Vijay Mallya Extradition | വിവാദ വ്യവസായി വിജയ് മല്യയെ ഉടൻ ഇന്ത്യയിലെത്തിക്കില്ല
വിജയ് മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് വാർത്താ ഏജൻസി ബുധനാഴ്ച രാത്രി റിപ്പോർട്ട് ചെയ്തത്.

വിജയ് മല്യ
- News18 Malayalam
- Last Updated: June 4, 2020, 6:32 AM IST
ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ വിവാദ വ്യവസായി വിജയ് മല്യയെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് റിപ്പോർട്ട്. അദ്ദേഹത്തെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന വാർത്താ ഏജൻസി റിപ്പോർട്ട് ബന്ധപ്പെട്ടവർ തള്ളി.
വിജയ് മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് വാർത്താ ഏജൻസി ബുധനാഴ്ച രാത്രി റിപ്പോർട്ട് ചെയ്തത്. മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സിബിഐ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിജയ് മല്യയെ വിമാനത്താവളത്തിലെത്തിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ചുള്ള പുതിയ സംഭവവികാസങ്ങളെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റിന ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ലണ്ടൻ ഹൈ കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനും മല്യയെ ഉടൻ നാട്ടിലെത്തിക്കുമെന്ന റിപ്പോർട്ട് തള്ളി. സിബിഐയുടെ പഴയ വാർത്താക്കുറിപ്പാണ് ചില മാധ്യമങ്ങളിൽ വന്നതെന്നും പഴയ സാഹചര്യത്തിൽ മാറ്റംവന്നിട്ടില്ലെന്നും അതിനാൽ തന്നെ താമസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
TRENDING:കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; കൊലയാളി കുമരകം സ്വദേശി; പിടിയിലായെന്നു സൂചന [NEWS] 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]
വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്. 2016 മാർച്ച് രണ്ടിനായിരുന്നു ഇത്. ബ്രിട്ടണിലേക്ക് പോയ മല്യ അവിടെ കഴിയുകയായിരുന്നു. ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാനത്തെ ഹർജിയും മെയ് 14 ന് യുകെ കോടതി തള്ളിയതോടെയാണ് ഇദ്ദേഹത്തെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമായത്.
വിജയ് മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് വാർത്താ ഏജൻസി ബുധനാഴ്ച രാത്രി റിപ്പോർട്ട് ചെയ്തത്. മുംബൈയിലെ ആർതർ റോഡ് ജയിലിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സിബിഐ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിജയ് മല്യയെ വിമാനത്താവളത്തിലെത്തിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.