10 പൊതുമേഖലാ ബാങ്കുകൾ നാലായി ചുരുങ്ങി; ഇ‌‌ടപാടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

‌ലയന ശേഷം ഉപഭോക്താക്കളുടെ സേവിങ്സ്/ കറന്റ് അക്കൗണ്ടുകള്‍, ലോക്കര്‍ സൗകര്യങ്ങള്‍, സ്ഥിര നിക്ഷേപങ്ങള്‍, വായ്പ അക്കൗണ്ടുകള്‍ എന്നിവ പുതിയ ബാങ്കിന്റെ ഭാഗമാകും .

News18 Malayalam | news18-malayalam
Updated: April 2, 2020, 4:20 PM IST
10 പൊതുമേഖലാ ബാങ്കുകൾ നാലായി ചുരുങ്ങി; ഇ‌‌ടപാടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
News18
  • Share this:
രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാല് ബാങ്കുകളായി മാറി. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും പഞ്ചാബ് നാഷണല്‍ ബാങ്കിലുമാണ് ലയിച്ചത്. വിജയ,ദേനാ ബാങ്കുകള്‍ ബാങ്ക് ഓഫ് ബറോഡയിലേക്കും, സിന്‍ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിലേക്കും, ആന്ധ്ര, കോര്‍പ്പറേഷന്‍ ബാങ്കുകള്‍ യൂണിയന്‍ ബാങ്കിലേക്കും ഇന്ത്യന്‍ ബാങ്ക് അലഹബാദ് ബാങ്കിലേയ്ക്കും ലയിച്ചു.

ഈ സാഹചര്യത്തിൽ ലയനത്തിന്റെ പരിണിത ഫലങ്ങള്‍ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇ‌പാടുകാരും സ്വീകരിക്കേണ്ടതുണ്ട്.

ലയന ശേഷമുണ്ടായ മാറ്റങ്ങൾ

‌ലയന ശേഷം ഉപഭോക്താക്കളുടെ സേവിങ്സ്/ കറന്റ് അക്കൗണ്ടുകള്‍, ലോക്കര്‍ സൗകര്യങ്ങള്‍, സ്ഥിര നിക്ഷേപങ്ങള്‍, വായ്പ അക്കൗണ്ടുകള്‍ എന്നിവ പുതിയ ബാങ്കിന്റെ ഭാഗമാകും .

അക്കൗണ്ട് നമ്പറില്‍ മാറ്റം ഉണ്ടായേക്കില്ല. അതേസമയം ഐഎഫ്എസ്സിയില്‍ മാറ്റം വരും. ലയിച്ച ഒന്നിലേറെ ബാങ്കുകളിൽ അക്കൗണ്ടുള്ളവര്‍ക്ക് രണ്ട് അക്കൗണ്ടുകള്‍ക്കും കൂടി ഒരൊറ്റ കസ്റ്റമര്‍ ഐഡി ലഭിക്കും.

ഉപഭോക്താക്കള്‍ വീണ്ടും കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതില്ല. എന്നാൽ ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം.
You may also like:പൃഥ്വിരാജിനും സംഘത്തിനുമായി ജോർദാനിലേക്ക് പ്രത്യേക വിമാനം അയക്കുക അപ്രായോഗികം [PHOTOS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ [NEWS]
ലയന ശേഷം ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനത്തില്‍ മാറ്റം ഉണ്ടായേക്കാം. തുടര്‍ന്നും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നതിന് ചിലപ്പോള്‍ പുതിയ ബാങ്കിന്റെ പോര്‍ട്ടലിലേക്ക് മാറേണ്ടി വരും

പുതിയ ബാങ്ക് പ്രഖ്യാപിക്കുന്നത് വരെ നിലവിലുള്ള ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് സാധുത ഉണ്ടായിരിക്കും. ലയനശേഷം ബാങ്ക് പുതിയ കാര്‍ഡുകള്‍ ഇഷ്യു ചെയ്യും. ചെക് ബുക്കും ലഭിക്കും.

 ഉപഭോക്താക്കള്‍ ചെയ്യേണ്ടത്

പുതിയ അക്കൗണ്ട് നമ്പര്‍, കസ്റ്റമര്‍ ഐഡി, ഐഎഫ്എസ്സി കോഡ് എന്നിവ കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ മറ്റ് ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥാപനങ്ങളില്‍ നല്‍കിയിട്ടുള്ള ഈ വിവരങ്ങള്‍ പുതുക്കി നല്‍കുക. ആദായ നികുതി വകുപ്പ്, ഇന്‍ഷൂറന്‍സ് കമ്പനി, മ്യൂച്വല്‍ ഫണ്ട് എന്നിവിടങ്ങിലെല്ലാം പുതിയ ബാങ്കിന്റെ വിശദാംശങ്ങള്‍ പുതുക്കി നല്‍കണം.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും വായ്പകളുടെ ഇഎംഐയ്ക്കും വേണ്ടി പുതിയ അക്കൗണ്ടില്‍ നിന്നും മാസം തോറും നിശ്ചിത തുക ഓട്ടോ-ഡെബിറ്റ് ചെയ്യുന്നതിന് പുതിയ ഫോം സമര്‍പ്പിക്കണം .

നിക്ഷേപ പലിശ, വിവിധ ചാര്‍ജുകള്‍, പിഴ , സൗജന്യ സേവനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പുതിയ ബാങ്കിന്റെ നിബന്ധനകള്‍ മനസിലാക്കുക. ഇത് നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായേക്കാം.
First published: April 2, 2020, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading