കേന്ദ്ര ബജറ്റ് ദിനത്തിൽ CNBC TV18 മുന്നിൽ; ഇംഗ്ലീഷ് ചാനലുകളെ ബഹദൂരം പിന്നിലാക്കി

സിഎൻബിസിയുടെ മേധാവിത്വം ഇംഗ്ലീഷ് ബിസിനസ് വാർത്താലോകത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. ബജറ്റ് ദിനത്തിൽ ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ ഏറ്റവും ആളുകൾ കണ്ടതും സിഎൻബിസി ടിവി18 ആയിരുന്നു.

News18 Malayalam | news18-malayalam
Updated: February 13, 2020, 2:59 PM IST
കേന്ദ്ര ബജറ്റ് ദിനത്തിൽ CNBC TV18 മുന്നിൽ; ഇംഗ്ലീഷ് ചാനലുകളെ ബഹദൂരം പിന്നിലാക്കി
News18 Malayalam
  • Share this:
നെറ്റ് വർക്ക് 18 ഗ്രൂപ്പിന്റെ ബിസിനസ് വാർത്താ ചാനലായ സിഎൻബിസി ടിവി 18 കേന്ദ്ര ബജറ്റ് ദിനത്തിൽ റേറ്റിംഗില്‍ രാജ്യത്ത് ഒന്നാമത്. ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രാജ്യം കണ്ടത് സിഎൻബിസി ടിവി18ലൂടെയാണെന്ന് വ്യക്തമാക്കുന്നതാണ് ബാർക്ക് ഇന്ത്യയുടെ കണക്കുകൾ. അന്നേദിനസം 86 ശതമാനം വിപണി പങ്കാളിത്തവും സിഎൻബിസി ടിവി18 സ്വന്തമാക്കി.

സിഎൻബിസിയുടെ മേധാവിത്വം ഇംഗ്ലീഷ് ബിസിനസ് വാർത്താലോകത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. ബജറ്റ് ദിനത്തിൽ ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ ഏറ്റവും ആളുകൾ കണ്ടതും സിഎൻബിസി ടിവി18 ആയിരുന്നു. 44 ശതമാനം പ്രേക്ഷകരും സിഎൻബിസിക്കൊപ്പമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള റിപ്പബ്ലിക്ക് ടിവിയെ (15.1 ശതമാനം) ബഹുദൂരം പിന്നിലാക്കിയായിരുന്നു സിഎൻബിസിയുടെ കുതിപ്പ്.

Also Read- കുപ്പിവെള്ളത്തിന് ഇനി 13 രൂപ; കമ്പനികളുടെ എതിർപ്പ് വകവെക്കാതെ സർക്കാർ


പ്രമുഖ ഇംഗ്ലീഷ് വാർത്താചാനലുകളൊന്നിച്ചെടുത്താലും സിഎൻബിസി തന്നെയായിരുന്നു മുന്നിൽ. ടൈംസ് നൗ, സിഎൻഎൻ ന്യൂസ്18, ഇന്ത്യ ടുഡേ, റിപ്പബ്ലിക് ടിവി എന്നിവർക്ക് ആകെ ലഭിച്ച പ്രേക്ഷകരെക്കാൾ കൂടുതലായിരുന്നു ബജറ്റ് ദിനത്തിലെ സിഎൻബിസി ടിവി18ന്റെ പ്രേക്ഷകരുടെ എണ്ണം. ബജറ്റ് വാരത്തിൽ (ഫെബ്രുവരി 1- 7വരെ) ഏറ്റവും അധികം ആളുകൾ കണ്ട ബിസിനസ് വാർത്താ ചാനലും സിഎൻബിസി തന്നെ. രണ്ടാം സ്ഥാനത്തുള്ള ചാനലിനെക്കാൾ മൂന്ന് മടങ്ങ് പ്രേക്ഷകരെയാണ് സിഎൻബിസി ടിവി 18 സ്വന്തമാക്കിയത്. 

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 13, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