advertisement

എങ്ങനെ വോട്ട് ചെയ്യാം? എങ്ങനെ പോസ്റ്റൽ വോട്ട് ചെയ്യാം?

Last Updated:

മാർച്ച് 21 ന് മുമ്പ് അപേക്ഷകൾ നൽകണം. റിട്ടേണിം​ഗ് ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്

News18
News18
എറണാകുളം: നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പോസ്റ്റൽ വോട്ടിന് അപേക്ഷ തുടങ്ങി. മാർച്ച് 21 ന് മുമ്പ് അപേക്ഷകൾ നൽകണം. റിട്ടേണിം​ഗ് ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇവർ ഏപ്രിൽ 3,4,5 തീയതികളിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി വേട്ട് രേഖപ്പെടുത്തണം.
ഭിന്നശേഷിക്കാർക്കും 85 വയസിന് മുകളിലുള്ള വോട്ടര്‍മാര്‍ക്കും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം. ലിസ്റ്റിലുള്ള 40 ശതമാനത്തിലധികം ഭിന്നശേഷി വോട്ടർമാർക്കും സീനിയർ സിറ്റിസ യ വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12D ബിഎൽഒമാർ മുഖേന വിതരണം തുടങ്ങി. ഭിന്നശേഷിക്കാർക്കും സീനിയർ സിറ്റിസണിനും ‍വീടുകളിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിക്കും.
കേരള പൊലീസ്, കേരള ബറ്റാലിയൻ, അഗ്നിരക്ഷാസേന, ജയിൽ, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, തപാൽ, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ കമീഷൻ അംഗീകരിച്ച മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥർ, ദൂരദർശൻ, ബിഎസ്എൻഎൽ, റെയിൽവേ, എന്നിവരാണ് അവശ്യ സേവന വിഭാ​ഗത്തിൽ ഉൾപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എങ്ങനെ വോട്ട് ചെയ്യാം? എങ്ങനെ പോസ്റ്റൽ വോട്ട് ചെയ്യാം?
Next Article
advertisement
രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകുമെന്ന് നടൻ ആസിഫ് അലി
രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകുമെന്ന് നടൻ ആസിഫ് അലി
  • ആസിഫ് അലി സ്ഥാനാർത്ഥിയാകാൻ താല്പര്യമില്ലെന്നും സിനിമയിലാണെന്നു തന്റെ സ്വപ്നങ്ങൾ പറഞ്ഞു

  • രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകാൻ തയ്യാറാണെന്നും പിഷാരടിയിൽ വിശ്വാസമുണ്ടെന്നും പറഞ്ഞു

  • വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കണമെന്നും വോട്ട് ചെയ്യാതെ രാഷ്ട്രീയക്കാരെ കുറ്റം പറയാൻ അവകാശമില്ല

View All
advertisement