Auto | വോൾവോ കാറുകൾ 2030നു ശേഷം പൂർണമായും ഇലക്ട്രിക് രൂപത്തിൽ, വിൽപന ഓണ്‍ലൈനിൽ മാത്രം
Last Updated:
സി40 റീച്ചാർജ് എന്ന പേരിൽ ഒരു പുതിയ എസ് യു വി കൂടി അവതരിപ്പിച്ചിട്ടുണ്ട് വോൾവോ. എന്നാൽ, ഏറക്കുറെ എക് സി 40 യെ പോലെ തന്നെയാണിത്. റൂഫ് ലൈനിലും മുമ്പിലെ ഹെഡ് ലൈറ്റിലും നേരിയ മാറ്റങ്ങളേ ഉള്ളൂ.
ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ലോകോത്തര കാർ നിർമാണ കമ്പനിയായ വോൾവോ ഇന്ധനത്തിൽ ഓടുന്ന കാറുകളുടെ നിർമാണം നിർത്തും. പൂർണമായും ഇലക്ട്രിക് രൂപത്തിലേക്ക് മാറാൻ ലക്ഷ്യമിടുന്ന കമ്പനിയുടെ പുതിയ കാറുകൾ ഓൺലൈൻ വഴി മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ.
കാലാവസ്ഥ പ്രതിസന്ധി തരണം ചെയ്യാനുള്ള ആഗോള കമ്പനികളുടെ പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ചൈനീസ് കമ്പനിയായ വോൾവോ അറിയിച്ചു. പുതിയ കാറുകൾ ഓൺലൈൻ വഴി മാത്രമേ വിൽപന നടത്തുകയുള്ളൂ എന്നും കമ്പനി അറിയിച്ചു.
പുതിയ പദ്ധതിയുടെ ഭാഗമായി 2025 മുതൽ തന്നെ തങ്ങളുടെ പകുതി കാറുകളുടെ വിൽപ്പന ഇലക്ട്രിക് ആക്കുമെന്ന് അറിയിച്ച ഈ സ്വീഡിഷ് ബ്രാൻഡ് മറ്റു പകുതി ഹൈബ്രിഡ് കാറുകൾ തന്നെയായി തുടരുമെന്നും അറിയിച്ചു. അഥവാ, നാലു വർഷം കൂടി കഴിഞ്ഞാൽ ഗ്യാസോലിൻ, അല്ലെങ്കിൽ ഡീസൽ ഉപയോഗിക്കുന്ന കാറുകളുടെ നിർമ്മാണം പൂർണമായും വോൾവോ നിർത്തി വെക്കും.
advertisement
ഇതു വരെ വിപണിയിൽ XC40 എന്ന ഒറ്റ ഇലക്ട്രിക് കാർ മാത്രം അവതരിപ്പിച്ച കമ്പനി എന്ന നിലയിൽ വോൾവോയുടെ തീരുമാനം വളരെ ശ്രമകരമാണ്. എന്നാൽ, കാർ നിർമ്മാതാക്കൾ ഇലക്ട്രിക് രൂപത്തിലേക്ക് മാറുന്നത് ഇനിയും വൈകിച്ചു കൂടാ എന്നതിനാലാണ് വോൾവോ ഇത്തരം ഒരു ചുവടുമായി രംഗത്തെത്തിയത്.
ഇന്റേണൽ കംബഷൻ ഉള്ള എഞ്ചിനുകൾക്ക് ഇനി ഭാവിയില്ല എന്നാണ് വോൾവോയുടെ ചീഫ് ടെക്നോളജി ഓഫീസറായ ഹെൻറിക് ഗ്രീൻ പറയുന്നത്. ഇലക്ട്രിക്കിലേക്കുള്ള മാറ്റം ഉപഭോക്താക്കാളെ പൂർണമായും തൃപ്തിപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനം എന്ന ഏറ്റവും വലിയ വെല്ലുവിളി നേരിടാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
സി40 റീച്ചാർജ് എന്ന പേരിൽ ഒരു പുതിയ എസ് യു വി കൂടി അവതരിപ്പിച്ചിട്ടുണ്ട് വോൾവോ. എന്നാൽ, ഏറക്കുറെ എക് സി 40 യെ പോലെ തന്നെയാണിത്. റൂഫ് ലൈനിലും മുമ്പിലെ ഹെഡ് ലൈറ്റിലും നേരിയ മാറ്റങ്ങളേ ഉള്ളൂ.
ഓൺലൈൻ വിൽപ്പന രൂപത്തിൽ കൂടുതൽ പണം നിക്ഷേപിക്കാനാണ് വോൾവോയുടെ മറ്റൊരു പുതിയ പദ്ധതി. കൂടാതെ, കാറുകളുടെ വില കൂടുതൽ സുതാര്യമാക്കാനും ഈ കാർ കമ്പനി ഉദ്ദേശിക്കുന്നു. ഇലക്ട്രിക് കാർ മാർക്കറ്റിലെ ഏറ്റവും അറിയപ്പെട്ട കമ്പനിയായ ടെസ്ലയുടേതിന് സമാനമാണ് ഈ നയം.
advertisement
എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ് ല നിലവിൽ ഓൺലൈൻ വിൽപ്പന മാത്രമേ നടത്താറുള്ളൂ. എക് സി 40 ഓൺലൈനിലും വിതരണം ചെയ്യുന്ന വോൾവോ ഭാവിയിൽ തങ്ങളുടെ കാറുകൾ ഓൺലൈനിൽ മാത്രം വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, ഫൈനൽ ഡെലിവറി, ആക്സസറീസ്, സർവീസ് എന്നീ കാര്യങ്ങൾക്ക് ഡീലർമാരെ അവലംബിക്കേണ്ടി വരും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2021 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Auto | വോൾവോ കാറുകൾ 2030നു ശേഷം പൂർണമായും ഇലക്ട്രിക് രൂപത്തിൽ, വിൽപന ഓണ്‍ലൈനിൽ മാത്രം


