advertisement

Aadhaar Card Update: പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇങ്ങനെ പരിശോധിക്കാം

Last Updated:

പാൻ കാർഡ് ഉപയോഗയോഗ്യമല്ലാതായാൽ സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ല. ആധാർ കാർഡും പാൻ കാർഡും നിർണായകമായ നിരവധി ഇടപാടുകൾക്ക് അത്യന്താപേക്ഷിതമാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കാരണം പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ജൂൺ 30 വരെയാണ് തീയതി ദീർഘിപ്പിച്ചത്. നേരത്തെ മാർച്ച് 31 നകം പാൻ ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് അറിയിച്ചിരുന്നത്. പാൻ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചതായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ലിങ്ക് ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം പുതിയ തീരുമാനം ആശ്വാസകരമാണെങ്കിലും ഇനി ഒരു മാസത്തിൽ താഴെ മാത്രമേ ഇതിന് സമയമുള്ളൂ എന്നതും ശ്രദ്ധിക്കണം. പുതിയ നിയമമനുസരിച്ച് ഇത്തരത്തിൽ പാൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാൽ 1000 രൂപ പിഴ ഈടാക്കുന്നതിനും പാൻകാർഡ് പ്രവർത്തനരഹിതമാവുന്നതിനും കാരണമാകും. 2021ലെ ഫിനാൻസ് ബില്ല് ഭേദഗതിയിലാണ് 1961-ലെ ഇൻകം ടാക്സ് നിയമത്തിൽ പുതിയ നിർദേശങ്ങൾ (സെക്ഷൻ 234എച്ച്) കൂട്ടിച്ചേർത്തത്.
advertisement
പാൻ കാർഡ് ഉപയോഗയോഗ്യമല്ലാതായാൽ സാമ്പത്തിക ഇടപാടുകൾ നടത്താനാവില്ല. ആധാർ കാർഡും പാൻ കാർഡും നിർണായകമായ നിരവധി ഇടപാടുകൾക്ക് അത്യന്താപേക്ഷിതമാണ്. ഇൻകം ടാക്സ് റിട്ടേൺ ഫയലിങ്ങിന് ഉൾപ്പെടെ ആധാർ കാർഡ് ഉപയോഗിക്കുമ്പോൾ,
സർക്കാർ പദ്ധതികളിലെ മോണിറ്ററി ബെനിഫിറ്റ്, എൽപിജി സബ്സിഡി, സ്കോളർഷിപ്പ്, പെൻഷൻ എന്നിവയ്ക്ക് പാൻ നിർബന്ധമാണ്.
ആധാർ കാർഡ് പാനുമായി ലിങ്ക് ചെയ്യേണ്ടത് എങ്ങനെ?
പാൻ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പാൻ സർവീസ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തു ഇത്തരത്തിൽ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്നും 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തിൽ പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
advertisement
പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെ?
സ്റ്റെപ്പ് 1 - ഇന്റർനെറ്റ് ബ്രൗസറിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക.
സ്റ്റെപ്പ് 2 - വെബ്സൈറ്റിലെ ഹോം പേജിൽ Quick Links എന്ന സെക്ഷനിലുള്ള ‘Link Aadhaar’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 3 - തുടർന്ന് പുതിയൊരു വിന്റോ തുറന്നു വരും. ഇതിൽ “Click here to view the status if you have already submitted link Aadhaar request” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ആധാർ-പാൻ ലിങ്കിങ്ങിന്റെ സ്റ്റാറ്റസ് ലഭ്യമാവും.
advertisement
പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഇതേ പേജിൽ തന്നെ നിങ്ങൾക്ക് ഫോം ഫില്ല് ചെയ്തു നൽകാനും സാധിക്കും.
എസ്എംഎസ് വഴിയും ഇത്തരത്തിൽ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം:
സ്റ്റെപ്പ് 1 - പാനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം 10 അക്ക പാൻ നമ്പർ ടൈപ്പ് ചെയ്യുക
സ്റ്റെപ്പ് 2 - ഈ മെസ്സേജ് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.
advertisement
സ്റ്റെപ്പ് 3 - ഉടൻ തന്നെ മറുപടിയായി സ്റ്റാറ്റസ് ലഭ്യമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Aadhaar Card Update: പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇങ്ങനെ പരിശോധിക്കാം
Next Article
advertisement
അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; 3 കോടി സംഭാവന നൽകി
അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി; 3 കോടി സംഭാവന നൽകി
  • അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി, പൊന്നിൻകുടം സമർപ്പിച്ചു

  • ക്ഷേത്ര നവീകരണത്തിന് മൂന്ന് കോടി രൂപ സംഭാവന നൽകി, പത്ത് കോടി രൂപ കൂടി നൽകുമെന്ന് വാഗ്ദാനം

  • കണ്ണൂർ ജില്ലയിലെ പുരാതന ശിവക്ഷേത്രങ്ങളിൽ പ്രധാന സ്ഥാനമുള്ള രാജരാജേശ്വര ക്ഷേത്രം

View All
advertisement