Budget 2024 Live: അഞ്ചുവർഷത്തിനുള്ളിൽ 2 കോടി വീടുകൾ; 25 കോടിപേർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി

Last Updated:

Interim Budget 2024 Live Updates: തെരഞ്ഞെടുപ്പ് മുൻനിർത്തി ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു. പൊതുതെരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബജറ്റായതിനാൽ ജനപ്രിയ പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദായ നികുതിയിളവ് , കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കും. വനിതാസംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍, സ്ത്രീകള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാൻ ഇടയുണ്ട്.

Union Budget 2024(യൂണിയൻ ബജറ്റ്) Live Updates

പൊതുതെരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. ക്ഷേമ ചെലവുകള്‍ വര്‍ധിപ്പിക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറയ്‌ക്കാനും സര്‍ക്കാര്‍ നടപടിയെടുത്തേക്കുമെന്ന്‌ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൃഷിക്കും ഗ്രാമീണ മേഖലകള്‍ക്കുമുള്ള പദ്ധതികള്‍ക്കു മുന്‍ഗണന ലഭിച്ചേക്കും. നൈപുണ്യ വികസനം, സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തല്‍ എന്നിവയിലൂടെ കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ചയ്‌ക്കാകും ഊന്നല്‍. പണപ്പെരുപ്പം പോലുള്ള പ്രതിസന്ധികള്‍ നേരിടാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകും. ചെലവ്‌ കുറഞ്ഞ ഭവനപദ്ധതികള്‍ക്കുള്ള ഫണ്ട്‌ വര്‍ധിപ്പിച്ചേക്കാം. വിളകളുടെ ഉയര്‍ന്ന താങ്ങുവില, കൂടിയ വായ്‌പാവിഹിതം എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്‌. ഡിജിറ്റലൈസ്‌ഡ്‌ ഇന്ത്യ, ഗ്രീന്‍ ഹൈഡ്രജന്‍, ഇലക്‌ട്രിക്‌ വാഹനങ്ങള്‍ എന്നിവയുടെ വളര്‍ച്ചയ്‌ക്കും ഊന്നല്‍ ലഭിക്കും. പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തം, വിദേശ നിക്ഷേപ വ്യവസായ മോഡലുകള്‍ എന്നിവയ്‌ക്കു പ്രോത്സാഹനം കിട്ടാനിടയുണ്ട്‌. നികുതി ഘടനയിലും ആദായനികുതി നിരക്കിലും മാറ്റത്തിനും സാധ്യതയുണ്ട്‌. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതത്തിൽ ഗണ്യമായ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഇതിലൂടെ കഴിയുമെന്ന് വിലയിരുത്തുന്നു. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മുൻനിര വിദേശ സർവകലാശാലകളെ ആകർഷിക്കാൻ നടപടികളുണ്ടാകും. എല്ലാവർക്കും വരുമാനവും വീടും എന്ന ലക്ഷ്യത്തോടെ പി എം കിസാൻ പദ്ധതി, ആവാസ് യോജന എന്നിവയ്ക്കായുള്ള വിഹിതം ഗണ്യമായി ഉയർത്തിയേക്കും. കിസാൻ സമ്മാൻ നിധിയുടെ പ്രതിവർഷ ആനുകൂല്യം 6000 രൂപയിൽ നിന്ന് 9000 ആക്കാനും സാധ്യതയുണ്ട്. ഇടത്തരക്കാരായ ശമ്പളക്കാർക്ക് ആശ്വാസമായി പുതിയതും പഴയതുമായ റിട്ടേണുകളിലെ നികുതി സ്ളാബുകളുടെ പരിധി ഉയർത്തുമെന്നാണ് പ്രതീക്ഷ.
February 01, 202412:25 PM IST

Live Post of Budget 2024 Live: 2023-24 നിലവിലെ ആദായ നികുതി സ്ലാബുകൾ (പഴയ രീതി)

2023-24 നിലവിലെ ആദായ നികുതി സ്ലാബുകൾ (പഴയ രീതി)
പുതിയ നികുതി സമ്പ്രദായം സ്ഥിരസ്ഥിതിയാണെങ്കിലും, പഴയ നികുതി വ്യവസ്ഥയിൽ നിന്ന് പ്രയോജനം അനുഭവപ്പെടുന്ന ചില ആളുകൾ ബോധപൂർവ്വം അത് തിരഞ്ഞെടുക്കുന്നു.

പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള സ്ലാബ് ഘടന:

5%: 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ
20%: 5 ലക്ഷം മുതൽ 10 ലക്ഷം വരെ
30%: 10 ലക്ഷത്തിന് മുകളിൽ

February 01, 202412:14 PM IST

Live Post of Budget 2024 Live: 2023-24 ലെ നിലവിലെ ആദായനികുതി സ്ലാബുകൾ

2023-24 ലെ നിലവിലെ ആദായനികുതി സ്ലാബുകൾ
പുതിയ രീതിയ്ക്ക് കീഴിലുള്ള നിലവിലെ ആദായനികുതി സ്ലാബ് ഘടന

സ്ലാബ് ഘടന:

0%: 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല
5%: 3 ലക്ഷം മുതൽ 6 ലക്ഷം വരെ
10%: 6 ലക്ഷം മുതൽ 9 ലക്ഷം വരെ
15%: 9 ലക്ഷം മുതൽ 12 ലക്ഷം വരെ
20%: 12 ലക്ഷം മുതൽ 15 ലക്ഷം വരെ
30%: 15 ലക്ഷത്തിന് മുകളിൽ

February 01, 202412:06 PM IST

Live Post of Budget 2024 Live:നികുതിയിൽ മാറ്റമില്ല: നിർമല സീതാരാമൻ

നികുതിയിൽ മാറ്റമില്ല: നിർമല സീതാരാമൻ
നികുതിയിൽ പ്രത്യക്ഷമായും പരോക്ഷമായും ഒരു മാറ്റവും താൻ നിർദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു, കഴിഞ്ഞ സാമ്പത്തിക വർഷം പോലെ തന്നെ തുടരാൻ നിർദ്ദേശിക്കുന്നു.

advertisement
February 01, 202412:06 PM IST

Live Post of Budget 2024 Live:നികുതിയിൽ മാറ്റമില്ല: നിർമല സീതാരാമൻ

നികുതിയിൽ മാറ്റമില്ല: നിർമല സീതാരാമൻ
നികുതിയിൽ പ്രത്യക്ഷമായും പരോക്ഷമായും ഒരു മാറ്റവും താൻ നിർദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു, കഴിഞ്ഞ സാമ്പത്തിക വർഷം പോലെ തന്നെ തുടരാൻ നിർദ്ദേശിക്കുന്നു.

February 01, 202412:01 PM IST

Live Post of Budget 2024 Live:വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് വായ്പ

സംസ്ഥാനങ്ങൾക്ക് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ദീർഘകാല പലിശരഹിത വായ്പ നൽകും, നിർമല സീതാരാമൻ

February 01, 202411:57 AM IST

Live Post of Budget 2024 Live:ഗ്രാമീണ ഭവന പദ്ധതിയിൽ 2 കോടി വീടുകൾ കൂടി

ഗ്രാമീണ ഭവന പദ്ധതിക്ക് കീഴിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നിർമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

advertisement
February 01, 202411:56 AM IST

Live Post of Budget 2024 Live:അംഗൻവാടികൾ, മെഡിക്കൽ കോളേജുകൾ അപ്ഗ്രേഡ് ചെയ്യും.

പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കാൻ സർക്കാർ പദ്ധതിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.ശുപാർശകൾ നൽകാൻ ഒരു കമ്മിറ്റി രൂപീകരിക്കും. അങ്കണവാടികളുടെ നവീകരണത്തിനുള്ള പദ്ധതികളുമുണ്ടെന്ന് അവർ പറഞ്ഞു.

February 01, 202411:53 AM IST

Live Post of Budget 2024 Live:ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ, അഗൻവാടി പ്രവർത്തകർക്കും

ആയുഷ്മാൻ ഭാരത് ഹെൽത്ത് കവർ ആശാ, അംഗൻവാടി പ്രവർത്തകർക്കായി വിപുലീകരിച്ചു
ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ, അഗൻവാടി പ്രവർത്തകർക്കും ലഭിക്കും

February 01, 202411:46 AM IST

Live Post of Budget 2024 Live ഗ്രാമീണ ഭവന പദ്ധതിയിൽ 2 കോടി വീടുകൾ കൂടി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രാമീണ ഭവന പദ്ധതിക്ക് കീഴിൽ രണ്ട് കോടി വീടുകൾ കൂടി ഏറ്റെടുക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു

February 01, 202411:37 AM IST

Live Post of Budget 2024 Live: 25 കോടി ജനങ്ങൾ ഇനി ദരിദ്രരല്ല:ധനമന്ത്രി

 

കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ പലവിധദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സർക്കാർ സഹായിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ

