3,300 കോടിയുടെ നവീകരണ പദ്ധതികളുമായി എയർ ഇന്ത്യ; ക്യാബിൻ ഇന്റീരിയറിൽ വൻ അഴിച്ചുപണി

Last Updated:

2024 ന്റെ മധ്യത്തോടെ നവീകരിച്ച ആദ്യ വിമാനം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി

27 ബോയിംഗ് B787-8, 13 B777 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. പദ്ധതിക്ക് 400 മില്യൺ ഡോളർ (ഏകദേശം 32,95 കോടി രൂപ) ചെലവു വരുമെന്നും റിപ്പോർട്ടുകളുണ്ട്. ക്യാബിൻ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിനായി ലണ്ടൻ ആസ്ഥാനമായുള്ള കമ്പനികളായ ജെപിഎ ഡിസൈൻ, ട്രെൻഡ് വർക്ക്സ് എന്നിവരെയാണ് ഏൽപിച്ചിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകളായ താജ് ഹോട്ടൽസ്, ദി ഓറിയന്റ് എക്സ്പ്രസ്, ഹെർമൻ മില്ലർ ഇന്റർനാഷണൽ എന്നിവയ്ക്കായി ഈ കമ്പനികൾ ഡിസൈനുകൾ തയ്യാറാക്കിയിട്ടുണ്ട്.
പുതിയ സീറ്റുകളും ഇൻഫ്‌ളൈറ്റ് വിനോദങ്ങളും ഉൾപ്പെടെ എല്ലാ ക്ലാസുകളിലും ക്യാബിൻ ഇന്റീരിയറുകൾ പൂർണമായും നവീകരിക്കുമെന്നും കമ്പനി അറിയിച്ചു. 2024 ന്റെ മധ്യത്തോടെ നവീകരിച്ച ആദ്യ വിമാനം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ Vihaan.AI ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന് കീഴിൽ, ഒരു ലോകോത്തര എയർലൈൻസിന് സമാനമായി ഉയർന്ന നിലവാരത്തിലെത്താൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം തീർക്കുന്നതിന് ഞങ്ങൾ വിവിധ പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്. വൈ​ഡ് ബോ​ഡി ബോ​യ്ങ് 777-300 ഇ.​ആ​ർ, നാ​രോ​ബോ​ഡി എ​യ​ർ​ബ​സ് എ 320 ​നി​യോ വി​മാ​ന​ങ്ങൾ​ എന്നിവ പാട്ടത്തിനെടുക്കാനും ആലോചിക്കുന്നുണ്ട്”, എയർ ഇന്ത്യ എംഡിയും സിഇഒയുമായ കാംബെൽ വിൽസൺ പറഞ്ഞു.
advertisement
മേക്ക്‌ മൈ ട്രിപ്പ് മുൻ എക്‌സിക്യൂട്ടീവായ സുനിൽ സുരേഷിനെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായും സിംഗപ്പൂർ എയർലൈൻസിന്റെയും ജെറ്റ് എയർവേസിന്റെയും ബ്രാൻഡിംഗിൽ നേരത്തെ പ്രവർത്തിച്ച കോളിൻ ന്യൂബ്രോണറെ പുതിയ ബ്രാൻഡ് ബിൽഡിംഗ് ടീമിലേക്കും എയർ ഇന്ത്യ നിയമിച്ചിട്ടുണ്ട്.
2.2 ബില്യൺ ഡോളറിനാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ സ്വന്തമാക്കിത്. വിഹാൻ – സംസ്‌കൃത് എന്ന പേരിലാണ് പുതിയ നവീകരണ പദ്ധതികൾ.
advertisement
ടാറ്റാ ഗ്രൂപ്പിന്റെ വ്യോമയാന വ്യവസായ രംഗത്തെ പുതിയ തീരുമാനങ്ങങ്ങളും ചര്‍ച്ചയാകുകയാണ്. ടാറ്റയ്ക്ക് കീഴിലുള്ള നിലവിലെ നാല് എയര്‍ലൈനുകളും എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍ലൈന്‍ രംഗത്ത് തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ ശക്തമാക്കാനാണ് ടാറ്റയുടെ ശ്രമമെന്ന് വിദഗ്ധര്‍ പറയുന്നു. ടാറ്റയുടെ സിംഗപ്പൂര്‍ കേന്ദ്രമായുള്ള എയര്‍ലൈന്‍ സര്‍വ്വീസായ വിസ്താര ബ്രാന്‍ഡിനെ ഒഴിവാക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുവെന്നല്ലാതെ അവയില്‍ ഔദ്യോഗികമായി ഒരു തീരുമാനം കമ്പനി അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല. ടാറ്റയുടെയും വിസ്താരയുടെയും നിലവിലെ പ്രതിനിധികള്‍ ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഡിസംബറോടെ 25 എയര്‍ബസ് എസ്ഇയും അഞ്ച് ബോയിംഗ് വിമാനങ്ങളും കമ്പനി സേവനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
advertisement
2022 ജനുവരിയിലാണ് എയര്‍ ഇന്ത്യയെ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയര്‍ ഇന്ത്യയുടെ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പകരം ടാറ്റയുടെ അംഗങ്ങള്‍ ചുമതലയേല്‍ക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
3,300 കോടിയുടെ നവീകരണ പദ്ധതികളുമായി എയർ ഇന്ത്യ; ക്യാബിൻ ഇന്റീരിയറിൽ വൻ അഴിച്ചുപണി
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement