Gold price | എന്റെ പൊന്നേ, ഇതൊരു കോമ്പറ്റിഷൻ അല്ല! റെക്കോർഡുകൾ തിരുത്തി സ്വർണവില പുത്തൻ ഉയരത്തിൽ
- Published by:meera_57
- news18-malayalam
Last Updated:
സാധാരണക്കാരന്റെ 'സുവർണസ്വപ്നങ്ങൾക്ക്' വൻ പ്രഹരമായി മാറിക്കഴിഞ്ഞു ഈ മഞ്ഞ ലോഹം
കയറിയും ഇറങ്ങിയും നിൽക്കുന്ന സ്വർണവില (gold price) സാധാരണക്കാരന്റെ 'സുവർണസ്വപ്നങ്ങൾക്ക്' വൻ പ്രഹരമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസത്തേക്കാൾ ഉയർന്ന സ്വർണവില ഇന്ന് പുത്തൻ റെക്കോർഡ് തീർത്തിരിക്കുകയാണ്. ഒക്ടോബർ 11ന് ഒരു പവൻ സ്വർണത്തിന് വില 91,120 രൂപയാണ്. കഴിഞ്ഞ ദിവസം രാവിലെ വിലയിടിഞ്ഞു എങ്കിലും, ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയർന്നു. 90,720 എന്ന പുതിയ റെക്കോർഡ് കുറിച്ചതും ഇതേദിവസം തന്നെ. ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇപ്പോൾ നൽകേണ്ട തുക 11,390 രൂപയാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വർണ്ണ വില പവന് 90,000 രൂപ കടന്ന്, ഒക്ടോബർ 8 ന് 840 രൂപ ഉയർന്ന് 90,320 രൂപയിലെത്തി.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച യുഎസ്-ചൈന വ്യാപാര യുദ്ധം, റഷ്യ-യുക്രെയ്ൻ സംഘർഷം, കുറഞ്ഞ അടിസ്ഥാന പലിശനിരക്കുകൾ കാരണം യുഎസ് ഡോളറിന്റെയും ബോണ്ടുകളുടെയും മൂല്യം ദുർബലമാകൽ എന്നിവയുൾപ്പെടെ നിരവധി ആഗോള ഘടകങ്ങൾ സ്വർണവിലയിലെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്.
3% GST, 53.10 രൂപയുടെ ഹാൾമാർക്കിംഗ് ഫീസ്, ലേബർ ചാർജുകൾ (10% കണക്കാക്കുന്നു) എന്നിവയുൾപ്പെടെയാണ് കേരളത്തിൽ ഒരു പവൻ സ്വർണ്ണാഭരണത്തിന്റെ വില കണക്കാക്കുന്നത്.
advertisement
ദീപാവലിയോടെ അന്താരാഷ്ട്ര വില ഔൺസിന് 4,000 ഡോളറിലെത്തിയേക്കാം. അതിനാൽ, ദീപാവലിക്ക് മുമ്പ് കേരളത്തിൽ ഒരു ഗ്രാമിന്റെ വില 12,000 രൂപ കടന്നേക്കാം എന്ന് അനുമാനിക്കപ്പെടുന്നു.
Summary: Gold price in Kerala hits a new record on October 11, 2025. The rising and falling gold price has become a big blow to the 'golden dreams' of the common man. The price of gold, which is higher than the previous day, has set a new record today. On October 11, the price of one pavan of gold was Rs 91,120. Although the price fell yesterday morning, the price rose again after noon. The new record of 90,720 was also set on the same day. The amount that has to be paid to buy one gram of gold now is Rs 11,390
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 11, 2025 9:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold price | എന്റെ പൊന്നേ, ഇതൊരു കോമ്പറ്റിഷൻ അല്ല! റെക്കോർഡുകൾ തിരുത്തി സ്വർണവില പുത്തൻ ഉയരത്തിൽ