2023-24 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ റെയില്‍വേ പിഴയായി പിരിച്ചെടുത്തത് 300 കോടി രൂപ
- Published by:meera_57
- news18-malayalam
Last Updated:
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനും ബുക്ക് ചെയ്യാതെ ലഗേജുകൾ കൊണ്ടുപോയതിനും ഏകദേശം 46.26 ലക്ഷത്തോളം കേസുകളാണ് റെയിൽവേ രജിസ്റ്റർ ചെയ്തിരുന്നത്
2023-24 സാമ്പത്തിക വർഷത്തിൽ 300 കോടിയോളം രൂപ പിഴയിനത്തിൽ പിരിച്ചെടുത്ത് സെൻട്രൽ റെയിൽവേ. മറ്റ് എല്ലാ റെയിൽവേ സോണുകളെയും മറികടന്നാണ് ഈ തുക സെൻട്രൽ റെയിൽവേ പിഴയിനത്തിൽ ഈടാക്കിയിരിക്കുന്നതെന്നും ഒരു റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനും ബുക്ക് ചെയ്യാതെ ലഗേജുകൾ കൊണ്ടുപോയതിനും ഏകദേശം 46.26 ലക്ഷത്തോളം കേസുകളാണ് റെയിൽവേ രജിസ്റ്റർ ചെയ്തിരുന്നത്.
ഈ വർഷം പിഴയായി 265.97 കോടി രൂപ വരുമാനം നേടുകയായിരുന്നു ലക്ഷ്യം. എന്നാൽ ലക്ഷ്യമിട്ടിരുന്നതിനേക്കാൾ 12.80 ശതമാനം തുക ഇത്തവണ ഈടാക്കി. കൂടാതെ 42.63 ലക്ഷം കേസുകളാണ് ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. ഇതിൽ 8.38 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്. കേസുകളുടെയും വരുമാനത്തിൻ്റെയും കാര്യത്തിൽ സെൻട്രൽ റെയിൽവേ എല്ലാ സോണുകളെയും മറികടന്നാണ് ഒന്നാമതെത്തിയിരിക്കുന്നത്. സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷൻ രജിസ്റ്റർ ചെയ്തിരുന്ന 20.56 ലക്ഷം കേസുകളിൽ നിന്നായി 115.29 കോടി രൂപയാണ് ലഭിച്ചത്. ഭുസാവൽ ഡിവിഷൻ 8.34 ലക്ഷം കേസുകളിൽ നിന്ന് 66.33 കോടി രൂപയും ശേഖരിച്ചു.
advertisement
നാഗ്പൂർ ഡിവിഷനിലെ 5.70 ലക്ഷം കേസുകളിൽ നിന്ന് 34.52 കോടി രൂപയും സോലാപൂർ ഡിവിഷനിൽ 5.44 ലക്ഷം കേസുകളിൽ നിന്നായി 34.74 കോടി രൂപയും നേടി. പൂനെ ഡിവിഷൻ നിന്നായി 28.15 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇവിടെ 3.74 കേസുകളാണ് ഉണ്ടായിരുന്നത്. അതേസമയം, രണ്ട് വനിതാ ടിക്കറ്റ് പരിശോധകർ ഉൾപ്പെടെ 22 ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫുകൾ സെൻട്രൽ റെയിൽവേയ്ക്കുണ്ട്. ടിക്കറ്റ് പരിശോധനയിൽ മാത്രം വരുമാനമായി ഓരോരുത്തരും ഒരു കോടിയിലധികം സംഭാവന നൽകിയതായാണ് റിപ്പോർട്ട്.
advertisement
20,117 കേസുകളിൽ നിന്ന് 1.92 കോടി രൂപ വരുമാനം നേടിയ ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടർ സുനിൽ നൈനാനിയാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 18,223 കേസുകളിൽ നിന്നായി 1.59 കോടി രൂപ നേടിയ, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ എം.എം. ഷിൻഡെ രണ്ടാം സ്ഥാനവും , 17,641 കേസുകളിൽ നിന്ന് 1.56 കോടി രൂപ നേടിയ ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടർ ധർമേന്ദ്ര കുമാർ മൂന്നാം സ്ഥാനത്തുമെത്തി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 06, 2024 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ റെയില്‍വേ പിഴയായി പിരിച്ചെടുത്തത് 300 കോടി രൂപ