advertisement

World Happiness Report 2026:ഇന്ത്യയിൽ സന്തോഷം കൂടി; പക്ഷേ അതിനേക്കാൾ സന്തോഷം ഇസ്രയേലിലുണ്ട്

Last Updated:

ഇംഗ്ലീഷ് സംസാരിക്കുന്ന പ്രമുഖ രാജ്യങ്ങളൊന്നും ആദ്യ പത്തിൽ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്

News18
News18
ഡൽഹി: 2026-ലെ ലോക സന്തോഷ സൂചിക (World Happiness Report) പുറത്തുവന്നു. തുടർച്ചയായ ഒമ്പതാം വർഷവും ഫിൻലാൻഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഒന്നാം സ്ഥാനം നിലനിർത്തി. സംഘർഷങ്ങൾക്കിടയിലും പട്ടികയിൽ എട്ടാം സ്ഥാനത്തെത്തിയ ഇസ്രായേൽ ആദ്യ പത്തിൽ ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയാകട്ടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 116-ാം റാങ്കിലെത്തി. ഏറ്റവും പിന്നിൽ ഈ വർഷവും അഫ്​ഗാനിസ്ഥാൻ തന്നെയാണ്.
യുദ്ധവും രാഷ്ട്രീയ അസ്ഥിരതകളും നിലനിൽക്കുമ്പോഴും ഇസ്രായേൽ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്. സാമൂഹിക പിന്തുണയും ജീവിതത്തോടുള്ള കാഴ്ചപ്പാടുമാണ് ഇസ്രായേലിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. നോർഡിക് രാജ്യങ്ങളായ ഐസ്‌ലാൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നോർവേ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ. ലാറ്റിൻ അമേരിക്കൻ രാജ്യമായ കോസ്റ്റാറിക്ക വൻ മുന്നേറ്റത്തോടെ നാലാം സ്ഥാനത്തെത്തി. ഓക്സ്ഫോർഡ് സർവകലാശാലയിലെ വെൽബീയിംഗ് റിസർച്ച് സെന്ററാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
ആകെ 147 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 116-ാം സ്ഥാനത്താണ് ഇന്ത്യ. 2025-ൽ 118-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. എന്നിരുന്നാലും, യുദ്ധം തകർത്ത ഉക്രെയ്ൻ (111), ഘാന (115) എന്നീ രാജ്യങ്ങൾ ഇപ്പോഴും സന്തോഷത്തിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണ്.
advertisement
ആദ്യ 10 രാജ്യങ്ങൾ:
1 ഫിൻലാൻഡ്
2 ഐസ്‌ലാന്റ്
3 ഡെന്മാർക്ക്
4 കോസ്റ്റാറിക്ക
5 സ്വീഡൻ
6 നോർവേ
7 നെതർലാൻഡ്സ്
8 ഇസ്രായേൽ
9 ലക്സംബർഗ്
10 സ്വിറ്റ്സർലൻഡ്
എന്നാൽ, ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും യുവാക്കൾക്കിടയിൽ സന്തോഷം ഗണ്യമായി കുറയുന്നതായാണ് പഠനത്തിൽ പറയുന്നത്. ഇതിന് പ്രധാന കാരണം അമിതമായ സോഷ്യൽ മീഡിയ ഉപയോഗമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം യുവാക്കളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് അമേരിക്ക, കാനഡ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിലെ കൗമാരക്കാരായ പെൺകുട്ടികളിലാണ് ജീവിത സംതൃപ്തിയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവസം അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ സന്തോഷം കുത്തനെ ഇടിയുന്നതായും, എന്നാൽ ഒരു മണിക്കൂറിൽ താഴെ മാത്രം ഉപയോഗിക്കുന്നവർ കൂടുതൽ സന്തുഷ്ടരാണെന്നും പഠനം വ്യക്തമാക്കുന്നു.
advertisement
ഇത്തരത്തിൽ അമിതമായ സോഷ്യൽ മീഡിയ ഉപയോഗവും സാമൂഹിക ബന്ധങ്ങളിലെ വിള്ളലുമാണ് ലോകത്തിലെ പല വൻശക്തികളെയും പട്ടികയിൽ പിന്നിലാക്കിയത്. ഇംഗ്ലീഷ് സംസാരിക്കുന്ന പ്രമുഖ രാജ്യങ്ങളൊന്നും ആദ്യ പത്തിൽ ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. അമേരിക്ക 23-ാം സ്ഥാനത്തും ബ്രിട്ടൺ 29-ാം സ്ഥാനത്തുമാണ് ഇടംപിടിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
World Happiness Report 2026:ഇന്ത്യയിൽ സന്തോഷം കൂടി; പക്ഷേ അതിനേക്കാൾ സന്തോഷം ഇസ്രയേലിലുണ്ട്
Next Article
advertisement
രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകുമെന്ന് നടൻ ആസിഫ് അലി
രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകുമെന്ന് നടൻ ആസിഫ് അലി
  • ആസിഫ് അലി സ്ഥാനാർത്ഥിയാകാൻ താല്പര്യമില്ലെന്നും സിനിമയിലാണെന്നു തന്റെ സ്വപ്നങ്ങൾ പറഞ്ഞു

  • രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകാൻ തയ്യാറാണെന്നും പിഷാരടിയിൽ വിശ്വാസമുണ്ടെന്നും പറഞ്ഞു

  • വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കണമെന്നും വോട്ട് ചെയ്യാതെ രാഷ്ട്രീയക്കാരെ കുറ്റം പറയാൻ അവകാശമില്ല

View All
advertisement