advertisement

ഇടക്കാല ബജറ്റും സമ്പൂര്‍ണ്ണ ബജറ്റും തമ്മില്‍ വ്യത്യാസമെന്ത്?

Last Updated:

2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ് ജൂലൈ 23ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മൂന്നാം വട്ടവും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ് ജൂലൈ 23ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.
Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
ജൂലൈ 22ന് ബജറ്റ് സമ്മേളനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കഴിഞ്ഞ ഫെബ്രുവരി 1നാണ് നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. എന്താണ് ഇടക്കാല ബജറ്റ്? സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റില്‍ നിന്ന് എങ്ങനെ ഇടക്കാല ബജറ്റ് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.
തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ടി വരിക. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ ആ സാമ്പത്തിക വര്‍ഷത്തിലെ താല്‍ക്കാലിക ചെലവുകളും മറ്റും കൈകാര്യം ചെയ്യുന്നതിനുള്ളതാണ് ഇടക്കാല ബജറ്റ്. ഇത് ഭരണഘടനപരമായ ആവശ്യകത കൂടിയാണ്.
advertisement
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആ സാമ്പത്തിക വര്‍ഷത്തേക്ക് വേണ്ടി അവതരിപ്പിക്കുന്ന ബജറ്റാണ് സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ്. സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ് പാര്‍ലമെന്റിലെ ഇരുസഭകളിലും ചര്‍ച്ച ചെയ്യും.
ശേഷം ബജറ്റിലെ ഓരോ വ്യവസ്ഥകളിലും സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും. അതിന് ശേഷമാകും പാര്‍ലമെന്റ് ബജറ്റിന് അംഗീകാരം നല്‍കുക. ഒരു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി മാറ്റങ്ങളും പുതിയ പദ്ധതികളും വിവിധ വകുപ്പുകളിലേക്കുള്ള വിഭവ വിതരണവും അടങ്ങിയതാണ് സമ്പൂര്‍ണ്ണ ബജറ്റ്.
Summary: How to differentiate interim budget with full budget? Finance minister Nirmala Sitaraman is set to present full budget for the current fiscal on July 23rd
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇടക്കാല ബജറ്റും സമ്പൂര്‍ണ്ണ ബജറ്റും തമ്മില്‍ വ്യത്യാസമെന്ത്?
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement