Republic Day 2021| വിമാന നിരക്കിൽ റിപ്പബ്ലിക് ദിന ഇളവുകളുമായി ഗോ എയർ; ഓഫറുകൾ അറിയാം

Last Updated:

ടിക്കറ്റ് നിരക്ക് 859 രൂപ മുതൽ

ന്യൂഡൽഹി:  റിപ്പബ്ലിക് ദിന ഓഫറുമായി വാഡിയ ഗ്രൂപ്പിന്റെ വിമാന കമ്പനിയായ ഗോ എയർ. കമ്പനിയുടെ റിപ്പബ്ലിക് ദിന ഫ്രീഡം സെയിലിന് ഇന്ന് തുടക്കമായി. ഈ മാസം 29 വരെയാണ് ഇളവുകൾ ബാധകം. ആഭ്യന്തര സർവീസുകൾക്ക് അത്യാകർഷകമായ ഇളവുകളാണ് ഗോ എയർ പ്രഖ്യാപിച്ചിരിക്കുന്നത്. 859 രൂപ മുതലുള്ള നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ടിക്കറ്റ് ബുക്കിങ്ങുകൾ ആരംഭിച്ചു. ജനുവരി 29വരെ ബുക്കിങ്ങ് നടത്താം. ജനുവരി 22 മുതൽ ഡിസംബർ 31വരെയുള്ള ടിക്കറ്റുകൾ ഇക്കാലയളവിൽ ബുക്ക് ചെയ്യാം.
ടിക്കറ്റ് മാറ്റത്തിന് ചാർജ് ഈടാക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ഓഫർ കാലയളവിൽ ജനുവരി 22നും മാർച്ച് 31നും ഇടയിലുള്ള യാത്രക്ക് നടത്തുന്ന ബുക്കിങ്ങിനാണ് ഇത് ബാധകം. യാത്ര പുറപ്പെടുന്നതിന് മൂന്നു ദിവസം വരെ മുൻപുള്ള ടിക്കറ്റ് മാറ്റത്തിന് ചാർജ് ഈടാക്കില്ലെന്ന് ഗോ എയർ അറിയിച്ചു. ഓഫർ കാലയളവിൽ ഏപ്രിൽ 1 മുതൽ ഡിസംബർ 31വരെയുള്ള സമയത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുൻപ് വരെയുള്ള യാത്രകൾക്ക് ചെയ്ഞ്ച് ഫീ ഈടാക്കില്ല. ലഭ്യതയ്ക്ക് വിധേയമായ പ്രൊമോ ഫെയർ സീറ്റുകൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് എയർലൈൻ അറിയിച്ചു.
advertisement
മറ്റ് ഏതെങ്കിലും ഓഫറുകളുമായി റിപ്പബ്ലിക് ഓഫറുകളെ യോജിപ്പിക്കില്ലെന്നും ഗ്രൂപ്പ് ബുക്കിങ്ങിന് ഇളവുകൾ ബാധകമല്ലെന്നും ഗോ എയർ വ്യക്തമാക്കി.
സ്പൈസ് ജെറ്റ്, ഇൻഡിഗോ പോലെ ഇളവുകൾ പ്രഖ്യാപിച്ച വിമാന കമ്പനികൾ തങ്ങളുടെ വിൽപന കാലാവധി കുറച്ചുനാളുകളേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജനുവരി 13 മുതൽ 17വരെയുള്ള തിയതികളിലേക്ക് സ്പൈസ് ജെറ്റ് ബുക്ക് ബെഫിക്കർ സെയിൽ പ്രഖ്യാപിച്ചിരുന്നു. 899 രൂപ മുതലാണ് സ്പൈസ് ജെറ്റിൽ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഇതേ കാലയളവിലേക്കായി ഇൻഡിഗോയും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇൻ‍ഡിഗോയിൽ 877 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. രണ്ട് വിമാന കമ്പനികളും ടിക്കറ്റ് വിൽപന സമയപരിധി ജനുവരി 22 വരെ നീട്ടി. ഏപ്രിൽ 1 മുതൽ സെപ്തംബർ 30വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റുകളാണ് നീട്ടിയ സമയപരിധിയിൽ ബുക്ക് ചെയ്യാവുന്നത്.
advertisement

ആകർഷകമായ ഓഫറുകളുമായി വൺപ്ലസും

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ വിപണിയില്‍ ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിച്ച് OnePlus. OnePlus 8T, OnePlus നോര്‍ഡ് പോലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍, U & Y സീരീസ് സ്മാര്‍ട്ട് ടിവികള്‍, OnePlus ആക്സസറികള്‍ തുടങ്ങി OnePlus ഉല്‍പ്പന്നങ്ങളില്‍ ഉടനീളം ഓഫര്‍ ലഭ്യമാണ്. ആഗോള ടെക്‌നോളജി കമ്പനിയില്‍ നിന്നുള്ള ചില ശ്രദ്ധേയ ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും വാങ്ങാന്‍ നിങ്ങള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു എങ്കില്‍ ഇതാണ് അതിനുള്ള ഏറ്റവും പറ്റിയ സമയം.
advertisement
നിങ്ങള്‍ക്ക് അനായാസം തെരഞ്ഞെടുക്കുന്നതിനായി OnePlus-Â നിന്നുള്ള റിപ്പബ്‌ളിക് ഓഫറുകള്‍ എല്ലാം ഞങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന OnePlus ഉല്‍പ്പന്നങ്ങളില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത്, പുതുവര്‍ഷം പുതിയ ഡിവൈസിനൊപ്പം ആരംഭിക്കാം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Republic Day 2021| വിമാന നിരക്കിൽ റിപ്പബ്ലിക് ദിന ഇളവുകളുമായി ഗോ എയർ; ഓഫറുകൾ അറിയാം
Next Article
advertisement
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; രാജീവ് ചന്ദ്രശേഖർ
  • 2014-2024 കാലത്ത് മോദി സർക്കാർ കേരളത്തിന് 3.20 ലക്ഷം കോടി രൂപ കൈമാറിയെന്ന് രാജീവ് ചന്ദ്രശേഖർ

  • പിണറായി സർക്കാരിന്റെ പത്ത് വർഷം കേരളത്തെ നശിപ്പിച്ച കാലമായെന്നും വികസനത്തിൽ പിന്നാക്കം ആണെന്നും ആരോപണം

  • കേന്ദ്രം നൽകിയ 7 ലക്ഷം കോടി രൂപയിലും കേരളം തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടിയ സംസ്ഥാനമായെന്ന് വിമർശനം

View All
advertisement