February 01, 202411:33 AM IST

Live Post of Budget 2024 Live 95 കോടി ആനുകൂല്യം ലഭിക്കുമെന്ന് നിർമല സീതാരാമൻ

95 കോടി ആനുകൂല്യം ലഭിക്കുമെന്ന് നിർമല സീതാരാമൻ.സബ്കാ സാത്ത് എന്ന പദ്ധതിയിലൂടെ 95 കോടി ജനങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

February 01, 202411:26 AM IST

'വികസിത് ഭാരത്', 'എല്ലാവർക്കും വീട്': മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി നിർമല സീതാരാമൻ

‘വികസിത് ഭാരത്’, ‘എല്ലാവർക്കും വീട്’: മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി നിർമല സീതാരാമൻ

മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ ശ്രമത്തിൽ 2047 ഓടെ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുമെന്ന് ഇടക്കാല ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.“ സർവവ്യാപിയായ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്ന സമീപനത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്,” ധനമന്ത്രി പറഞ്ഞു.‘എല്ലാവർക്കും വീട്, എല്ലാ വീട്ടിലും വെള്ളം,’ എന്ന പദ്ധതി മോദി സർക്കാർ റെക്കോർഡ് സമയത്തിനുള്ളിൽ നേടിയെന്നും അവർ പറഞ്ഞു.

February 01, 202411:01 AM IST

Live Post of Budget 2024 Live: പ്രധാനമന്ത്രി പാർലമെൻ്റിലേക്ക് പുറപ്പെട്ടു

കേന്ദ്ര ബജറ്റ് 2024 തത്സമയം: മന്ത്രിസഭാ യോഗം കഴിഞ്ഞു, പ്രധാനമന്ത്രി മോദി പാർലമെൻ്റിലേക്ക് പുറപ്പെട്ടു

February 01, 202410:46 AM IST

Budget 2024 LIVE: സാധ്യത ഇങ്ങനെ

സ്ത്രീപക്ഷ ബജറ്റിന് സാധ്യത. ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും. ധനക്കമ്മി ജിഡിപിയുടെ 4.5% ആയി കുറച്ചേക്കും. കർഷകർക്കായി പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഗ്രാമീണ മേഖലക്ക് പിന്തുണ നൽകുന്ന പദ്ധതി ഉണ്ടാകും.

February 01, 202410:24 AM IST

Budget 2024 LIVE: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

കേന്ദ്ര ബജറ്റില്‍ സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. എന്നാല്‍ നേട്ടം അധികനേരം നീണ്ടുനിന്നില്ല. ലാഭമെടുപ്പ് ആരംഭിച്ചതോടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും ഇടിഞ്ഞു. മിനിറ്റുകള്‍ക്കകം വിപണി തിരിച്ചുകയറുന്നതാണ് പിന്നീട് കണ്ടത്. നിലവില്‍ 72000 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. 21,700 പോയിന്റ് മുകളിലാണ് നിഫ്റ്റി.

February 01, 202410:18 AM IST

Budget 2024 LIVE: കേരളത്തിന്റെ ആവശ്യങ്ങൾ ഇവ

കേന്ദ്രവിഹിതം കൂട്ടണം, റെയിൽവേക്ക് പരിഗണന വേണം, റബ്ബറിന് താങ്ങ് വേണം, തൊഴിലുറപ്പിനെ തഴയരുത്, സിൽവർ ലൈൻ

February 01, 202410:06 AM IST

Budget 2024 LIVE: ധനമന്ത്രി രാഷ്ട്രപതിയെ കണ്ടു

ബജറ്റുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട ശേഷം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിലെത്തി. തെരഞ്ഞെടുപ്പു വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക.

February 01, 20249:55 AM IST

Budget 2024 LIVE: ബജറ്റ് കോപ്പികൾ പാർലമെന്റിലെത്തിച്ചു

ഇടക്കാല ബജറ്റിന്റെ കോപ്പികൾ പാർലമെന്റിലെത്തിച്ചു

February 01, 20249:21 AM IST

Budget 2024 LIVE: നികുതിയിളവ് പ്രതീക്ഷിക്കാമോ? നിർമലാ സീതാരാമന്റെ ബജറ്റിൽ വലിയ പ്രഖ്യാപനമുണ്ടാകുമോ?

