സൈക്കിളിൽ ലോകംചുറ്റി; വേദാംഗിക്ക് ഏഷ്യൻ റെക്കോർഡ്

Last Updated:

ഒരു ദിവസം മൂന്നൂറ് കിലോമീറ്റർ വരെ സഞ്ചരിച്ചിട്ടും, വിസ ലഭിക്കുന്നതിലെ അടക്കം സാങ്കേതിക-നിയമ കുരുക്കുകളാണ് ലോക റെക്കോർഡ് സ്വന്തമാക്കുന്നതിൽ വേദാംഗിക്ക് തടസ്സമായത്

അറിയാത്ത ഇന്ത്യ
സൈക്ലിംഗ് ഒരു വ്യായാമം എന്നതിന് അപ്പുറം അത് ആസ്വദിക്കുന്നവർ നിരവധിയാണ്. ആസ്വാദനം ഒരു പടി കൂടി കടന്നാൽ, ചിലർ സൈക്കിളിൽ ലോകം ചുറ്റാൻ ഇറങ്ങിത്തിരിക്കും. അങ്ങനെ ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച ഇന്ത്യക്കാരിൽ ഒരാളാണ് ഇരുപതുകാരിയായ വേദാംഗി കുൽക്കർണി. ഈ സൈക്ലിംഗ് ഉദ്യമത്തിനിടെ വേദാംഗി ഒരു റെക്കോഡും സൃഷ്ടിച്ചു. വേഗത്തിൽ സൈക്കിളിൽ ലോകം ചുറ്റിയ ഏഷ്യൻ വംശജ എന്ന റെക്കോഡ്.
മഹാരാഷ്ട്രയിലെ പുനെ സ്വദേശിനിയാണ് വേദാംഗി. ചെറുപ്പം മുതൽ വേദാംഗിക്ക്. സൈക്ലിംഗിനോട് താൽപര്യം ഉണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ദീർഘദൂര സൈക്ലിംഗിലേക്ക് ഈ ഇഷ്ടം മാറി. അങ്ങനെയിരിക്കെയാണ് ഉപരിപഠനത്തിനായി വേദാംഗി ബ്രിട്ടനിലെ ബേൺമൗത്ത് സർവകലാശാലയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള മാറ്റവും ബേൺമൗത്തുമായി പൊരുത്തപ്പെടാൻ ആദ്യമൊക്കെ സാധിക്കാതെ വന്നതും വേദാംഗിയിൽ ഒരു നിരാശ ബോധം ഉണ്ടാക്കി. ഇതിൽ നിന്ന് രക്ഷനേടുന്നതിനായാണ് സൈക്കിളിൽ ലോകം ചുറ്റാൻ വേദാംഗി തയ്യാറെടുത്തത്. രണ്ട് വർഷത്തെ ഒരുക്കങ്ങളും പരിശീലനവും വേണ്ടി വന്നു ഇതിന്. ദീർഘദൂരം സൈക്കിൾ ചവിട്ടി പരിശീലിച്ചതിന് പുറമെ മറ്റ് വ്യായാമങ്ങളും പരിശീലിച്ചു.
advertisement
ഇലവീഴാപൂഞ്ചിറ- ഒരു യാത്ര പോയാലോ...
2018 ജൂൺ 15നാണ് വൈദാംഗിയുടെ യാത്ര ആരംഭിച്ചത്. ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പെർത്തിൽ നിന്ന് ന്യുസിലന്റിലെ വെല്ലിംഗ്ടണിലേക്കും, അവിടെ നിന്ന് ഓക്‌ലൻഡ്, പിന്നീട് വിമാനമാർഗ്ഗം അലാസ്കയിലേക്കും സഞ്ചരിച്ചു. പിന്നീട് കാനഡ മാർഗ്ഗം ഹാലിഫാക്സിലെത്തി. ഇവിടെ നിന്ന് വീണ്ടും വിമാനമാർഗ്ഗം ലിസ്ബണിലെത്തിയ വേദാംഗി, പിന്നീട് പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമ്മനി, ഡെന്മാർക്ക്, സ്വീഡൻ, ഫിൻലാന്റ്, റഷ്യ, ചൈന, ബീജിംഗ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത് ഇന്ത്യയിലെത്തി. ഇന്ത്യയിൽ 4000 കിലോമീറ്റർ സൈക്കിൾ ചവിട്ടി കൊൽക്കത്തയിൽ എത്തിയ വേദാംഗി, അവിടെ നിന്ന് വീണ്ടും പെർത്തിലേക്ക് യാത്ര ചെയ്താണ് ഉദ്യമം പൂർത്തിയാക്കിയത്.
advertisement
ബ്രിട്ടീഷ് പാർലമെന്റംഗം ജെന്നി ഗ്രഹാമിന്റെ പേരിലായിരുന്നു വനിതകളുടെ ലോക റെക്കോഡ്. 124 ദിവസത്തിലാണ് ജെന്നി സൈക്കിളിൽ ലോകപര്യടനം പൂർത്തിയാക്കിയത്. എന്നാൽ ഈ റെക്കോഡ് മറികടക്കാൻ വേദാംഗിക്ക് ആയില്ല. വേദാംഗിക്ക് 159 ദിവസം വേണ്ടിവന്നു 14 രാജ്യങ്ങൾ സന്ദർശിച്ച് പര്യടനം പൂർത്തിയാക്കാൻ. ഒരു ദിവസം മൂന്നൂറ് കിലോമീറ്റർ വരെ സഞ്ചരിച്ചിട്ടും, വിസ ലഭിക്കുന്നതിലെ അടക്കം സാങ്കേതിക-നിയമ കുരുക്കുകളാണ് ലോക റെക്കോർഡ് സ്വന്തമാക്കുന്നതിൽ വേദാംഗിക്ക് തടസ്സമായത്.
advertisement
മാതാപിതാക്കളുടെ പിന്തുണയും സഹായത്തോടെയുമാണ് വേദാംഗി പര്യടനം പൂർത്തിയാക്കിയത്. യാത്രയ്ക്കായി ബേൺമൗത്ത് സർവകലാശാലയും വേദാംഗിക്ക് വേണ്ട പിന്തുണകൾ നൽകിയിരുന്നു. ബേൺമൗത്തിൽ സ്പോർട്സ് മാനേജ്മെന്റ് പഠനം പൂർത്തീകരിക്കുന്ന തിരിക്കിലേക്ക് മടങ്ങിപ്പോകാനാണ് വേദാംഗി ഇനി ഒരുങ്ങുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
സൈക്കിളിൽ ലോകംചുറ്റി; വേദാംഗിക്ക് ഏഷ്യൻ റെക്കോർഡ്
Next Article
advertisement
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; എൽഡിഎഫ്-ബിജെപി തർക്കം
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; LDF-BJP തർക്കം
  • തിരുവനന്തപുരത്ത് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചിത്തിര തിരുനാളിന്റെ ചിത്രം ബിജെപി തിരിച്ചുവച്ചു

  • ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കിയതിനെതിരെയാണ് വിവാദം

  • എൽഡിഎഫ്-ബിജെപി തമ്മിൽ ചിത്രത്തിന്റെ പുനഃസ്ഥാപനം സംബന്ധിച്ച് ശക്തമായ തർക്കം ഉയർന്നു

View All
advertisement