ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരന്‍; പതിനെട്ടുകാരന്‍ ഫോബ്സ് പട്ടികയിലിടം നേടിയത് എങ്ങനെ?
- Published by:Anuraj GR
- trending desk
Last Updated:
ശതകോടീശ്വരനാണെങ്കിലും പൊതുവിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രകൃതമാണ് ക്ലെമന്റെയ്ക്ക്
2023ലെ ഫോബ്‌സ് പട്ടികയിലിടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനെ അറിയുമോ? പതിനെട്ട് വയസാണ് ഈ കോടീശ്വരന്റെ പ്രായം. ഇറ്റാലിയന്‍ ശതകോടീശ്വരനായ ലിയനാര്‍ഡോ ഡെല്‍ വെച്ചിയോയുടെ മകന്‍ ക്ലെമന്റെ ഡെല്‍ വെച്ചിയോയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് ലിയനാര്‍ഡോ അന്തരിച്ചത്. ലോകോത്തര ഐഗ്ലാസ് കമ്പനിയായ എസിലോര്‍ ലൂക്യോസിട്ടിക്കയുടെ ചെയര്‍മാനാണ് ഇദ്ദേഹം. 25.5 ബില്യണ്‍ ആസ്തിയുള്ളയാളാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മരണശേഷം ഈ ആസ്തികളെല്ലാം ലിയനാര്‍ഡോയുടെ രണ്ടാം ഭാര്യയ്ക്കും 6 മക്കള്‍ക്കുമാണ് ലഭിച്ചത്.
ലിയനാര്‍ഡോ മരിച്ചതോടെ അദ്ദേഹത്തിന്റെ ആസ്തിയുടെ ഒരു ഭാഗം ക്ലെമന്റെയ്ക്ക് ലഭിച്ചു. ലിയനാര്‍ഡോയുടെ ലക്‌സംബര്‍ഗിലെ കമ്പനിയായ ഡെല്‍ഫിനിന്റെ 12.5 ശതമാനം ഓഹരിയാണ് ക്ലെമന്റോയ്ക്ക് ലഭിച്ചത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി ക്ലെമന്റെ മാറുകയായിരുന്നു. നിലവില്‍ 3.7 ബില്യണ്‍ ഡോളറാണ് ക്ലെമന്റെയുടെ ആസ്തി.
advertisement
അതേസമയം ശതകോടീശ്വരനാണെങ്കിലും പൊതുവിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രകൃതമാണ് ക്ലെമന്റെയ്ക്ക്. പിതാവിന്റെ കമ്പനിയുമായി യാതൊരു ബന്ധവും ക്ലെമന്റെ വെച്ചുപുലര്‍ത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ലിയനാര്‍ഡോയുടെ മക്കളില്‍ ഏറ്റവും പ്രശസ്തന്‍ മൂത്തമകനായ ക്ലോഡിയോയാണ്. ക്ലോഡിയോയ്ക്ക് 25 വയസ്സായപ്പോള്‍ ലിയനാര്‍ഡോ അദ്ദേഹത്തെ യുഎസിലേക്ക് അയച്ചു. പിന്നീട് 15 വര്‍ഷത്തോളം ലൂക്യോസിട്ടിയ്ക്കായി യുഎസില്‍ ജോലി ചെയ്യുകയായിരുന്നു ക്ലോഡിയോ. ഇക്കാലയളവിലാണ് അദ്ദേഹം 1.4 ബില്യണ്‍ ഡോളര്‍ നല്‍കി ലെന്‍സ് ക്രാഫ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. 2001ല്‍ ക്ലോഡിയോ മെൻസ് ഫാഷന്‍ കമ്പനിയായ ബ്രൂക്‌സ് ബ്രദേഴ്‌സിനെ 225 മില്യണ്‍ ഡോളറിന് വാങ്ങിയതും വാര്‍ത്തയായിരുന്നു.
advertisement
ലിയനാര്‍ഡോ മരിയയാണ് ലിയനാര്‍ഡോയുടെ രണ്ടാമത്തെ മകന്‍. കുടുംബ ബിസിനസില്‍ സജീവമാണ് ഇദ്ദേഹം. ലൂക്യോസിട്ടിക്കയുടെ ഇറ്റാലിയന്‍ റിട്ടെയ്‌ലിന്റെ തലവനാണ് ലിയനാര്‍ഡോ മരിയ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
Jun 28, 2023 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരന്‍; പതിനെട്ടുകാരന്‍ ഫോബ്സ് പട്ടികയിലിടം നേടിയത് എങ്ങനെ?










