അഞ്ചരക്കോടിയുടെ ആഡംബര കാറുമായി സുരാജ് വെഞ്ഞാറമൂട്
Last Updated:
തിരുവനന്തപുരം; ലോകത്തെ ഏറ്റവും വിലയേറിയ കാറുകളിലൊന്നായി ബെന്റ്‌ലി ബെന്റെയ്ഗ ഓടിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്.
ബന്റ്‌ലിയുടെ ആഡംബര എസ്യുവിയില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോ സുരാജ് വെഞ്ഞാറമൂട് തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ ആദ്യമായാണ് ഇത്തരമൊരു വാഹനം ഓടിക്കുന്നതെന്നും സുരാജ് പറയുന്നു.
ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവുമദികം വേഗത്തിലേക്ക് കുതിക്കാന്‍ കഴിയുന്ന ബ്രിട്ടീഷ് നിര്‍മ്മിത ആഡംബര വാഹനമാണ് ബെന്റ്‌ലിയുടെ ബെന്റെയ്ഗ. പരമാവധി 290 കിലോമീറ്റ വേഗതയില്‍ ഈ വാഹനത്തില്‍ സഞ്ചരിക്കാനകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. നാലു കോടി മുതല്‍ അഞ്ചരക്കോടി വരെയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
advertisement
Also Read ഇനി ഒടിയൻ ടീ ഷർട്ടുകളും
ബെന്റ്‌ലിയുടെ ഈ ആഡംബര വാഹനം ആദ്യമായി സ്വന്തമാക്കിയത് എലിസബത്ത് രാജകുമാരിയാണ്. അടുത്തിടെ ദുബായ് പൊലീസും ഈ വാഹനം വാങ്ങിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2018 6:06 PM IST