Modi 2.O: ഒരുക്കം തുടങ്ങി; രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ

Last Updated:

സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് തീരുമാനം

കെ പി അഭിലാഷ്
ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനില്‍ രാത്രി ഏഴുമണിക്കാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമാകും. ഫലപ്രഖ്യാപനത്തിന്റെ ഏഴാം നാളാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്ട്രപതി ഭവനില്‍ രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ.
advertisement
മോദിയുടെ രണ്ടാമൂഴത്തില്‍ ആരൊക്കെ മന്ത്രിമാരാകുമെന്നതിന്റെ പട്ടിക ഇന്ന് വൈകിട്ട് രാഷ്ട്രപതിക്ക് കൈമാറും. കഴിഞ്ഞ മന്ത്രിസഭ പൂർണമായും അഴിച്ച് പണിയുമെന്നാണ് സൂചന. അമിത് ഷാക്ക് ആഭ്യന്തര വകുപ്പ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ധനകാര്യത്തിനും സാധ്യതയുണ്ട്. പീയുഷ് ഗോയലിനും ധനമന്ത്രിയായി നറുക്ക് വീണേയ്ക്കാം. വിദേശകാര്യ സഹമന്ത്രിയായിരുന്ന ജയന്ത് സിന്‍ഹയുടെ പേരും ധനമന്ത്രി സ്ഥാനത്തേയ്ക്ക് സജീവമായി ഉയരുന്നു. രാജ് നാഥ് സിംഗിന് പ്രതിരോധ വകുപ്പും നിർമല സീതാരാമന് വിദേശകാര്യവും ലഭിച്ചേക്കും. രാഹുല്‍ഗാന്ധിയെ അമേഠിയില്‍ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയുടെ പേരും വിദേശകാര്യ വകുപ്പില്‍ പരിഗണനയിലുണ്ട്. നിധിന്‍ ഗഡ്കരി ഗതാഗത വകുപ്പിന്റെ ചുമതലയിൽ തുടര്‍ന്നേക്കും.
advertisement
സഖ്യകക്ഷികളായ ശിവസേന, ജെഡിയു, ശിരോമണി അകാലിദള്‍, എ ഐ എഡി എം കെ പ്രതിനിധികളും മന്ത്രിസഭയിലുണ്ടാകും. പശ്ചിമ ബംഗാള്‍, ഒഡീഷ, കർണാടക സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിമാരുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ പ്രാതിനിധ്യവും ഉറപ്പാക്കും. അക്കൗണ്ട് തുറക്കാനായില്ലെങ്കിലും കേരളത്തേയും തഴയില്ലെന്നാണ് സൂചന. പാകിസ്ഥാന്‍ ഒഴികെ അയല്‍ രാജ്യങ്ങളേയും ലോക രാഷ്ട്ര നേതാക്കളെയും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും സാമൂഹിക- സാംസ്‌കാരിക സിനിമാ മേഖലയിലെ പ്രമുഖര്‍ക്കും ക്ഷണമുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കും. പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ആരംഭിച്ചേക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Modi 2.O: ഒരുക്കം തുടങ്ങി; രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement