'അവകാശികളില്ലാത്ത1.84 ലക്ഷം കോടി രൂപയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി വിതരണം ചെയ്യും: ധനമന്ത്രി നിര്‍മല സീതാരാമന്‍
- Published by:meera_57
- news18-malayalam
Last Updated:
ബാങ്കുകൾ, ആർബിഐ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകളിൽ അവകാശികളില്ലാതെ 1.84 ലക്ഷം കോടി രൂപ
വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്ന പണം തിരികെ നല്‍കാന്‍ രാജ്യവ്യാപകമായി ഒരു ക്യാംപെയിനിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Sitharaman). ബാങ്കുകള്‍, ആര്‍ബിഐ, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലായി 1.84 ലക്ഷം രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്. ഈ പണം അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതിനായാണ് ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്.
മൂന്ന് മാസം നീണ്ടുനില്‍ക്കുന്നതാണ് ക്യാംപെയിന്‍. ഇത്തരം ആസ്തികളെ കുറിച്ച് ജനങ്ങളിൽ അവബോധം വളര്‍ത്താനും ഈ പരിപാടി വഴി ലക്ഷ്യമിടുന്നു.
"വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്ന പണം സര്‍ക്കാര്‍ സ്വത്തല്ല. മറിച്ച് വ്യക്തികളുടെയും കുടുംബങ്ങളുടേതുമാണ്. ബാങ്കുകളില്‍ നിന്നോ ആര്‍ബിഐയില്‍ നിന്നോ ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ പ്രൊട്ടക്ഷന്‍ ഫണ്ടില്‍ (ഐഇപിഎഫ്) നിന്നോ അവകാശികളില്ലാത്ത പണം തിരികെ നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആളുകള്‍ ശബ്ദമുയര്‍ത്തിയിട്ട് പതിറ്റാണ്ടുകള്‍ കടന്നുപോയി. ഇത് അവരുടെ പണമാണ്", നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
advertisement
രേഖകള്‍ നഷ്ടപ്പെട്ടതിനാലോ പോളിസികളെ കുറിച്ച് മറന്നുപോകുന്നതോ കൊണ്ടോ അവബോധമില്ലായ്മ കാരണമോ ആണ് ഇത്തരം ആസ്തികള്‍ ഉണ്ടാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. കൈയെത്തും ദൂരത്ത് തൂങ്ങിക്കിടക്കുന്ന ഒരു പഴം പോലെയാണിത്. പക്ഷേ അത് യഥാര്‍ത്ഥത്തില്‍ അവകാശികളുടെ കൈകളിലേക്ക് വീഴുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
ബോധവല്‍ക്കരണം, ആക്‌സസ്, ആക്ഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്. ആദ്യം അവകാശികളില്ലാതെ കിടക്കുന്ന പണത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതാണ് ആദ്യം. രണ്ടാമതായി ആര്‍ബിഐയുടെ യുഡിജിഎഎം പോര്‍ട്ടല്‍ വഴി ആക്‌സസ് ഉറപ്പാക്കും. തുടര്‍ന്ന് ചെറിയ സൂചനകളില്‍ പോലും ഉദ്യോഗസ്ഥര്‍ ആളുകളെ സഹായിക്കും.
advertisement
Summary: Union Finance Minister Nirmala Sitharaman has launched a nationwide campaign to return unclaimed money in various financial institutions. Rs 1.84 lakh crore is lying unclaimed in banks, RBI, insurance companies, mutual funds, provident fund accounts and other institutions. The campaign has been launched to return this money to its rightful owners
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 06, 2025 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'അവകാശികളില്ലാത്ത1.84 ലക്ഷം കോടി രൂപയുടെ യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തി വിതരണം ചെയ്യും: ധനമന്ത്രി നിര്‍മല സീതാരാമന്‍