സാധാരണയായി 40 വയസ്സ് കഴിയുമ്പോള്‍ സ്ത്രീകള്‍ക്ക് (Women) ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. നല്ല പോഷകാഹാരം, ശരിയായ വ്യായാമം തുടങ്ങിയ ചിട്ടയായ ജീവിതശൈലിയിലൂടെ (Lifestyle) ശരീര ഭാരം നിയന്ത്രിക്കാനാകും. ആര്‍ത്തവവിരാമത്തോട് (Menopause) അടുത്തുള്ള കാലങ്ങളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വയറിലെ കൊഴുപ്പിന്റെ വര്‍ദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മധ്യവയസ്സിലെ പൊണ്ണത്തടി ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പ്രമേഹത്തിനും കാരണമായേക്കാം.
READ ALSO- Omicron | ഒമിക്രോണിൽ നിന്ന് മുക്തി നേടിയതിന് ശേഷം എങ്ങനെ ആരോഗ്യം വീണ്ടെടുക്കാം? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള പല സ്ത്രീകളും ഇന്റർമിറ്റന്റ് ഫാസ്റ്റിങ് തിരഞ്ഞെടുക്കുന്നത് അരക്കെട്ട് ഒതുങ്ങുന്നതിന് വേണ്ടിയാണ്. ഇത് സുരക്ഷിതമാണ്. മാവുത്രമല്ല ശരീരത്തില്‍ വലിയ പാര്‍ശ്വഫലങ്ങൾ ഉണ്ടാക്കുന്നതായി അറിവില്ല. എന്നിരുന്നാലും, 40 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
READ ALSO- Superfoods | സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഏഴ് സൂപ്പർഫുഡുകൾ
40 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ 20-30 വയസുള്ള സ്ത്രീകളെ അപേക്ഷിച്ച് മെറ്റബോളിസം മന്ദഗതിയിലായിരിക്കും, കൂടാതെ അവര്‍ക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതെല്ലാം കാരണം ഈ പ്രായത്തില്‍ ഭക്ഷണത്തില്‍ വലിയ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടാണ്. അത്തരക്കാർ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുക
ഭക്ഷണക്രമത്തിൽ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഇത് സെല്ലുലാര്‍ ബില്‍ഡിംഗ് ബ്ലോക്ക് ആണ്. വര്‍ദ്ധിച്ച പ്രോട്ടീന്‍ ഉപഭോഗം കൊഴുപ്പ് കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുന്നു. വിശപ്പ് ദീര്‍ഘനേരം അടക്കിനിര്‍ത്താനും പ്രോട്ടീന്‍ സഹായിക്കുന്നു.
READ ALSO- വിശ്വസുന്ദരിയായി ഹർനാസ് സന്ധു; മിസ് യൂനിവേഴ്സ്, മിസ് വേള്ഡ് കിരീടം സ്വന്തമാക്കിയ ഇന്ത്യന് സുന്ദരികള് ആരൊക്കെ
കൂടുതല്‍ മണിക്കൂറുകള്‍ ഭക്ഷണം കഴിക്കാതിരിക്കുക
ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരുന്നാൽ മാത്രമേ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പ്രയോജനപ്പെടുകയുള്ളൂ. കൂടുതല്‍ നേരം ഉപവസിക്കുന്നത് നിങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാന്‍ സഹായിക്കും. ഇത് ആദ്യം ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും പരിശീലനത്തിലൂടെ അത് ശീലമാക്കാം. നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗത്തിന്റെ ട്രാക്ക് സൂക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്. കുറഞ്ഞ സമയത്തേക്കുള്ള ഫാസ്റ്റിങ് മിക്കവാറും ഫലപ്രദമല്ല.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
ഇന്റർമിറ്റന്റ് ഫാസ്റ്റിങിന്റെ സമയത്ത് നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കില്‍ അത് ഫലപ്രദമല്ലാതാക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനു പുറമേ, ആവശ്യത്തിന് വെള്ളം കുടിക്കുന്നത് സന്ധികളെ ലൂബ്രിക്കേറ്റ് ചെയ്യുകയും ശരീര താപനില നിയന്ത്രിക്കുകയും കോശങ്ങളിലേക്ക് പോഷകങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാതെ ഉപവസിക്കുകയാണെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കും.
ശരിയായ ഉറക്കം
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന്റെ ഗുണങ്ങള്‍ മോശം ഉറക്ക ശീലങ്ങള്‍ മൂലം ദോഷകരമായി മാറിയേക്കാം. ഇത് അധിക കലോറി ഉപഭോഗത്തിന് കാരണമാകുന്നതോടൊപ്പം മാനസിക സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു. അതിനാൽ കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് ഉണരുകയും ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.