advertisement

ഇങ്ങനെ കാലാവസ്ഥ മാറിയാൽ ബിയറിന് വില കൂടും; രുചി കുറയുമെന്നും പഠനം

Last Updated:

ബിയറിന്റെ സവിശേഷമായ കയ്പു രുചി നല്‍കുന്ന ഹോപ്‌സ് ചെടി കാലാവസ്ഥാ മാറ്റം മൂലം നാശത്തിന്റെ വക്കിലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി

Beer
Beer
കാലാവസ്ഥാ മാറ്റം ലോകമെമ്പാടും വലിയ രീതിയിലാണ് സ്വാധീനം ചെലുത്തുന്നത്. വെള്ളപ്പൊക്കവും കാട്ടുതീയുമെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ സൂചകളായാണ് കണക്കാക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നായ ബിയറിന്റെ രുചിയിലും വിലയിലും കാലാവസ്ഥാ മാറ്റം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനം. ബിയറിന്റെ സവിശേഷമായ കയ്പു രുചി നല്‍കുന്ന ഹോപ്‌സ് ചെടി കാലാവസ്ഥാ മാറ്റം മൂലം നാശത്തിന്റെ വക്കിലാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റം ചെടിയുടെ ലഭ്യതയിലും ഗുണമേന്മയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ പറയുന്നു.
ഇത് മൂലം ബിയറിന്റെ വില ഉയരാനും ബിയറുണ്ടാക്കുന്ന പ്രക്രിയയില്‍ മാറ്റം വരുത്താനും നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകും. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് കര്‍ഷകര്‍ കൃഷിരീതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ 2050 ആകുമ്പോഴേക്കും യൂറോപ്യന്‍ മേഖലയില്‍ ചെടിയുടെ ലഭ്യതയില്‍ നാല് മുതല്‍ 18 ശതമാനം വരെ കുറവുണ്ടാകും. വേനല്‍ക്കാലം കൂടുതല്‍ ചൂടുള്ളതും ദൈര്‍ഘമേറിയതുമാകുന്നതോടെ സാഹചര്യം കൂടുതല്‍ മോശമാകും. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കാലാവസ്ഥ ബിയറിന്റെ ഉത്പാദനത്തെ ഗുരുതരമായ രീതിയില്‍ ബാധിക്കും.
advertisement
മാറുന്ന കാലാവസ്ഥയുമയാി പൊരുത്തപ്പെടാനുള്ള നടപടികള്‍ ഹോപ് കര്‍ഷകര്‍ സ്വീകരിച്ചുവരികയാണ്. ജലത്തിന്റെ ലഭ്യത കൂടുതലുള്ള മലയോര മേഖലകളിലേക്കും താഴ് വരകളിലേക്കും ഹോപ്‌സ് കൃഷി കര്‍ഷകര്‍ മാറ്റുകയാണ്. ഇതിന് പുറമെ സ്ഥിരമായി ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഇറിഗേഷന്‍ പദ്ധതികളും ആവശ്യമാണ്. അടുത്തിടെയുണ്ടായ വരണ്ടതും ചൂടുകൂടിയതുമായ കാലാവസ്ഥ മൂലം ഹോപ്‌സിന്റെ ഉത്പാദനത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് ഒത്തുപോകാത്ത സാഹചര്യം ഹോപ്പിന്റെ കൃഷിയിലെ ലാഭത്തെ സാരമായി ബാധിക്കും.
ഉത്പാദനം കുറയുകയും ബ്രൂവറികള്‍ക്ക് വില ഉയരുന്നതുമായിരിക്കും ഇതിന്റെ അനന്തരഫലം. 2020-ല്‍ കോവിഡ് 19-ന്റെ വ്യാപനത്തെത്തുടര്‍ന്ന് ബിയറിന്റെ വിലയില്‍ 13 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്. ഉയര്‍ന്നതും കൂടുതല്‍ തീവ്രവുമായ താപനില ഹോപ്‌സിനുള്ളില്‍ ആല്‍ഫ ബിറ്റര്‍ ആസിഡുകള്‍ കുറയ്ക്കുന്നതിന് ഇടയാക്കുന്നതായി ഗവേഷകര്‍ സൂചിപ്പിക്കുന്നു. ഈ കയ്പുരസമാണ് ബിയറിന്റെ സവിശേഷ രുചിയ്ക്കു പിന്നിൽ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ലോകമെമ്പാടുമുള്ള സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുണ്ടെങ്കിലും, ഹരിതഗൃഹ വാതകങ്ങള്‍ താപനില ഉയരുന്നതിന് കാരണമാകുന്നു.
advertisement
ജാപ്പനീസ് ബിയര്‍ നിര്‍മാതാക്കളായ കിരിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ചെക്ക് റിപ്പബ്ലിക്കിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ബിയര്‍ ഉപയോഗം ഉള്ളത്.വെള്ളവും ചായയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം കുടിക്കുന്ന പാനീയമാണ് ബിയറെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത ബിയര്‍ നിര്‍മ്മാണത്തിന് മധ്യ യൂറോപ്പിന് സമ്പന്നമായ ചരിത്രമുണ്ട്. ബിസി 3500-3100 കാലഘട്ടത്തില്‍ നിയോലിത്തിക്ക് കാലഘട്ടത്തിലാണ് ഇത്. വെള്ളം, ബാര്‍ലി, യീസ്റ്റ് എന്നിവ കൂടാതെ ഹോപ്‌സ് ചെടിയാണ് ബിയറിന് അതിന്റെ തനതായ രുചി നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇങ്ങനെ കാലാവസ്ഥ മാറിയാൽ ബിയറിന് വില കൂടും; രുചി കുറയുമെന്നും പഠനം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement