World Sight Day 2021 | കോവിഡ് കാലത്ത് നേത്ര സംരക്ഷണത്തിനായി ചെയ്യേണ്ടത് എന്തെല്ലാം?
- Published by:Anuraj GR
- news18-malayalam
Last Updated:
ഏറ്റവും പുതിയ ഗവേഷണങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് കോവിഡ് -19 നേത്ര ആരോഗ്യത്തിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചാ ദിനമായാണ് ആചരിക്കുന്നത്. ഈ വര്‍ഷം ഇന്നാണ് (ഒക്ടോബര്‍ 14) ലോക കാഴ്ചാ ദിനം(World Sight Day). നേത്രങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയുള്ള കരുതലുകള്‍ ജനങ്ങളിൽ എത്തിക്കുകയാണ് ഈ ദിനത്തിലെ ലക്ഷ്യം. കഴിഞ്ഞ രണ്ട് വർഷങ്ങളായി നാം കോവിഡ് 19(Covid 19) എന്ന മഹാമാരി സൃഷ്ടിച്ച ഭീതിയിലാണ് കഴിയുന്നത്. അതിനാല്‍ ഈ കോവിഡ് കാലത്തെ കാഴ്ചാ ദിനത്തില്‍ നേത്ര(Eyes) ആരോഗ്യത്തിന്റെ പ്രാധാന്യവും, അതിനായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും നോക്കാം:
നേത്രങ്ങളുടെ ആരോഗ്യം സംബന്ധിച്ച ആശങ്കകള്‍ നമുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. മഹാമാരിയുടെ സാഹചര്യങ്ങള്‍ ഈ കരുതലിന്റെ ആക്കം കുറച്ചുകൂടി കൂട്ടിയിരിക്കുകയാണ്. മഹാമാരി ഒട്ടേറെ മാറ്റങ്ങളാണ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ കൊണ്ടു വന്നിരിക്കുന്നത്. അത് സ്വകാര്യമായതും, തൊഴിലുമായി ബന്ധപ്പെട്ടതുമായ ഉത്കണ്ഠകള്‍ നമ്മളില്‍ നിറച്ചിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത്, വീടുനുള്ളില്‍ തന്നെ തളക്കപ്പെട്ട ജീവിത രീതിയാണ്. ഇത് വീടിനു പുറത്തുള്ള അന്തരീക്ഷവുമായുള്ള സമ്പര്‍ക്കം കുറയുന്നതിന് കാരണമായി. ഈ ജീവിതശൈലീ മാറ്റം കണ്ണുകളുടെ ആരോഗ്യകാര്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ ഗവേഷണങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് കോവിഡ് -19 നേത്ര ആരോഗ്യത്തിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ആരോഗ്യ വെല്ലുവിളി, കണ്ണിലൂടെയും വായയിലൂടെയും മൂക്കിലൂടെയും വൈറസ് പകരാറുണ്ട് എന്നതാണ്.
കോവിഡ് 19 സൃഷ്ടിക്കുന്ന ചില നേത്ര ആരോഗ്യ പ്രശ്നങ്ങൾ:
ചെങ്കണ്ണ്, കണ്ണിൽ ഉണ്ടാകുന്ന വേദന, കണ്ണിനുണ്ടാകുന്ന ക്ഷീണം, വെളിച്ചം കാഴ്ചകളെ ബാധിക്കുന്ന ഫോട്ടോഫോബിയ പോലുള്ള ബുദ്ധിമുട്ടുകൾ
advertisement
ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ മാര്‍ഗമായതോടെ കുട്ടികളില്‍ ഉയര്‍ തോതില്‍ മയോപ്പിയ അഥവാ കാഴ്ച കുറവ് കണ്ടു വരുന്നതായാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ നേത്രങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ചില മാര്‍ഗ്ഗങ്ങള്‍:
- കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍, കൈകള്‍ ശുചിയാക്കാതെ, കണ്ണില്‍ തൊടാതിരിക്കുക. നിങ്ങളുടെ കൈകള്‍ എപ്പോഴും ശുചിയായിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക. കൂടാതെ, പൊതു സ്ഥലങ്ങളില്‍ വെച്ച് കണ്ണില്‍ കൈകള്‍ കൊണ്ട് തൊടുന്നില്ല എന്ന് ഉറപ്പു വരുത്തുക. കണ്ണില്‍ തൊടാതിരിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥ വരികയാണെങ്കില്‍ വൃത്തിയുള്ള ഒരു ടിഷ്യു ഉപയോഗിക്കുക.
- കൈകളുടെ ശുചിത്വത്തിൽ വിട്ടു വീഴ്ച അരുത്. 20 സെക്കൻഡ് സമയമെങ്കിലും എടുത്തു വേണം സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാന്‍. പൊതുസ്ഥലങ്ങളില്‍ നിന്ന് അണുബാധയേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ കഴിവതും പൊതു സ്ഥലങ്ങളില്‍ ഫേസ് ഷീല്‍ഡിന്റെ സംരക്ഷണം ഉപയോഗപ്പെടുത്തുക. നിങ്ങള്‍ കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്ന വ്യക്തിയാണ് എങ്കില്‍ കണ്ണാടിയിലേക്ക് മാറുക. കാരണം, വൈറസ് ബാധയുള്ള ഏതൊരു പ്രതലത്തില്‍ നിന്നും സ്പര്‍ശനത്തില്‍ കൂടി ശരീരത്തിലേക്ക് വൈറസ് എത്താനുള്ള സാഹചര്യം ഉണ്ട്. അതിനാല്‍ ഇത്തരത്തില്‍ വൈറസ് കണ്ണുകളിലെത്താനുള്ള സാഹചര്യവും കൂടുതലാണ്. ഇക്കാരണത്താല്‍ ലെന്‍സിന്റെ ഉപയോഗം ഒഴിവാക്കുക. ഒപ്പം ലെന്‍സ് ഉപയോഗിക്കുന്ന വ്യക്തികള്‍ അബദ്ധവശാല്‍ കണ്ണുകളില്‍ സ്പര്‍ശിക്കുകയാണെങ്കില്‍ ചൊറിച്ചില്‍ കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
- കണ്ണുകള്‍ക്കായുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. അടുത്തും അകലെയും ഉള്ള വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍, കണ്ണിന്റെ എല്ലാ വശങ്ങളിലേക്കും നോക്കുന്ന ഐ ഓഫ് എയ്റ്റ്, കണ്ണുകള്‍ മിഴിക്കല്‍, പാമിങ്ങ്, തുടങ്ങിയ വ്യായാമ മുറകള്‍ പതിവായി ചെയ്യാൻ ശ്രമിക്കുക. ഒപ്പം നിങ്ങളുടെ ലാപ്‌ടോപ്പ്, മൊബൈല്‍, ടിവി സ്‌ക്രീന്‍ തുടങ്ങിയവയില്‍ നിന്ന് കണ്ണുകള്‍ക്ക് അല്പം വിശ്രമം നല്‍കുക.
- കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സമീകൃത ആഹാരശൈലി പിന്തുടരുക, ശുദ്ധമായ ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഉറക്കശൈലി പിന്തുടരുക, തുടങ്ങിയ ശീലങ്ങൾക്ക് നിങ്ങളുടെ നേത്ര ആരോഗ്യത്തിൽ ചെറുതല്ലാത്ത പങ്കുണ്ട്. ഉറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവയുടെ ഉപയോഗം നിർത്തുക. ഇവയിൽ നിന്നും വരുന്ന സ്ക്രീൻ പ്രകാശം നിങ്ങളുടെ കണ്ണുകളെ പ്രതികൂലമായി ബാധിക്കുന്നതിനാലാണിത്. ഇവയുടെ ദീർഘ നേരത്തെ ഉപയോഗം, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെ കാഴ്ച വൈകല്യങ്ങളിലേക്ക് നയിക്കാൻ കാരണമാകും.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2021 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
World Sight Day 2021 | കോവിഡ് കാലത്ത് നേത്ര സംരക്ഷണത്തിനായി ചെയ്യേണ്ടത് എന്തെല്ലാം?