Anand Mahindra | ഗുജറാത്ത് റോഡ് ഷോയ്ക്ക് മോദി എത്തിയത് ഥാറിൽ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര

Last Updated:

കനത്ത സുരക്ഷാ വലയത്തില്‍ ആര്‍പ്പുവിളികളോടെയുള്ള വാഹന റാലിയിലായിരുന്നു മോദി എത്തിയത്. തുറന്ന മഹീന്ദ്ര ഥാറിലായിരുന്നു (Mahindra Thar) മോദിയുടെ യാത്ര. റോഡ് ഷോകളിലും വിജയ പരേഡിലും തുറന്ന മഹീന്ദ്ര ഥാറിൽ തന്നെയാണ് അദ്ദേഹം എത്തിയത്.

രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി - BJP) വലിയആഘോഷത്തിലാണ്. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തിനുള്ളില്‍ ഗുജറാത്തിലെ (Gujrat) നിരത്തുകൾ മൂന്ന് റാലികള്‍ക്ക് (Rally)സാക്ഷ്യം വഹിച്ചു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് ഗുജറാത്തിലെ ബിജെപിയുടെ ഈ ആഘോഷ റാലികള്‍. റാലികളില്‍ മോദിയും (Modi) പങ്കെടുത്തിരുന്നു. കനത്ത സുരക്ഷാ വലയത്തില്‍ ആര്‍പ്പുവിളികളോടെയുള്ള വാഹന റാലിയിലായിരുന്നു മോദി എത്തിയത്. തുറന്ന മഹീന്ദ്ര ഥാറിലായിരുന്നു (Mahindra Thar) മോദിയുടെ യാത്ര. റോഡ് ഷോകളിലും വിജയ പരേഡിലും തുറന്ന മഹീന്ദ്ര ഥാറിൽ തന്നെയാണ് അദ്ദേഹം എത്തിയത്.
ഇതേതുടര്‍ന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അഭിമാനമുയര്‍ത്തിയതിന് നന്ദി പറഞ്ഞുക്കൊണ്ട് കമ്പനിയുടമ ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. ഇന്ത്യയില്‍ നിര്‍മ്മിച്ച 'കരുത്തുറ്റ' മഹീന്ദ്ര ഥാര്‍ ഉപയോഗിച്ചതിന് നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുക്കൊണ്ടുള്ള ഒരു ചെറിയ കുറിപ്പായിരുന്നു ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. ''ധന്യവാദ് പ്രധാന്‍ മന്ത്രി നരേന്ദ്ര മോദി ജി' എന്നാണ് മഹീന്ദ്രയുടെ ട്വീറ്റ്. ''പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് നന്ദി. വിജയ പരേഡിന് ഇന്ത്യയില്‍ നിര്‍മ്മിച്ച വാഹനത്തേക്കാള്‍ മികച്ച മറ്റൊരു വാഹനം ഇല്ല'' എന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. മാര്‍ച്ച് 13 ന് പങ്കുവച്ച ട്വീറ്റിന് 40,000-ലധികം ലൈക്കുകളും നൂറുകണക്കിന് റീട്വീറ്റുകളും നേടാനായി.
advertisement
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ് യു വികളിലൊന്നാണ് മഹീന്ദ്ര ഥാര്‍. വാഹനം നവീകരിച്ച് ഒരു പുതിയ മേക്ക് ഓവര്‍ നല്‍കിയതിന് ശേഷം, മഹീന്ദ്ര ഥാര്‍, കാര്‍ പ്രേമികള്‍ക്കിടയില്‍ വന്‍തരംഗമാണ് സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്നത്. വാഹനത്തിന് ആവശ്യക്കാര്‍ ഏറെയാണിപ്പോള്‍. ഥാർ തന്നെ സ്വന്തമാക്കാൻ മാസങ്ങളോളം കാത്തിരിക്കാനും ആളുകൾ തയ്യാറാണ്. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഈ എസ്‌യുവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
advertisement
ആവശ്യകത അനുസരിച്ച്, മഹീന്ദ്ര ഥാര്‍ ഹാര്‍ഡ്-ടോപ്പ് പതിപ്പും കണ്‍വേര്‍ട്ടിബിള്‍ സോഫ്റ്റ്-ടോപ്പ് പതിപ്പുമായാണ് വരുന്നത്. രണ്ട് നിറങ്ങളിലായി പത്തോളം വകഭേദങ്ങളില്‍ മഹീന്ദ്ര ഥാര്‍ ലഭിക്കും. പുതിയ മഹീന്ദ്ര ഥാറില്‍ മുന്‍വശത്ത് വലിയ ലംബ-സ്ലാറ്റ് ഗ്രില്ലും, ഇരുവശത്തും റൗണ്ട് ഹാലജന്‍ ഹെഡ്ലാമ്പ് യൂണിറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോട് ചേര്‍ന്ന് എല്‍ഇഡി ഡിആര്‍എല്ലുകളുണ്ട്, അവ ഇരുവശത്തും ടേണ്‍ സിഗ്‌നല്‍ യൂണിറ്റുകളുമായി യോജിപ്പിച്ചിരിക്കുന്നു. ഫ്രണ്ട് ഗ്രില്ലിന് താഴെ, ഇരുവശത്തും ഫോഗ് ലാമ്പുകള്‍ സ്ഥാപിച്ചിട്ടുള്ള ഒരു വലിയ ഡ്യുവല്‍-ടോണ്‍ ബംമ്പര്‍ ഉണ്ട്. അതിന് താഴെയായി, ഓഫ്-റോഡിംഗില്‍ അണ്ടര്‍ബോഡിയെ സംരക്ഷിക്കുന്നതിനായി ഒരു സ്‌കിഡ് പ്ലേറ്റും നല്‍കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Anand Mahindra | ഗുജറാത്ത് റോഡ് ഷോയ്ക്ക് മോദി എത്തിയത് ഥാറിൽ; നന്ദി അറിയിച്ച് ആനന്ദ് മഹീന്ദ്ര
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement