മാരുതി കാർ വാങ്ങാനാണോ പ്ലാൻ, ഈ മാസം വൻ വിലക്കുറവ്; ഡിസ്കൗണ്ട് വിശദാംശങ്ങൾ അറിയാം

Last Updated:

10,000 രൂപ ക്യാഷ് ഡിസ്കൌണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ഈ മോഡലിന് ലഭിക്കുക.

ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2021 മാർച്ച് മാസത്തിൽ എൻട്രി ലെവൽ ആൾട്ടോ മുതൽ വിറ്റാര ബ്രെസ്സ വരെയുള്ള കാറുകൾക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസ്കൌണ്ടില്ലാതെ വിൽപ്പന നടത്തുന്ന മാരുതിയുടെ ഒരേയൊരു മോഡൽ എർട്ടിഗയാണ്. വാഹനങ്ങളുടെ ഡിമാൻഡും വിൽപ്പനയും വർദ്ധിപ്പിക്കുക എന്നതാണ് ഈ ഓഫറിന്റെ ലക്ഷ്യം. എന്നാൽ, ഓഫറുകൾ ഓരോ നഗരത്തിലും വ്യത്യസ്തമാണ്. മാരുതി കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ മോഡലുകളുടെ ഓഫറുകൾ പരിശോധിക്കാം:
മാരുതി എസ്-പ്രസ്സോ
മൊത്തം 52,000 രൂപ വരെ കിഴിവോടെ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നതാണ് ഈ മോഡലിന്റെ ഓഫർ. 5 സ്പീഡ് മാനുവലോട് കൂടി 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് മോഡലിന്റെ പ്രത്യേകത.
advertisement
മാരുതി സുസുക്കി സെലെറിയോ
20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 47,000 രൂപ വരെയുള്ള കിഴിവുകളാണ് ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം 1.0 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനാണ് സെലേറിയോയിൽ സജ്ജീകരിച്ചിരിക്കുന്നത്. എസ്-പ്രസ്സോയ്ക്ക് സമാനമായ ഫാക്ടറി ഫിറ്റ് സി‌എൻ‌ജി ഓപ്ഷനും സെലെറിയോയിൽ നൽകിയിട്ടുണ്ട്.
advertisement
മാരുതി സുസുക്കി ആൾട്ടോ
കമ്പനിയുടെ എൻട്രി ലെവൽ മോഡലിന് മാർച്ചിൽ ക്യാഷ് ഡിസ്കൌണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടെ 42,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. മാർച്ചിൽ 15,000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. 0.8 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് കാർ വരുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റ്
20,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും മാർച്ചിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഈ മോഡലിന് ലഭിക്കും.
മാരുതി സുസുക്കി ഇക്കോ
10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 37,000 രൂപ കിഴിവാണ് ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നത്.
advertisement
മാരുതി സുസുക്കി വിറ്റാര ബ്രെസ
മാനുവൽ, ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം 105 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വിറ്റാര ബ്രെസ്സയുടെ കരുത്ത്. 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്ന മോഡലിന് 35,000 രൂപ വരെ കിഴിവ് ലഭിക്കും.
മാരുതി സുസുക്കി ഡിസയർ
8,000 രൂപ ക്യാഷ് ഡിസ്കൗണ്ടും മാർച്ചിൽ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടെ 35,000 രൂപ വിലവരുന്ന ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളുമാണ് കാറിന് ലഭിക്കുക. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറുകളിലൊന്നായാണ് ഡിസയർ കണക്കാക്കപ്പെടുന്നത്.
advertisement
മാരുതി സുസുക്കി വാഗൺ ആർ
68 എച്ച്പി - 1.0 ലിറ്റർ യൂണിറ്റ്, 83 എച്ച്പി - 1.2 ലിറ്റർ യൂണിറ്റ് എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കമ്പനി ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നത്. 8,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെ 30,000 രൂപയുടെ ആനുകൂല്യം മോഡലിന് ലഭിക്കും.
മാരുതി സുസുക്കി ബലേനോ
ബലേനോയുടെ എല്ലാ വേരിയന്റുകളിലും 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് 4,000 രൂപ എന്നിവ ഉൾപ്പെടെ ലഭിക്കും. സിഗ്മ വേരിയന്റിന് 5,000 രൂപ അധിക ഡിസ്കൗണ്ട് ലഭിക്കും.
advertisement
മാരുതി സുസുക്കി സിയാസ്
10,000 രൂപ ക്യാഷ് ഡിസ്കൌണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ഈ മോഡലിന് ലഭിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Auto/
മാരുതി കാർ വാങ്ങാനാണോ പ്ലാൻ, ഈ മാസം വൻ വിലക്കുറവ്; ഡിസ്കൗണ്ട് വിശദാംശങ്ങൾ അറിയാം
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement