ഓര്‍ഡര്‍ റദ്ദാക്കിയ ഡെലിവറി ബോയ് ഭക്ഷണം സ്വയം കഴിച്ചു; വൈറലായി വീഡിയോ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മക്‌ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആളിനുണ്ടായ അനുഭവമാണ് വൈറലായിരിക്കുന്നത്.
ഓൺലൈനായി ഭക്ഷണം ഓഡർ ചെയ്യുന്നത് ഇന്ന് ലോകത്തെങ്ങും സർവസാധാരണമായിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് വ്യാപനത്തോടെ. പലപ്പോഴും ഭക്ഷണം വൈകുന്നതും ഓർഡർ ചെയ്ത ഭക്ഷണം മാറിപ്പോകുന്നതും അഡ്രസ് മാറി ഡെലിവർ ചെയ്യുന്നതുമൊക്കെ സാധാരണ സംഭവങ്ങളാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ലണ്ടനിലാണ് രസകരമായ സംഭവം നടന്നത്. മക്‌ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആളിനുണ്ടായ അനുഭവമാണ് വൈറലായിരിക്കുന്നത്. മക്ഡൊണാൾഡ് ആപ്പിൽ നിന്നും ബര്‍ഗറാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സൽ ചെയ്ത് അവിടെ ഇരുന്ന് തന്നെ കൊണ്ടു വന്ന ഭക്ഷണം കഴിച്ചു തീർത്തു.
advertisement
ഓഡര്‍ ചെയ്ത ആളും സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവം വൈറലായതോടെ അന്വേഷണം ആരംഭിച്ചതായി ഡെലിവറി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2021 2:27 PM IST


