advertisement

Fixed deposit | സ്ഥിര നിക്ഷേപത്തിന് ഏറ്റവും മികച്ച 10 ബാങ്കുകൾ

Last Updated:

7 പൊതുമേഖലാ ബാങ്കുകളും 3 സ്വകാര്യ ബാങ്കുകളുമാണ് മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 76 ശതമാനവും കൈകാര്യം ചെയ്തിരിക്കുന്നത്

പണം നിക്ഷേപം
പണം നിക്ഷേപം
സ്ഥിര നിക്ഷേപത്തിനായി നിക്ഷേപകർ തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ബാങ്കുകൾ ഏതൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ? 2022 സാമ്പത്തിക വർഷത്തിൽ 7 പൊതുമേഖലാ ബാങ്കുകളും 3 സ്വകാര്യ ബാങ്കുകളുമാണ് മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 76 ശതമാനവും കൈകാര്യം ചെയ്തിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ ബാങ്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചെറിയ സ്വകാര്യ ബാങ്കുകളും സ്‌മോൾ ഫിനാൻസ് ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്തിട്ടും ഇത്തരം ബാങ്കുകൾ തിരഞ്ഞെടുക്കുന്നത് നിക്ഷേപകർ തുടരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
സ്ഥിര നിക്ഷേപത്തിനായി നിക്ഷേപകർക്ക് ഏറ്റവും താല്പര്യമുള്ള ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). അതുകൊണ്ടുതന്നെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 23% ആണ് എസ്ബിഐ കൈകാര്യം ചെയ്യുന്നത്. കൂടാതെ പൊതുമേഖലാ ബാങ്കുകളിൽ 36% ത്തിന്റെ വിപണി വിഹിതവും എസ്ബിഐക്ക് ഉണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank)
സ്വകാര്യ ബാങ്കുകളിലെ നിക്ഷേപത്തിനായി നിക്ഷേപകർ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 8% കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ ബാങ്ക് ആണ് എച്ച്ഡിഎഫ്സി. കൂടാതെ സ്വകാര്യ ബാങ്കുകളിൽ 28 ശതമാനത്തിന്റെ വിപണി വിഹിതവും എച്ച്ഡിഎഫ്സി ബാങ്കിന് ഉണ്ട്.
advertisement
കാനറ ബാങ്ക് – യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐ കഴിഞ്ഞാൽ പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപകർ മുൻഗണന നൽകുന്നത് കാനറ ബാങ്കിനും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്കുമാണ്. ഇരു ബാങ്കുകളും മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 7% ആണ് ഉൾക്കൊള്ളുന്നത്. ഇനി പൊതുമേഖലാ ബാങ്കുകളിൽ കാനറാ ബാങ്കിനും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്കും ടേം നിക്ഷേപങ്ങളിൽ യഥാക്രമം 12 ശതമാനവും 11 ശതമാനവും വിപണി വിഹിതവും നിലനിൽക്കുന്നുണ്ട്.
ബാങ്ക് ഓഫ് ബറോഡ – പഞ്ചാബ് നാഷണൽ ബാങ്ക്
മൊത്തം സ്ഥിര നിക്ഷേപത്തിന്റെ 6 ശതമാനം ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയ്ക്കും പഞ്ചാബ് നാഷണൽ ബാങ്കിനും ടേം നിക്ഷേപങ്ങളിൽ 10 ശതമാനം വിപണി വിഹിതവുമുണ്ട്.
advertisement
ഐസിഐസിഐ ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്കിന് ശേഷം സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനായി നിക്ഷേപകർ മറ്റൊരു മികച്ച ബാങ്ക് ആയി തെരഞ്ഞെടുക്കുന്നത് ഐസിഐസിഐ ബാങ്ക് ആണ്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 6% ഇത് ഉൾക്കൊള്ളുന്നുണ്ട്. ടേം നിക്ഷേപങ്ങളിൽ സ്വകാര്യ ബാങ്കുകളുടെ വിപണി വിഹിതത്തിന്റെ 19 ശതമാനവും ഐസിഐസിഐ ബാങ്കിന് ഉണ്ട്.
ആക്സിസ് ബാങ്ക്
സ്ഥിര നിക്ഷേപത്തിനായി നിക്ഷേപകർ തെരഞ്ഞെടുക്കുന്ന 10 മികച്ച ബാങ്കുകളുടെ പട്ടികയിൽ സ്വകാര്യ ബാങ്കുകളിൽ മൂന്നാമതായി നിലനിൽക്കുന്ന ബാങ്ക് ആണ് ആക്സിസ് ബാങ്ക്. ആകെ ബാങ്ക് നിക്ഷേപത്തിന്റെ 5% ആക്സിസ് ബാങ്കിലാണ്. ടേം ഡെപ്പോസിറ്റുകളിൽ സ്വകാര്യ ബാങ്കുകളുടെ വിപണി വിഹിതത്തിന്റെ 15 ശതമാനവും ആക്സിസ് ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്.
advertisement
ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ബാങ്കും
മികച്ച 10 ബാങ്കുകളുടെ പട്ടികയിൽ അവസാനത്തെ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ബാങ്കുമാണ്. മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ നാല് ശതമാനം ഇരു ബാങ്കുകൾക്കും സ്വന്തമായി ഉണ്ട്. കൂടാതെ പൊതുമേഖലാ ബാങ്കുകളിൽ ടേം ഡെപ്പോസിറ്റുകളിൽ 6 ശതമാനത്തിന്റെ വിപണി വിഹിതവുമുണ്ട്.
അതേസമയം പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും നിക്ഷേപങ്ങൾക്കായി സെൻട്രൽ ബാങ്കും ഏറെ സുരക്ഷിതമാണ്. സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ‘ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ’ 5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകുകയും ചെയ്യുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Fixed deposit | സ്ഥിര നിക്ഷേപത്തിന് ഏറ്റവും മികച്ച 10 ബാങ്കുകൾ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement