advertisement

തെലങ്കാനയിൽ കിറ്റെക്സിന്റെ ഫാക്റ്ററി ഉദ്ഘാടനത്തിനൊരുങ്ങി; ചിത്രങ്ങള്‍ പങ്കുവെച്ച് വ്യവസായ മന്ത്രി രാമറാവു

Last Updated:

രണ്ട് ഫാക്റ്ററികളിൽ ആദ്യത്തേത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യും

ഉദ്ഘാടനത്തിന് തയാറെടുക്കുന്ന കിറ്റെക്സിന്റെ ടെക്സ്റ്റൈൽ യൂണിറ്റ്
ഉദ്ഘാടനത്തിന് തയാറെടുക്കുന്ന കിറ്റെക്സിന്റെ ടെക്സ്റ്റൈൽ യൂണിറ്റ്
ഹൈദരാബാദ്: കേരള സർക്കാരിനോട് ഇടഞ്ഞ് തെലങ്കാനയിലേക്ക് ചേക്കേറിയതിന് പിന്നാലെ വന്‍നിക്ഷേപത്തിൽ കിറ്റെക്സ് നിർമിച്ച ആദ്യ ടെക്‌സ്‌റ്റൈയില്‍സ് യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.
വാറങ്കലിലുള്ള 1350 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലെ കിറ്റെക്‌സിന്റെ ഫാക്ടറികള്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യും. കിറ്റെക്‌സിന്റെ വിശാലമായ ഫാക്റ്ററികളുടെ ചിത്രങ്ങള്‍ തെലങ്കാന ഐ ടി-വ്യവസായ മന്ത്രി കെ ടി രാമറാവു ഫേസ്ബുക്കില്‍ പങ്കുവച്ചു. 2400 കോടിയുടെ രണ്ടു നിക്ഷേപം സംസ്ഥാനത്ത് നടത്താന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്സും തമ്മില്‍ ധാരണയായിരുന്നു. രണ്ട് പദ്ധതികളിലുമായി 40,000 ൽ അധികം പേർക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് നിലവില്‍ കിറ്റെക്സ് തെലങ്കാനയില്‍ നടപ്പാക്കുന്നത്.
advertisement
വാറങ്കലിലെ കകതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുമായി രണ്ട് യൂണിറ്റുകളാണ് കിറ്റെക്സ് ആസൂത്രണം ചെയ്തത്. ഇതിനെ വാറങ്കലിലെ പദ്ധതിയാണ് പൂര്‍ത്തിയായത്. രണ്ട് പദ്ധതികളിലൂടെയായി 22,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമ്പോള്‍ 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടും.
കേരള സർക്കാരുമായി ഇടഞ്ഞതിന് പിന്നാലെയാണ് തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം കിറ്റെക്സ് എം ഡി സാബു ജേക്കബിന് ലഭിക്കുന്നത്. പിന്നാലെ സാബു ജേക്കബും സംഘവും ഹൈദരാബാദിലെത്തി ചര്‍ച്ച നടത്തി. തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിലാണ് സാബുവും സംഘവും പോയത്. വ്യാവസായിക പാര്‍ക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നത് 2021 ജൂലായിലാണ്. ചര്‍ച്ചകള്‍ക്ക് പിന്നാലെ കരാര്‍ ഒപ്പിട്ട് രണ്ട് വര്‍ഷം ആകുമ്പോഴേക്കും ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാനൊരുങ്ങുകയാണ്. തെലങ്കാനയില്‍ ആയിരം കോടിയില്‍ ഒരു പ്രോജക്ട് തുടങ്ങാനുള്ള തീരുമാനത്തിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം അത് 2000 കോടിയിലെത്തുകയായിരുന്നു. പ്രോജക്ട് അന്തിമഘട്ടത്തിലേക്കെത്തിയപ്പോള്‍ അത് 2400 ആവുകയും ഇപ്പോഴത് 3000 കോടിയിലെത്തി നില്‍ക്കുകയുമാണ്.
advertisement
നിക്ഷേപം നടത്താന്‍ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ ഘട്ട ചര്‍ച്ചക്കുശേഷം സാബു ജേക്കബ് പറഞ്ഞിരുന്നു. തെലങ്കാനയില്‍ മുടക്കുമുതലിന്റെ 70 ശതമാനം മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ തിരിച്ച് നിക്ഷേപകന് കൊടുക്കും. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതല്‍ 900 കോടി വരെ തിരികെ നല്‍കുമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.
advertisement
കര്‍ഷകരില്‍ നിന്ന് പരുത്തി നേരിട്ട് വാങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോയതിന് ശേഷം വസ്ത്രങ്ങളാക്കി കയറ്റുമതി ചെയ്യുന്ന സമ്പൂര്‍ണ ഉത്പാദന പ്രവര്‍ത്തനമാണ് തെലങ്കാനയില്‍ നടക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പ്രോജക്ട് വേറെ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
തെലങ്കാനയിൽ കിറ്റെക്സിന്റെ ഫാക്റ്ററി ഉദ്ഘാടനത്തിനൊരുങ്ങി; ചിത്രങ്ങള്‍ പങ്കുവെച്ച് വ്യവസായ മന്ത്രി രാമറാവു
Next Article
advertisement
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
  • ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദിക്ക് നെതന്യാഹു നന്ദി പറഞ്ഞു

  • പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് മോദിയും നെതന്യാഹുവും ദീർഘനേരം ചർച്ച നടത്തി

  • സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും യുദ്ധം വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു

View All
advertisement