Rehana Rayaz Chisti | ആരാണ് രഹാന റയാസ് ചിസ്തി? രാജസ്ഥാൻ വനിതാ കമ്മീഷൻ അധ്യക്ഷയായ മലയാളിയെ കുറിച്ച് അറിയാം

Last Updated:

കോട്ടയം ജില്ലയിലെ കടുത്തുരുത്തി മങ്ങാട്ട് വട്ടത്തൊട്ടിൽ കുടുംബാംഗമായ രഹാന ജോലിയുടെ ഭാഗമായി രാജസ്ഥാനിൽ എത്തുകയും 1980ൽ വിവാഹത്തെ തുടർന്ന് രാജസ്ഥാനിൽ സ്ഥിര താമസമാക്കുകയുമായിരുന്നു.

രഹാന റയാസ് ചിസ്തി
രഹാന റയാസ് ചിസ്തി
ജയ്പൂർ: രാജസ്ഥാൻ വനിതാ കമ്മീഷൻ അധ്യക്ഷയായി (Rajasthan Women's Commission Chairperson) മലയാളിയായ രഹാന റയാസ് ചിസ്തി (Rahana Riyaz Chisti) നിയമിതയായി. മൂന്നു വർഷത്തേക്കാണ് നിയമനം. കോട്ടയം ജില്ലയിലെ കടുത്തുരുത്തി മങ്ങാട്ട് വട്ടത്തൊട്ടിൽ കുടുംബാംഗമായ രഹാന ജോലിയുടെ ഭാഗമായി രാജസ്ഥാനിൽ എത്തുകയും 1980ൽ വിവാഹത്തെ തുടർന്ന് രാജസ്ഥാനിൽ സ്ഥിര താമസമാക്കുകയുമായിരുന്നു. 1985ൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് 1990ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും പിന്നീട് വൈസ് പ്രസിഡന്റുമായി. 2017 മുതൽ സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷയാണ്.
കടുത്തുരുത്തി മങ്ങാട് വട്ടത്തൊട്ടിൽ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളായ റോസമ്മ ജോസഫാണ്  രഹാന റയാസ് ചിസ്തിയായത്. 1976 ലാണ് റെയിൽവേയിൽ ടൈപ്പിസ്റ്റ് ജോലി ലഭിച്ച് രഹാന രാജസ്ഥാനിൽ എത്തുന്നത്. ചേച്ചി ത്രേസ്യാമ്മ അന്ന് രാജസ്ഥാനിൽ നഴ്സായിരുന്നു. രാജസ്ഥാൻ സ്വദേശിയും റെയിൽവേ ജീവനക്കാരനുമായിരുന്ന റയാസ് അഹമ്മദ് ചിസ്തിയെ വിവാഹം ചെയ്തതോടെയാണു റോസമ്മയുടെ രണ്ടാം വീടായി രാജസ്ഥാൻ മാറിയത്. ഇതോടെ റോസമ്മ, രഹാന റിയാസ് ചിസ്തിയായി. റയാസ് അഹമ്മദിന്റേത് പ്രബലമായ കോൺഗ്രസ് കുടുംബമാണ്.
advertisement
1985ൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച രഹാന ഇന്ന് സംസ്ഥാന കോൺഗ്രസിലെ പ്രധാന വനിതാ നേതാവാണ്. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും കൊമ്പുകോർത്ത സമയത്തും രഹാന വാർത്തകളിൽ ഇടംനേടി. രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെ രാജസ്ഥാനിൽ പിസിസിയുടെയും പോഷക സംഘടനകളുടെയും അധ്യക്ഷന്മാരെ മാറ്റിയെങ്കിലും മഹിളാ കോൺഗ്രസ് അധ്യക്ഷയെ ദേശീയ നേതൃത്വം കൈവിടാൻ തയാറായില്ല.
advertisement
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രഹാനയുടെ പേരു രാഹുൽ ഗാന്ധി നിർദ്ദേശിച്ചതാണ്. വ്യക്തിപരമായ കാരണങ്ങളാൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു രഹാന ഒഴിഞ്ഞുനിൽക്കുകയായിരുന്നു. മുഖ്യമന്ത്രി അശോക് ഗലോട്ടുമായും സച്ചിൻ പൈലറ്റുമായും അടുത്ത ബന്ധമുണ്ട് രഹാനയ്ക്ക്. രാജസ്ഥാനിലെ ചുരു മരുഭൂമിയോടു ചേർന്ന പ്രദേശത്താണ് താമസം. മക്കളായ ഹസനും ഷിയാനും സ്വകാര്യ കമ്പനികളിൽ ഉദ്യോഗസ്ഥരാണ്.
മലയാളം വാർത്തകൾ/ വാർത്ത/Women/
Rehana Rayaz Chisti | ആരാണ് രഹാന റയാസ് ചിസ്തി? രാജസ്ഥാൻ വനിതാ കമ്മീഷൻ അധ്യക്ഷയായ മലയാളിയെ കുറിച്ച് അറിയാം
Next Article
advertisement
Horoscope Nov 25 | സംയമനം പാലിക്കുന്നത് ബന്ധങ്ങള്‍ നിലനിര്‍ത്തും; വൈകാരിക അസ്ഥിരതയുണ്ടാകും: ഇന്നത്തെ രാശിഫലം
Horoscope Nov 25 | സംയമനം പാലിക്കുന്നത് ബന്ധങ്ങള്‍ നിലനിര്‍ത്തും; വൈകാരിക അസ്ഥിരതയുണ്ടാകും: ഇന്നത്തെ രാശിഫലം
  • വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ ഒരു ദിവസം എല്ലാ രാശിക്കാര്‍ക്കും

  • വൃശ്ചിക രാശിക്കാര്‍ക്ക് സ്ഥിരതയും ബന്ധത്തിലും വര്‍ദ്ധനവ് അനുഭവപ്പെടും

  • കന്നി രാശിക്കാര്‍ക്ക് വ്യക്തിപരമായ ബന്ധങ്ങളില്‍ തിളക്കം ലഭിക്കും

View All
advertisement