ബാങ്ക് സേവനങ്ങൾ തടസപ്പെട്ടേക്കും

News18 Malayalam
Updated: December 20, 2018, 11:39 AM IST
ബാങ്ക് സേവനങ്ങൾ തടസപ്പെട്ടേക്കും
  • Share this:
മുംബൈ: വരുംദിവസങ്ങളിൽ തുടർച്ചയായി ബാങ്ക് സേവനങ്ങൾ തടസപ്പെട്ടേക്കും. നാളെ മുതലുള്ള ആറു ദിവസങ്ങളിൽ അഞ്ചിലുമാണ് ബാങ്ക് സേവനങ്ങൾ തടസപ്പെടാൻ സാധ്യത. തുടർച്ചയായ അവധി ദിവസങ്ങളും ബാങ്ക് ജീവനക്കാരുടെ സമരവുമാണ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടാൻ ഇടയാക്കുന്നത്. ഡിസംബർ 21, 26 തീയതികളിൽ പണിമുടക്കും 22, 23, 25 തീയതികളിൽ പൊതു അവധിയുമാണ്.

ഡിസംബര്‍ 21-ന് ബാങ്ക് ഓഫീസർമാർ രാജ്യവ്യാപകമായി പണിമുടക്കുന്നുണ്ട്. സേവന വേതന വ്യവസ്ഥകളിലെയും പെൻഷനിലെയും അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാർ മുഴുവൻ ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചേക്കും.

ശ്രദ്ധിക്കുക; തുടർച്ചയായ 5 ദിവസം ബാങ്കുകൾ പ്രവർത്തിച്ചേക്കില്ല

ഡിസംബർ 22 നാലാം ശനിയാഴ്ച ആയതിനാല്‍ ബാങ്കുകള്‍ തുറക്കില്ല. 23 ഞായറാഴ്ച ആയതിനാൽ അന്നും അവധി. 25-ന് ക്രിസ്മസ് അവധിയും. 26 ബുധനാഴ്ച യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനത്തിനെതിരെയാണ് പണിമുടക്ക്. എന്നാൽ ഈ പണിമുടക്ക് എല്ലാ ബാങ്കുകളുടെയും പ്രവർത്തനത്തെ ബാധിക്കില്ല. ഇതിനിടെ 24ന് മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്.
First published: December 20, 2018, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading