Kerala Budget 2022| യുദ്ധത്തിനെതിരെ ഓൺലൈൻ ലോകസമാധാന സമ്മേളനത്തിന് 2 കോടി
- Published by:Rajesh V
- news18-malayalam
Last Updated:
കടലാസ് ഒഴിവാക്കി ടാബ്‌ലറ്റ് നോക്കിയാണ് ഇത്തവണ ധനമന്ത്രി ബജറ്റ് വായിക്കുന്നത്.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് (Kerala Budget 2022) നിയമസഭയിൽ മന്ത്രി കെ എൻ ബാലഗോപാൽ (KN Balagopal) അവതരിപ്പിക്കുന്നു. കേരള വികസനത്തെ മുൻനിർത്തി ദീർഘകാല ലക്ഷ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റായിരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. വിലക്കയറ്റം തടയാൻ 2000 കോടി രൂപ വകയിരുത്തി. യുദ്ധത്തിനെതിരെ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുന്നതിനായി 2 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു. കടലാസ് ഒഴിവാക്കി ടാബ്‌ലറ്റ് നോക്കിയാണ് ഇത്തവണ ധനമന്ത്രി ബജറ്റ് വായിക്കുന്നത്.
ഇൻകുബേഷൻ സെന്ററുകൾക്കും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായികേരളത്തിലെ പത്തു സർവകലാശാലകൾക്കായി 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വകയിരുത്തി. കേന്ദ്ര സാമ്പത്തിക നയങ്ങൾക്കു ബദലായി കേരള മാതൃക നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി. കോവിഡ് നാലാം തരംഗം ഉണ്ടായേക്കാമെന്നും ധനമന്ത്രി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. യുക്രെയ്ൻ യുദ്ധം കാരണം വിലക്കയറ്റത്തിനും സാധ്യതയുണ്ട്. ജിഎസ്ടി വരുമാന വളർച്ചയിൽ 14.5 ശതമാനം മുന്നേറ്റമുണ്ടായതായും ധനമന്ത്രി. അതിജീവനം യാഥാർഥ്യമായിരിക്കുന്നു. ജനജീവിതം സാധാരണഗതിയിലായതായും ധനമന്ത്രി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഇത് നികുതി വരുമാനത്തിലും സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും.
advertisement
Also Read- Disciplinary Action| ഗുണ്ടയോടൊപ്പം യൂണിഫോമില് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
വരുമാന വർധന അനിവാര്യമായതിനാൽ നികുതികളിൽ വർധനയും കോവിഡ് പ്രതിസന്ധി കടന്നുള്ള ഉയിർത്തെഴുന്നേൽപിന് ആവശ്യമായ വികസന, ക്ഷേമ പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണു സൂചന.
ബജറ്റിനു തലേന്നു നിയമസഭയിൽ സമർപ്പിക്കാറുള്ള സാമ്പത്തിക അവലോകന റിപ്പോർട്ടും ഇത്തവണ ബജറ്റിനൊപ്പമായതിനാൽ കേരളത്തിന്റെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ചയും ഇന്നറിയാം.
advertisement
ഭൂമി ന്യായവില, സർക്കാർ സേവനങ്ങളുടെ ഫീസുകൾ, മോട്ടർവാഹന നികുതി, റവന്യു വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പിരിക്കുന്ന വിവിധ നികുതികൾ തുടങ്ങിയവയിലാണു വർധനയും പരിഷ്കരണവും പ്രതീക്ഷിക്കുന്നത്. ഇന്ധനവില ഉയരുന്നതു കാരണം സർക്കാരിന് അധിക വരുമാനം കിട്ടുന്നതിനാൽ ഈയിനത്തിലെ നികുതി വർധന ഒഴിവാക്കും. മദ്യ നികുതി പരിഷ്കരണവും തനതു മദ്യ ഉൽപാദനവും പരിഗണിനയിലുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2022 9:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2022| യുദ്ധത്തിനെതിരെ ഓൺലൈൻ ലോകസമാധാന സമ്മേളനത്തിന് 2 കോടി