HOME /NEWS /life / 250 കിലോഗ്രാം ഭാരമുണ്ടായിരുന്ന വീട്ടമ്മ കുറച്ചത് 95 കിലോഗ്രാം ഭാരം; എങ്ങനെയെന്ന് നോക്കു!

250 കിലോഗ്രാം ഭാരമുണ്ടായിരുന്ന വീട്ടമ്മ കുറച്ചത് 95 കിലോഗ്രാം ഭാരം; എങ്ങനെയെന്ന് നോക്കു!

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

കാത്ത്‌ലീന്റെ അവസ്ഥ കണ്ട അവരുടെ സഹോദരിയായ സാറയാണ് ഇതില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ക്കൊരു ഉപായം പറഞ്ഞു കൊടുത്തത്

 • Share this:

  നാല്‍പ്പത്തിയെട്ടുകാരിയായ കാത്ത്‌ലീന്‍ വോട്ടന്‍ തന്റെ ശരീരഭാരം കൊണ്ട് വലഞ്ഞിരിക്കുകയാണ്. അനിയന്ത്രിതമായ ഭാരം, എന്തൊക്കെ ശ്രമിച്ചിട്ടും കുറഞ്ഞില്ല എന്നു മാത്രമല്ല രണ്ടര ക്വിന്റല്‍ വരെ കൂടുകയും ചെയ്തു. അങ്ങനെ ഭാരം 254 കിലോഗ്രാം വരെ എത്തിയപ്പോഴേക്കും യുകെയിലെ സ്ഥിര താമസക്കാരിയായ കാത്ത്‌ലീന് എഴുന്നേറ്റ് നില്‍ക്കാനോ, ഇരിക്കാനോ എന്തിനേറെ പറയുന്നു നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി.

  നാല്‍പ്പത്തിയെട്ടുകാരിയായ കാത്ത്‌ലീന് മൂന്നു മക്കളുണ്ട്. അതിനാല്‍ ഭാരക്കൂടുതല്‍ അവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക, ഷൂസ് ധരിക്കുക, വീട്ടില്‍ നിന്ന് പുറത്തു പോവുക തുടങ്ങിയ ലഘുവായ ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കാത്ത്‌ലീന് വളരെ പണിപ്പെടേണ്ടി വന്ന നാളുകള്‍ ഉണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ വൈകാതെ തന്നെ നടക്കുന്നതിന് ഒരു വാക്കറിന്റെ സഹായം ആവശ്യമായി വരികയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ഭാരം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിച്ച് മടുത്ത കാത്ത്‌ലീന്‍ പുതിയ ഒരു താല്‍പ്പര്യം വളര്‍ത്തിയെടുത്തത്. അത് അവളുടെ ജീവിത്തതിനെ എന്നന്നേക്കുമായി മാറ്റിക്കളഞ്ഞു.

  ആദ്യ കാലങ്ങളില്‍ അല്പം നടക്കുമ്പോള്‍ തന്നെ ശ്വാസം കിട്ടാതെ കാത്ത്‌ലീന്‍ വല്ലാതെ വിമ്മിഷ്ടമനുഭവിക്കുമായിരുന്നു. അത്തരം പല സന്ദര്‍ഭങ്ങളിലും താന്‍ ലോകം തന്നെ വിട്ടുപോവുകയാണന്ന് കാത്ത്‌ലീന് തോന്നിയിട്ടുണ്ട്. ലിപ്പോയിഡെമ എന്ന രോഗാവസ്ഥയാണ് കാത്ത്‌ലീന്റെ അവസ്ഥയ്ക്ക് കാരണം. കൈകാലുകളുകളില്‍ അനിയന്ത്രിതമായ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. പതിനൊന്ന് ശതമാനത്തോളം സ്ത്രീകളിലാണ് ഈ അസുഖം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൗമാര പ്രായത്തിലോ, ഗര്‍ഭിണിയായിരിക്കുമ്പോഴോ, ആര്‍ത്തവവിരാമത്തിന്റെ സമയത്തോ, സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളോ അല്ലങ്കില്‍ ഗര്‍ഭ നിരോധന ഗുളികള്‍ കഴിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളോ ആണ് ലിപ്പോയിഡെമ എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്.

  കാത്ത്‌ലീന്റെ അവസ്ഥ കണ്ട അവരുടെ സഹോദരിയായ സാറയാണ് ഇതില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ക്കൊരു ഉപായം പറഞ്ഞു കൊടുത്തത്. നീന്തല്‍ ശീലമാക്കാനായിരുന്നു സാറയുടെ ഉപദേശം. ആദ്യം കേട്ടപ്പോള്‍ വിചിത്രമെന്നാണ് കാത്ത്‌ലീന് തോന്നിയത്. എന്നിരുന്നാലും കാത്ത്‌ലീന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ട് തന്നെ നീന്തല്‍ ശീലമാക്കാന്‍ തീരുമാനിച്ചു. പതുക്കെ കാത്ത്‌ലീന്‍ നീന്തല്‍ ഇഷ്ടപ്പെടുകയും ശീലമാക്കുകയും ചെയ്യുകയായിരുന്നു എന്ന് ദി മിററില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു.

  സ്ഥിരമായി നീന്താന്‍ തുടങ്ങിയതോടെ കാത്ത്‌ലീന്റെ ശരീരഭാരത്തില്‍ മാറ്റം വന്നു. ഏതാനും മാസങ്ങള്‍ കൊണ്ട് തന്നെ ശരീരഭാരം കുറയാന്‍ തുടങ്ങി. ഇപ്പോള്‍ കാത്ത്‌ലീന് നീന്തല്‍ വളരെ ഇഷ്ടമാണ്. എല്ലാ ദിവസവും ഒരു നിശ്ചിത സമയമെങ്കിലും നീന്തലിനായി കാത്ത്‌ലീന്‍ ചെലവഴിക്കാറുണ്ട്. ഇങ്ങലെ 95 കിലോഗ്രാം ഭാരമാണ് നീന്തലിലൂടെ കാത്ത്‌ലീന്‍ കുറച്ചത്. ഇപ്പോള്‍ കാത്ത്‌ലീന് സുഖമായി തന്റെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. അതു പോലെതന്നെ ഭാരം കൂടിയപ്പോള്‍ ഉപേക്ഷിക്കേണ്ടി വന്ന തന്റെ പ്രിയപ്പെട്ട പഴയ വസ്ത്രങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ കാത്ത്‌ലീന് സാധിക്കുന്നുമുണ്ട്. അതു കൊണ്ട് അവസാനിക്കുന്നില്ല, നീന്തലില്‍ പുതിയ സാഹസികതകള്‍ പരീക്ഷിക്കുന്നതിനെ കുറിച്ചാണ് കാത്ത്‌ലീന്‍ ഇപ്പോൾ ആലോചിക്കുന്നത്.

  First published:

  Tags: Uk, Weight loss, Woman