തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5180 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കഴിഞ്ഞ നാല് ദിവസമായി സ്വർണവില കുറയുകയാണ്. ഇന്നലെ സ്വർണവില പവന് 41600 രൂപയായിരുന്നു. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 42880 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ 15 ദിവസത്തിനിടെ സ്വർണവിലയിൽ പവന് 1440 രൂപയുടെ കുറവാണ് ഉണ്ടായത്.
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600
ഫെബ്രുവരി 17: 41,440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഉൽപ്പാദനച്ചെലവ്, തൊഴിലാളികൾക്കുള്ള കൂലി, എക്സൈസ് നികുതികൾ, സംസ്ഥാന-നിർദ്ദിഷ്ട നികുതികൾ, പൂർത്തിയായ ആഭരണങ്ങളുടെ അധിക ജിഎസ്ടി എന്നിവ ഉൾപ്പെടുന്നതാണ് സ്വർണാഭരണങ്ങളുടെ വില ഓരോ സംസ്ഥാനത്തും എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് നിർണ്ണയിക്കുന്ന ഘടകങ്ങൾ.
സ്വർണത്തിന്റെ പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ആഗോളതലത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന ഡിമാൻഡുള്ള രാജ്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ ചരക്ക് എന്ന നിലയിൽ, സ്വർണ്ണത്തിന് രാജ്യത്ത് ഉയർന്ന നികുതി നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
News Summary- Gold prices have fallen in Kerala today. Gold Price fell by Rs 160 per sovereign to Rs 41,440. It fell by Rs 20 to Rs 5180 per gram. This is the lowest rate this month. Gold prices have been falling for the last four days.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.