2024ലെ ഇടക്കാല ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. വോട്ട്-ഓൺ-അക്കൗണ്ട് എന്നും അറിയപ്പെടുന്ന ഈ ഇടക്കാല ബജറ്റ്, ഒരു സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ സമയം ലഭ്യമല്ലാത്തപ്പോൾ സർക്കാർ അവതരിപ്പിക്കുന്ന ഒരു താൽക്കാലിക സാമ്പത്തിക പദ്ധതിയാണ്. ആദായനികുതി നയത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്ന് ഇത് സൂചിപ്പിക്കുന്നു, എന്നിരുന്നാലും നികുതിദായകരിൽ നിന്ന് ചില പ്രധാന പ്രതീക്ഷകൾ നിലനിൽക്കുന്നു

February 01, 20249:09 AM IST

Budget 2024 LIVE: ഭവനപദ്ധതികൾക്ക് കൂടുതൽ തുക അനുവദിച്ചേക്കും

ചെലവ് കുറഞ്ഞ ഭവന പദ്ധതികൾക്കുള്ള പണം സർക്കാർ 15 ശതമാനത്തിലധികം വർധിപ്പിക്കാൻ സാധ്യത. 2023 ലെ 79,000 കോടിയിൽ നിന്ന് 2024-25 ലെ ചെലവ് കുറഞ്ഞ ഭവനങ്ങൾക്കായുള്ള വിഹിതം 1 ട്രില്യൺ ആയി ഉയർത്താൻ സാധ്യതയുണ്ട്

February 01, 20248:53 AM IST

Budget 2024 LIVE: നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി

ബജറ്റ് അവതരണത്തിന് മുൻപ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിൽ എത്തി. അൽപ സമയത്തിനുള്ളിൽ ബജറ്റുമായി രാഷ്ട്രപതിയെ കാണും.

February 01, 20248:27 AM IST

Budget 2024 LIVE:തുടർച്ചയായി ആറ് ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രി

തുടർച്ചയായി ആറ് കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രിയായി നിർമല സീതാരാമൻ മാറും. മുൻപ് മൊറാർജി ദേശായിയാണ് ആറ് ബജറ്റുകൾ അവതരിപ്പിച്ചത്. 5 സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് അദ്ദേഹം അവതരിപ്പിച്ചത്.

February 01, 20248:04 AM IST

Budget 2024 LIVE: കാർഷിക, ഗ്രാമീണ മേഖലക്ക് പ്രത്യേക ഊന്നലുണ്ടാകും

എല്ലാവർക്കും വരുമാനവും വീടും എന്ന ലക്ഷ്യത്തോടെ പി എം കിസാൻ പദ്ധതി, ആവാസ് യോജന എന്നിവയ്ക്കായുള്ള വിഹിതം ഗണ്യമായി ഉയർത്തിയേക്കും. കിസാൻ സമ്മാൻ നിധിയുടെ പ്രതിവർഷ ആനുകൂല്യം 6000 രൂപയിൽ നിന്ന് 9000 ആക്കാനും സാധ്യത

February 01, 20247:48 AM IST

Budget 2024 LIVE: അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചേക്കും

ഡിജിറ്റൽ ഇന്ത്യ, ഗ്രീൻ ഹൈഡ്രജൻ, ഇലക്‌ട്രിക് വാഹനങ്ങൾ, ബ്രോഡ്‌ബാൻഡ് എന്നിവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ധനമന്ത്രി നിർമല സീതാരാമൻ കൂടുതൽ ഫണ്ട് അനുവദിച്ചേക്കും

February 01, 20247:45 AM IST

Budget 2024 LIVE: കൃഷിക്കും ഗ്രാമീണ മേഖലയ്ക്കും പിന്തുണ

ക്ഷേമ ചെലവുകൾ വർധിപ്പിക്കാനും 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5 % ആയി കുറയ്ക്കാനുള്ള നടപടികൾക്കുള്ള ശുപാർശ ബജറ്റിൽ കണ്ടേക്കുമെന്നാണ് സൂചനകൾ. നികുതി കുറയ്ക്കുന്നതിനും കൃഷിക്കും ഗ്രാമീണ മേഖലകൾക്കും പിന്തുണ നൽകുന്നതിനുമുള്ള പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചേക്കും.

February 01, 20247:42 AM IST

Budget 2024 LIVE: ബജറ്റ് പ്രഖ്യാപനം രാവിലെ 11ന്

രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. ഇതിന് മുന്നോടിയായ ധനമന്ത്രാലയത്തിലെത്തുന്ന ധനമന്ത്രി, സഹമന്ത്രിമാരും ഉദ്യോഗസ്ഥരുമായി രാഷ്ട്രപതിയെ കാണും. തുടർന്നാണ് ബജറ്റ് അവതരിപ്പിക്കാനായി പാർലമെന്റിൽ എത്തുക. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റ് അവതരണമെന്ന പ്രത്യേകതയും ഉണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2024 Live: അഞ്ചുവർഷത്തിനുള്ളിൽ 2 കോടി വീടുകൾ; 25 കോടിപേർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement