ഫോര്‍മല്‍ ഷര്‍ട്ട് മുതല്‍ സാരി വരെ: ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡുമായി ടിസിഎസ്

Last Updated:

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഭൂരിഭാഗം ജീവനക്കാരോടും ആഴ്ചയില്‍ അഞ്ച് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്

TCS
TCS
കോവിഡ് വ്യാപനത്തോടെ ഭൂരിഭാഗം ഐടി സ്ഥാപങ്ങളും വര്‍ക്ക് ഫ്രം ഹോം സംവിധാനം ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) തങ്ങളുടെ ഭൂരിഭാഗം ജീവനക്കാരോടും ആഴ്ചയില്‍ അഞ്ച് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഇത് പുതിയൊരു അനുഭവമാണ് നല്‍കുന്നത്. ഓഫീസില്‍ വന്ന് ജോലി ചെയ്യുമ്പോള്‍ കമ്പനിയുടെ ഡ്രസ് കോഡ് പാലിക്കാന്‍ എല്ലാ ജീവനക്കാര്‍ക്കും ടിസിഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടിസിഎസിന്റെ ഡ്രസ് കോഡ് പിന്തുടരണമെന്ന് കമ്പനി എച്ച്ആര്‍ ഓഫീസര്‍ മിലിന്ദ് ലക്കാഡ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഔദ്യോഗിക ഉത്തരവാദിത്വങ്ങളും ചുമതലകളും നിര്‍വഹിക്കുമ്പോള്‍ ശരിയായ വസ്ത്രധാരണത്തെക്കുറിച്ച് ഡ്രസ് കോഡ് നയം വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്നുവെന്ന് ജീവനക്കാര്‍ക്ക് ലഭിച്ച മെയിലില്‍ പറയുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെപ്പേര്‍ നമ്മോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ഓണ്‍ലൈനായും ഓഫീസിലെത്തിയും ജോലി ചെയ്യുന്നവര്‍ ധാരാളമുണ്ട്. അവരെ മികച്ച രീതിയില്‍ നമ്മോടൊപ്പം ചേര്‍ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഓഫീസില്‍ നിന്നുള്ള ജോലിയാണ് ടിസിഎസിന്റെ മൂല്യങ്ങള്‍ പിന്തുടരാന്‍ നല്ലത്, മെയില്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഡ്രസ് കോഡ്
തിങ്കള്‍ മുതല്‍ വ്യാഴം വരെ: ബിസിനസ് കാഷ്വല്‍സ്
1. ഫോര്‍മല്‍ ഫുൾ സ്ലീവ് ഷര്‍ട്ടിനൊപ്പം ഫോര്‍മല്‍ പാന്റ് (ചെക്ക് ഷര്‍ട്ട്, വരകളുള്ള ഷര്‍ട്ട്, കടും നിറങ്ങളിലുള്ള ഷര്‍ട്ട് എന്നിവ ധരിക്കാം)
2. ഇളം അല്ലെങ്കില്‍ കടും നിറങ്ങളിലുള്ള ഫോര്‍മല്‍ സ്‌കേര്‍ട്ട്.
3. സാരി അല്ലെങ്കില്‍ മുട്ടുവരെ ഇറക്കമുള്ള കുര്‍ത്ത
advertisement
4. ഫോര്‍മല്‍ ഷൂ, മൊക്കാസിന്‍സ്, ഫ്‌ളാറ്റ്‌സ്, ഹീല്‍സ്, ഹീലുള്ള ഷൂ
വെള്ളിയാഴ്ച : സ്മാര്‍ട്ട് കാഷ്വല്‍സ്
1. കാഷ്വല്‍, ഹാഫ് സ്ലീവ്ഡ് ഷര്‍ട്ട്, കോളറുള്ള ടി-ഷര്‍ട്ട്, ഗോള്‍ഫ്/പോളോ ഷര്‍ട്ട്, ടര്‍ട്ടില്‍നെക്‌സ്
2. സ്മാര്‍ട്ട് കാഷ്വൽ ട്രൗസേഴ്‌സ്, ഖാക്കിസ്, ചിനോസ്, ഫുള്‍ ലെങ്ത് ജീന്‍സ്
3. കുര്‍ത്തി, പ്രിന്റഡ് ബ്ലൗസ്, സ്‌കേര്‍ട്ട്
4. സ്‌നീക്കേഴ്‌സ്, മൊക്കാസിന്‍സ്, സ്യൂഡെ ഷൂസ്
ഔദ്യോഗിക പരിപാടികളും ക്ലയിന്റ് മീറ്റിംഗുകളും നടക്കുമ്പോൾ
കമ്പനിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോഴും ക്ലയിന്റ് മീറ്റിങ്ങുകളിലും ജീവനക്കാര്‍ ഡ്രസ് കോഡ് പാലിക്കേണ്ടതുണ്ട്.
advertisement
1. ന്യൂട്രല്‍ നിറങ്ങളിലോ കടുംനിറങ്ങളിലോ ഉള്ള ബിസിനസ് സ്യൂട്ട്.
2. ഫോര്‍മല്‍ ഫുള്‍ സ്ലീവ്ഡ് ഷര്‍ട്ടും ഫോര്‍മല്‍ ട്രൗസറും. ടക്ക് ഇന്‍ ചെയ്തിരിക്കണം
3. ന്യൂട്രല്‍ നിറങ്ങളിലോ കടുംനിറങ്ങളിലോ ഉള്ള ഫോര്‍മര്‍ സ്‌കേര്‍ട്ട് അല്ലെങ്കില്‍ ബിസിനസ് ഡ്രസ്
4. സാരി അല്ലെങ്കില്‍ സല്‍വാര്‍
5. ന്യൂട്രല്‍ നിറങ്ങളിലുള്ള ഫോര്‍മല്‍ ഷൂ അല്ലെങ്കില്‍ ചെരിപ്പുകള്‍
മലയാളം വാർത്തകൾ/ വാർത്ത/Money/
ഫോര്‍മല്‍ ഷര്‍ട്ട് മുതല്‍ സാരി വരെ: ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡുമായി ടിസിഎസ്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement