നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Mahindra Scorpio കെനിയ നാഷണൽ പോലീസിൽ; ആനന്ദ് മഹീന്ദ്രയ്ക്ക് അഭിമാന നിമിഷം

  Mahindra Scorpio കെനിയ നാഷണൽ പോലീസിൽ; ആനന്ദ് മഹീന്ദ്രയ്ക്ക് അഭിമാന നിമിഷം

  കെനിയയിലെ നെയ്‌റോബിയിലുള്ള നാഷണൽ പോലീസ് സർവീസ് 100 മഹീന്ദ്ര സ്കോർപ്പിയോ വാഹനങ്ങളാണ് സേനയിൽ ചേർത്തത്.

  • Share this:
   പത്മ അവാർഡ് ജേതാവ് ആനന്ദ് മഹീന്ദ്ര (Anand Mahindra) കഴിഞ്ഞ ദിവസം തനിയ്ക്ക് ലഭിച്ച ഏറ്റവും പുതിയ നേട്ടത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു. കെനിയയിലെ (Kenya) നെയ്‌റോബിയിലുള്ള നാഷണൽ പോലീസ് സർവീസ് 100 മഹീന്ദ്ര സ്കോർപ്പിയോ (Mahindra Scorpio) വാഹനങ്ങളാണ് സേനയിൽ ചേർത്തത്. സിംബ കോർപ്പറേഷനാണ് സ്കോർപിയോയെ പിക്ക്-അപ്പ് വാഹനങ്ങളാക്കി മാറ്റിയത്. ഈ ആഴ്ച ആദ്യം വാഹനം പോലീസ് വകുപ്പിന് കൈമാറി.

   സിംബ കോർപ്പറേഷൻ ഈ വാർത്ത ഷെയർ ചെയ്യുകയും രൂപമാറ്റം വരുത്തിയ വാഹനം എങ്ങനെയിരിക്കുമെന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. "മഹീന്ദ്ര സ്കോർപ്പിയോ സിംഗിൾ ക്യാബ് പിക്ക്-അപ്പിന്റെ 100 യൂണിറ്റുകൾ നാഷണൽ പോലീസ് സേനയ്ക്ക് കൈമാറിയതായി ഔദ്യോഗികമായി അറിയിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്" എന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള സിംബ കോർപ്പറേഷന്റെ അടിക്കുറിപ്പ്.

   മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തു. “കെനിയ പോലീസ് സർവീസ് ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് “ ആനന്ദ് മഹീന്ദ്ര, അടിക്കുറിപ്പിൽ അറിയിച്ചു.

   100 സ്കോർപിയോ വാഹനങ്ങൾ മൊംബാസ റോഡിലെ സിംബ കോർപ്പ് ആസ്ഥാനത്ത് വച്ച് നാഷണൽ പോലീസ് സർവീസിന് കൈമാറി. “മഹീന്ദ്ര ഒരു കരുത്തുറ്റ വാഹനമാണ്, ഈ വാഹനത്തിന്റെ സഹായത്തോടെ രാജ്യത്തെ സേവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” വാഹനങ്ങളുടെ കൈമാറ്റ ചടങ്ങിൽ ചീഫ് ട്രാൻസ്‌പോർട്ട് ഓഫീസർ ഡേവിഡ് ഞാഗി വ്യക്തമാക്കിയതായി ദി സ്റ്റാർ റിപ്പോർട്ട് ചെയ്തു.


   കിഴക്കൻ ആഫ്രിക്കയുടെ ആസ്ഥാനമായതിനാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മഹീന്ദ്രയുടെ തന്ത്രപ്രധാനമായ വിപണിയാണ് കെനിയയെന്ന് സിംബ കോർപ്പറേഷന്റെ മഹീന്ദ്ര പ്രൊഡക്റ്റ് മാനേജർ മെഹുൽ സച്ച്‌ദേവ് പറഞ്ഞു. മഹീന്ദ്ര സ്കോർപിയോ പിക്ക്-അപ്പിന് ലോകമെമ്പാടുമായി ഏകദേശം 1,50,000 ഉപഭോക്താക്കളുണ്ടെന്നും ഈ വാഹനം “പോലീസ് സേനയ്ക്ക് ആശ്രയിക്കാവുന്ന ഒരു മികച്ച ടീം പ്ലെയർ” ആയിരിക്കുമെന്നും സച്ച്ദേവ് കൂട്ടിച്ചേർത്തു.

   മഹീന്ദ്രയെ പോലീസ് വാഹനമായി തിരഞ്ഞെടുത്തതോടെ കെനിയയിൽ സർക്കാർ സേവനത്തിന് പാട്ടത്തിനെടുക്കുന്ന ആദ്യ വാഹന കമ്പനിയായി മഹീന്ദ്ര മാറി. 2.2 ലിറ്റർ എം-ഹോക്ക് ടർബോ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര സ്കോർപിയോ പിക്ക്-അപ്പിനുള്ളത്. കൂടാതെ 4×2, 4×4 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലും വാഹനം ലഭ്യമാണ്.

   മഹീന്ദ്രയുടെ ഏറ്റവും പുതിയ എന്‍ട്രിയാണ് XUV700. എന്നാൽ ബുക്കിംഗിന് ശേഷമുള്ള ഈ കാറിന്റെ കാത്തിരിപ്പ് കാലാവധി വളരെ കൂടുതലാണ്. മഹീന്ദ്ര കാറുകളുടെ മൊത്തത്തിലുള്ള ഡിസൈനിംഗ് സമീപനത്തില്‍ മാറ്റം വരുത്തിയിട്ടുള്ള കാറാണിത്. ഈ കാറിന്റെ ചില വേരിയന്റുകള്‍ ലഭിക്കാന്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.

   ഒരു ഓഫ്റോഡ് ലൈഫ്സ്റ്റൈല്‍ എസ്യുവിയാണ് മഹീന്ദ്രയുടെ തന്നെ ഥാര്‍. കാറിന് വാഹനപ്രേമികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഥാറിന്റെ ചില വേരിയന്റുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷം വരെ ഉയര്‍ന്നിട്ടുണ്ട്.
   Published by:Sarath Mohanan
   First published:
   )}