എച്ച്ഡിഎഫ്‌സി - എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം ജൂലൈ 1ന്
- Published by:Naseeba TC
- news18-malayalam
Last Updated:
എച്ച്ഡിഎഫ്‌സിയുടെ ഓഹരിയുടമകള്‍ക്ക് 25 ഷെയറുകള്‍ക്ക് പകരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഷെയറുകള്‍ ലഭ്യമാകും
മുംബൈ: എച്ച്ഡിഎഫ്‌സി – എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം ജൂലൈ 1നെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 30ന് ഇരുസ്ഥാപനങ്ങളുടെയും അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി ലയനം ഔദ്യോഗികമായി അംഗീകരിക്കും. ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്ക് – എച്ച്ഡിഎഫ്‌സി ലയനം പ്രാബല്യത്തില്‍ വരുമെന്ന് ചെയര്‍മാന്‍ ദീപക് പരേഖ് അറിയിച്ചു.
എച്ച്ഡിഎഫ്‌സിയുടെ ഓഹരികള്‍ ജൂലൈ 13ന് വ്യാപാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരേഖ് അറിയിച്ചു. എച്ച്ഡിഎഫ്‌സിയുടെ ഓഹരിയുടമകള്‍ക്ക് 25 ഷെയറുകള്‍ക്ക് പകരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഷെയറുകള്‍ ലഭ്യമാകും.
അതേസമയം ലയനത്തോടെ നിലവിലെ വിപണി വിലയില്‍ ഇരു സ്ഥാപനങ്ങളും ലയിച്ചുള്ള പുതിയ സ്ഥാപനത്തിന്റെ മൂല്യം 175 ബില്യണ്‍ ഡോളറായി ഉയരും. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ ബാങ്കായും എച്ച്ഡിഎഫ്‌സി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
” നിക്ഷേപകർക്ക് നിക്ഷേപ കാലാവധി കഴിയുന്നത് വരെ വാഗ്ദാനം ചെയ്തിരിക്കുന്ന പലിശ ലഭിക്കുമെന്നും,” പരേഖ് പറഞ്ഞു.
advertisement
വായ്പകള്‍ തിരിച്ചടയ്ക്കുന്നത് വരെ ബാധകമായ പലിശ നിരക്ക് തുടരുമെന്നും പുതിയ വായ്പകളും നിക്ഷേപങ്ങളും ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും പരേഖ് അറിയിച്ചു.
Also Read- MSME സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് മന്ത്രാലയം; ചാമ്പ്യൻസ് 2.0 പോർട്ടലും ആപ്പും അവതരിപ്പിച്ചു
2022 ഏപ്രിലിലാണ് ഇരുസ്ഥാപനങ്ങളുടെയും ലയനം പ്രഖ്യാപിച്ചത്. ഇതോടെ നിലവിലെ എച്ച്ഡിഎഫ്‌സി എച്ച്ഡിഎഫ്‌സി ബാങ്കായി മാറും. എച്ച്ഡിഎഫ്‌സി ജീവനക്കാര്‍ ബാങ്ക് ജീവനക്കാരായി മാറുകയും ചെയ്യും.
advertisement
വിരമിക്കുന്ന ഉന്നതര്‍ ആരൊക്കെ?
എച്ച്ഡിഎഫ്‌സിയെ മുന്‍നിരയില്‍ നിന്ന് നയിച്ച നിരവധി ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ലയനത്തോടെ സ്ഥാപനത്തില്‍ നിന്ന് വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലയനത്തിന് ശേഷം താന്‍ വിരമിക്കുമെന്ന് ദീപക് പരേഖ് അറിയിച്ചിട്ടുണ്ട്. കൂടാതെ എച്ച്ഡിഎഫ്‌സിയിലെ 60 വയസ്സിന് മുകളിലുള്ള എല്ലാ എക്‌സിക്യൂട്ടീവ് ജീവനക്കാരും ലയനത്തോടെ വിരമിക്കും. വിസി ആന്‍ഡ് സിഇഒ കേകി മിസ്ത്രി, എംഡി രേണു സുധ് കര്‍ണാഡ് എന്നിവരും വിരമിക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.
കൂടാതെ ഗുരുഗ്രാം, പൂനെ, ബംഗളുരു എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് വിദ്യാഭ്യാസ മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാമെന്ന എച്ച്ഡിഎഫ്‌സിയുടെ തീരുമാനം ലയനത്തോടെ റദ്ദാക്കും. ലയനത്തിന് ശേഷം എച്ച്ഡിഎഫ്‌സിയ്ക്ക് കീഴിലുള്ള സ്‌കൂളുകള്‍ വില്‍ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിലവിലെ മാനേജ്‌മെന്റിന് തന്നെ സ്‌കൂള്‍ വിൽക്കാനാണ് സാധ്യത.
advertisement
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, സെബി, ഇന്‍ഷുറന്‍സ് & പെന്‍ഷന്‍ റെഗുലേറ്റേഴ്സ്, കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ ലയനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 28, 2023 10:32 PM IST