Tesla| ഇന്ത്യയിൽ ജീവനക്കാരെ തേടി ടെസ്ല; നടപടി മോദി-ഇലോൺ മസ്ക് കൂടിക്കാഴ്ചക്ക് പിന്നാലെ

Last Updated:

യുഎസ് സന്ദർശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സിഇഒ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച  നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള ജീവനക്കാര്‍ക്കായി ടെസ്ല പരസ്യം നല്‍കിയിരിക്കുന്നത്

News18
News18
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാൻ നടപടികളുമായി ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്ല. കമ്പനിയുടെ ഔദ്യോഗിക ലിങ്ക്ഡ്ഇന്‍ പേജില്‍ ഇന്ത്യയിലെ 13 ഒഴിവുകളെക്കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് ടെസ്ല ഇന്ത്യയിലേക്കെത്തുന്നുവെന്ന് വ്യക്തമായത്. യുഎസ് സന്ദർശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സിഇഒ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച  നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള ജീവനക്കാര്‍ക്കായി ടെസ്ല പരസ്യം നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ ആകെ 13 ഒഴിവുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. കസ്റ്റമര്‍ ഫേസിങ്, ബാക്ക് എന്‍ഡ് ജോലികള്‍ എന്നിവ അടക്കമുള്ള മേഖലകളില്‍ ഒഴിവുകളുണ്ടെന്ന് തിങ്കളാഴ്ച ലിങ്ക്ഡ്ഇന്‍ പേജില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ പറയുന്നു. സര്‍വീസ് ടെക്‌നീഷ്യന്‍, വ്യത്യസ്ത അഡ്‌വൈസറി റോളുകള്‍ എന്നിവ അടക്കം അഞ്ച് സ്ഥാനങ്ങള്‍ മുംബൈയിലും ഡല്‍ഹിയിലും ഒഴിവുണ്ട്. അതേസമയം കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍, ഡെലിവറി ഓപറേഷന്‍സ് സ്‌പെഷലിസ്റ്റ് എന്നിങ്ങനെയുള്ള ഒഴിവുകള്‍ മുംബൈയില്‍ മാത്രമാണുള്ളത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ കുറക്കാന്‍ ഇന്ത്യ തയാറായിരുന്നില്ല. ഇതിനൊപ്പം പ്രാദേശികമായി ഉത്പാദനം നടത്തണമെന്ന ആവശ്യവും ടെസ്ലക്ക് സ്വീകാര്യമായിരുന്നില്ല. നിലവില്‍ 40,000 ഡോളറിന് (ഏകദേശം 34.78 ലക്ഷം രൂപ) മുകളില്‍ വിലവരുന്ന വാഹനങ്ങളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തില്‍ നിന്നും 70 ശതമാനമാക്കി കുറച്ചതും അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.
advertisement
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയില്‍ ആദ്യമായി ഒരു ലക്ഷം ഇവികള്‍ വിറ്റുപോയത്. വാഷിങ്ടണില്‍ വെച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. എഫ് 35 പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതില്‍ അടക്കം ചര്‍ച്ചകള്‍ നടന്നുവെന്നാണ് ട്രംപ് പിന്നീട് അറിയിച്ചത്. അമേരിക്കയുടെ ഇന്ത്യയുമായുള്ള വ്യാപാരം മെച്ചപ്പെടുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മോദി സമ്മതിച്ചുവെന്നും ട്രംപ് അറിയിച്ചിരുന്നു.
Summary: EV car maker Tesla is hiring in India, a sure sign it plans to enter the market shortly after Chief Executive Officer Elon Musk met Prime Minister Narendra Modi in US.
മലയാളം വാർത്തകൾ/ വാർത്ത/Money/Auto/
Tesla| ഇന്ത്യയിൽ ജീവനക്കാരെ തേടി ടെസ്ല; നടപടി മോദി-ഇലോൺ മസ്ക് കൂടിക്കാഴ്ചക്ക് പിന്നാലെ
Next Article
advertisement
'ലൈംഗിക തൊഴിലാളി ഉത്പന്നമല്ല; അനാശാസ്യകേന്ദ്രത്തിൽ പോകുന്നവർക്കെതിരെ വ്യഭിചാര പ്രേരണയ്ക്ക് കേസെടുക്കാം:' ഹൈക്കോടതി
'ലൈംഗിക തൊഴിലാളി ഉത്പന്നമല്ല; അനാശാസ്യകേന്ദ്രത്തിൽ പോകുന്നവർക്കെതിരെ വ്യഭിചാര പ്രേരണയ്ക്ക് കേസെടുക്കാം:' ഹൈക്കോടതി
  • അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാൾക്കെതിരെ വ്യഭിചാര പ്രേരണാകുറ്റം.

  • ലൈംഗിക തൊഴിലാളി ഒരു ഉത്പന്നമല്ലെന്നും പലപ്പോഴും അവർ മനുഷ്യക്കടത്തിന്റെ ഇരകളാണെന്നും കോടതി.

  • വേശ്യാലയത്തിൽ ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാൾ പണം നൽകി വേശ്യാവൃത്തി പ്രേരിപ്പിക്കുന്നു.

View All
advertisement