Who will dance wearing a sari? | സോഷ്യൽ മീഡിയയിലൂടെ ഈ സാരി ഡാൻസ് വൈറൽ ആയിട്ടുണ്ട്
സാരി ഉടുത്ത് നൃത്തം ചെയ്യുന്നവർ
Last Updated :
Share this:
ഫാഷനബിൾ ടോപ്പും ബോട്ടവും ധരിച്ചു മാത്രം ചെയ്യാനുള്ളതാണോ നൃത്തം? അതോ അലങ്കാര പണികൾ ചെയ്ത ക്‌ളാസിക്കൽ നൃത്തത്തിന്റെ വേഷവിധാനങ്ങളാണോ മികച്ചത്? രണ്ടും അല്ല, എന്നും ഉടുക്കുന്ന സാരിയിൽ എങ്ങനെ മനോഹരമായി നൃത്തം ചെയ്യാം എന്ന് കണ്ടോളൂ. ഇന്ത്യയിലെ ഓരോ സ്ത്രീയുടെയും വസ്ത്രം എന്നറിയപ്പെടുന്ന സാരി ഇവിടെ താരമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഈ സാരി ഡാൻസ് വൈറൽ ആയിട്ടുണ്ട്.
We women love saree and freak in it too !!! @taslimanasreen check it out , they having ball of a time in saree ... and it’s not any special occasion... pic.twitter.com/oDFZV7AkwH
@roykajal എന്ന ട്വിറ്റർ ഹാന്ഡിലിൽ നിന്നാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. രണ്ടു സ്ത്രീകൾ ഡാൻസ് ചെയ്യുന്ന വീഡിയോ ആണിത്. ആപ് ജെയ്‌സ കോയി മേരി... എന്ന ഗാനത്തിന് വളരെ മനോഹരമായാണ് ഇവർ ചുവടു വയ്ക്കുന്നത്. കൂടാതെ കാപ്‌ഷനിൽ എഴുത്തുകാരി തസ്ലീമ നസ്രീനിനെയും വീഡിയോ കാണാൻ ക്ഷണിച്ചിട്ടുണ്ട്. സാരികളുടെ ആരാധികയാണ് തസ്ലീമ നസ്രീൻ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.