advertisement

ട്രാഫിക് ജാം: ബംഗളൂരുവിന്റെ പ്രതിവർഷ നഷ്ടം 20000 കോടിയോളം

Last Updated:

കണക്കുകൾ പ്രകാരം, 88 ചതുരശ്ര കിലോമീറ്റർ ആയിരുന്നു മുൻപ് ന​ഗരത്തിന്റെ വിസ്തീർണമെങ്കിൽ 2023ൽ അത് 985 ചതുരശ്ര കിലോമീറ്ററായി ഉയർന്നു

ബംഗളുരുവിലെ ട്രാഫിക്
ബംഗളുരുവിലെ ട്രാഫിക്
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബം​ഗളൂരു ട്രാഫിക് ജാമിനും പേരു കേട്ട ന​ഗരമാണ്. ​ഗതാ​ഗതക്കുരുക്ക്, തിരക്ക്, സിഗ്നൽ സ്റ്റോപ്പുകൾ, സമയനഷ്ടം, ഇന്ധനം പാഴാക്കൽ, അനുബന്ധ കാരണങ്ങൾ എന്നിവയുടെയെല്ലാം അനന്തരഫലമായി ബംഗളൂരുവിലെ ജനങ്ങൾക്ക് പ്രതിവർഷം 19,725 കോടി രൂപ നഷ്ടമാകുന്നതായി പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം, റോഡിന്റെ രൂപകൽപന, മേൽപാലങ്ങളുടെ നിർമാണം, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ തുടങ്ങി പല കാര്യങ്ങളെയും സംബന്ധിക്കുന്ന ശുപാർശകളും ഗതാഗത ഉപദേഷ്ടാവ് എംഎൻ ശ്രീഹരി സർക്കാരിനു മുന്നിൽ വെച്ചിട്ടുണ്ട്.
അറുപത് മേൽപാലങ്ങൾ ഉണ്ടായിട്ടു പോലും ബം​ഗളൂരുവിന്റെ അവസ്ഥ ഇതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐടി മേഖലയിലെ വർധിച്ച തൊഴിലവസരങ്ങൾ ഭവനരം​ഗം, വിദ്യാഭ്യാസരം​ഗം തുടങ്ങിയ പല അനുബന്ധ മേഖലകളുടെയും വളർച്ചക്കു കാരണമായെന്നും ഇക്കാരണം കൊണ്ടു തന്നെ ജനസംഖ്യ 14.5 ദശലക്ഷത്തിലെത്തി എന്നും ശ്രീഹരിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ ഏകദേശം 1.5 ബില്യൺ വാഹനങ്ങളാണ് ബംഗളൂരുവിലെ നിരത്തിലോടുന്നത്.
കണക്കുകൾ പ്രകാരം, 88 ചതുരശ്ര കിലോമീറ്റർ ആയിരുന്നു മുൻപ് ന​ഗരത്തിന്റെ വിസ്തീർണമെങ്കിൽ 2023ൽ അത് 985 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ബം​ഗളൂരുവിന്റെ വിസ്തീർണം 1,100 ചതുരശ്ര കിലോമീറ്ററായി ഉയരണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ”റോഡിന്റെ നീളം വാഹനങ്ങളുടെ എണ്ണത്തിനുണ്ടാകുന്ന വർധനവിന് ആനുപാതികമല്ല. ബം​ഗളൂരുവിലെ റോഡിന്റെ ആകെ നീളം ഏകദേശം 11,000 കിലോമീറ്ററാണ്. ഇത് ഇവിടുത്തെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. ജനസംഖ്യാ വർധനവും തൊഴിൽ രംഗത്തെ വളർച്ചയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയുമായി പൊരുത്തപ്പെടുന്നില്ല”, എന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
ബെംഗളൂരുവിന് റേഡിയൽ റോഡുകളും റിംഗ് റോഡുകളും, ഒപിആർ, പിആർആർ, എസ്ടിആർആർ എന്നിങ്ങനെയുള്ള പ്രത്യേക സംവിധാനങ്ങളും ഓരോ അഞ്ച് കിലോമീറ്ററിലും ഒരു സർക്കുലർ റൂട്ടും ആവശ്യമാണെന്നും ഈ സർക്യുലാർ റൂട്ടുകൾ റേഡിയൽ റോഡുകളെ ബന്ധിപ്പിച്ചിരിക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു. എസ്ടിആർആർ (Bangalore Satellite Town Ring Road (STRR) വളരെ മുൻപേ തന്നെ ആസൂത്രണം ചെയ്തിരുന്ന കാര്യമാണ്. എന്നാൽ, ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ കാരണം അതിന്റെ നിർമാണ ചെലവുകളും, മെയിന്റനൻസ് ചെലവുകളും വർധിച്ചു.
advertisement
ബം​ഗളൂരു ന​ഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതൽ ഭൂഗർഭ റോഡുകൾ വികസിപ്പിക്കാനും (underground-based road infrastructur) വികസിപ്പിക്കാനും വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട്. റോഡുകളിൽ വാഹനങ്ങൾ ഓടുന്നുണ്ട്. എന്നാൽ, അത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമല്ലെന്നും നിർഭാ​ഗ്യവശാൽ ബെംഗളൂരുവിൽ പാർക്കിംഗ് ഇല്ലാത്ത ഒരു റോഡ് പോലും തനിക്ക് കാണാനായില്ലെന്നും ശ്രീഹരി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോഡ് ഉപയോക്താക്കൾക്കായി റോബോട്ടിക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ചു കൊണ്ടുള്ള വിഎംഎസ് (വേരിയബിൾ മെസേജ് സിസ്റ്റം) ഉപയോഗിക്കപ്പെടുത്തണമെന്നും പൊതു​ഗതാ​ഗതം കൂടുതൽ പ്രോത്സാഹിപ്പിക്കണം എന്നും ശ്രീഹരിയും സംഘവും നിർദേശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
ട്രാഫിക് ജാം: ബംഗളൂരുവിന്റെ പ്രതിവർഷ നഷ്ടം 20000 കോടിയോളം
Next Article
advertisement
ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ പിടിയിൽ
ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി; തമിഴ്‌നാട്ടിലും ബംഗാളിലുമായി ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ പിടിയിൽ
  • ഐഎസ്‌ഐ ബന്ധമുള്ള എട്ടുപേർ തമിഴ്‌നാട്ടിലും ബംഗാളിലുമായി പിടിയിൽ, വൻ ഭീകരാക്രമണം തടഞ്ഞു

  • വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു

  • പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു, സുരക്ഷാ പരിശോധനകൾ ശക്തമാക്കി

View All
advertisement