കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമമായി; 2 എണ്ണം കോട്ടയം വഴി
- Published by:Rajesh V
- news18-malayalam
Last Updated:
നാഗർകോവിൽ- മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്- ചെർളപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. നാഗർകോവിൽ ടൗൺ വഴി താംബരം – തിരുവനന്തപുരം സെൻട്രൽ ട്രെയിനാണ് മറ്റൊരു സർവീസ്
കേരളത്തിന് പുതുതായി അനുവദിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമത്തിന് റെയിൽവേ അംഗീകാരം നൽകി. നാഗർകോവിൽ- മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്- ചെർളപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. നാഗർകോവിൽ ടൗൺ വഴി താംബരം – തിരുവനന്തപുരം സെൻട്രൽ ട്രെയിനാണ് മറ്റൊരു സർവീസ്.
കേരളത്തിലെ 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ വിവരങ്ങൾ
1) 17041/17042 ചാർലപ്പള്ളി – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - കോട്ടയം വഴി പ്രതിവാര സർവീസ്
സൗത്ത് സെൻട്രൽ റെയിൽവേ – സെക്കന്ദരാബാദ് ഡിവിഷന്റെ കീഴിൽ
17041 ചാർലപ്പള്ളി ➝ തിരുവനന്തപുരം നോർത്ത്
ചാർലപ്പള്ളിയിൽ നിന്ന് ചൊവ്വാഴ്ച രാവിലെ 07:15-ന് പുറപ്പെട്ട് റെനിഗുണ്ടയിൽ വൈകിട്ട് 07:20 ന് എത്തും. 07:30 ന് പുറപ്പെട്ട് തിരുവനന്തപുരം നോർത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 02:45-ന് എത്തിച്ചേരും.
advertisement
17042 തിരുവനന്തപുരം നോർത്ത് ➝ ചാർലപ്പള്ളി
തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകുന്നേരം ബുധനാഴ്ച 05:30-ന് പുറപ്പെട്ട് റെനിഗുണ്ടയിൽ വ്യാഴാഴ്ച രാവിലെ 10:40 എത്തും. 10:50 ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11:30-ന് ചാർലപ്പള്ളി എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകൾ: നൽഗൊണ്ട, മിര്യാലഗുഡ, ഗുണ്ടൂർ, തെനാലി, ഓംഗോൾ, നെല്ലൂർ, റെനിഗുണ്ട, കാട്പാടി, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ(നോർത്ത്), കോട്ടയം, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി.
2) 16329/16330 നാഗർകോവിൽ – മംഗളൂരു ജംഗ്ഷൻ - കോട്ടയം വഴി പ്രതിവാര സർവീസ്
advertisement
സതേൺ റെയിൽവേ – തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ
16329 നാഗർകോവിൽ ➝ മംഗളൂരു ജംഗ്ഷൻ
നാഗർകോവിൽ നിന്ന് രാവിലെ 11:40-ന് (ചൊവ്വാഴ്ച) പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 5 ന് മംഗളൂരു ജംഗ്ഷൻ എത്തിച്ചേരും.
16330 മംഗളൂരു ജംഗ്ഷൻ ➝ നാഗർകോവിൽ
മംഗളൂരു ജംഗ്ഷനിൽ നിന്ന് ബുധനാഴ്ച രാവിലെ 08:00-ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 10:05-ന് നാഗർകോവിൽ എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകൾ: തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ (നോർത്ത്), തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
advertisement
3) 16121/16122 താംബരം – തിരുവനന്തപുരം സെൻട്രൽ - പ്രതിവാര സർവീസ്
സതേൺ റെയിൽവേ – ചെന്നൈ ഡിവിഷന്റെ കീഴിൽ
16121 താംബരം ➝ തിരുവനന്തപുരം സെൻട്രൽ
താംബരത്ത് നിന്ന് ബുധനാഴ്ച വൈകുന്നേരം 05:30-ന് പുറപ്പെട്ട് തിരുവനന്തപുരം സെൻട്രൽ വ്യാഴാഴ്ച രാവിലെ 08:00-ന് എത്തിച്ചേരും.
16122 തിരുവനന്തപുരം സെൻട്രൽ ➝ താംബരം
തിരുവനന്തപുരം സെൻട്രലിൽ നിന്ന് വ്യാഴാഴ്ച രാവിലെ 10:40-ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11:45-ന് താംബരം എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകൾ: ചെങ്കൽപെട്ട്, വിഴുപ്പുറം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, കോവിൽപട്ടി, തിരുനെൽവേലി, നാഗർകോവിൽ ടൗൺ, കുഴിത്തുറൈ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
Jan 22, 2026 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമമായി; 2 എണ്ണം കോട്ടയം വഴി










