമാനം ഷെയറുകളും ഫാൽഗുനിയുടെയും കുടുംബത്തിൻെറയും കയ്യിലാണ്. മികച്ച ലാഭത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
advertisement
ഗസൽ കൽറ - റിവിഗോയുടെ സഹസ്ഥാപക
ട്രക്കിംഗ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായ റിവിഗോയുടെ (Rivigo) സഹസ്ഥാപകയാണ് ഗസൽ കൽറ. എലിവേഷൻ ക്യാപിറ്റൽ, വാർബർഗ് പിൻകസ് തുടങ്ങിയവർ ഈ കമ്പനയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഐഐടി ഡൽഹി, ഹാർവാർഡ്, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിലാണ് ഗസലിൻെറ വിദ്യാഭ്യാസം. റിവിഗോ തുടങ്ങുന്നതിന് മുമ്പ് ഗസൽ മക്കിൻസിയിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ലോക ബാങ്ക് ഗ്രൂപ്പിന്റെ കൺസൾട്ടൻറായിരുന്നു.
ദിവ്യ ഗോകുൽനാഥ് - ബൈജൂസിന്റെ സഹസ്ഥാപക
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഇൻറർനെറ്റ് കമ്പനികളിൽ ഒന്നായ ബൈജൂസിന്റെ (Byju's) സഹസ്ഥാപകയാണ് ദിവ്യ ഗോകുൽനാഥ്. കമ്പനിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പ്രധാന ചുമതലയും ദിവ്യക്കാണ്. കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രൻെറ ഭാര്യയാണ് ദിവ്യ.
രാധിക ഘായ് - ഷോപ്പ്ക്ലൂസിന്റെ സഹസ്ഥാപക
ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ഷോപ്പ്ക്ലൂസിന്റെ (ShopClues) സഹസ്ഥാപകയാണ് രാധിക ഘായ്. രാജ്യത്തെ ആദ്യത്തെ ഇ-കൊമേഴ്‌സ് സംരംഭകരിൽ ഒരാളായ രാധിക കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസർ കൂടിയാണ്. ഷോപ്പ്ക്ലൂസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ആദ്യകാല യൂണികോണുകളിൽ ഒന്നായിരുന്നു. എന്നാൽ സ്ഥാപകർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ പിന്നീട് കമ്പനിയെ പ്രതിസന്ധിയിലേക്ക് നയിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 19, 2022 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
Unicorn Start-Ups | ബില്യൺ ഡോളർ മൂല്യമുള്ള കമ്പനികൾ; ഇന്ത്യയിൽ യൂണികോൺ സ്റ്റാർട്ട്-അപ്പുകളെ നയിക്കുന്ന വനിതകൾ


