advertisement

സ്വർണവിലയിൽ നേരിയ വർദ്ധന; ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:

ഫെബ്രുവരി രണ്ടു മുതൽ 27 വരെയുള്ള 25 ദിവസംകൊണ്ട് സ്വർണവില പവന് 1800 രൂപ ഇടിഞ്ഞിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടി. ഇതോടെ സ്വർണവില ഗ്രാമിന് 5145 രൂപയും പവന് 41,160 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഫെബ്രുവരി രണ്ടു മുതൽ 27 വരെയുള്ള 25 ദിവസംകൊണ്ട് സ്വർണവില പവന് 1800 രൂപ ഇടിഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിന് രണ്ടുതവണയായി 680 രൂപ വർധിച്ച് 42,880 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വർണവിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുകയായിരുന്നു.
ജനുവരി മാസത്തിൽ സ്വർണവില റെക്കോഡ് ഉയരത്തിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരി മാസത്തിൽ സ്വർണവില ഇടിയുന്ന ട്രെൻഡാണ് കാണിക്കുന്നത്.
advertisement
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
advertisement
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600
ഫെബ്രുവരി 17: 41,440
ഫെബ്രുവരി 18: 41,760
ഫെബ്രുവരി 19: 41,760
ഫെബ്രുവരി 20: 41,680
ഫെബ്രുവരി 21: 41,600
ഫെബ്രുവരി 22: 41,600
ഫെബ്രുവരി 23: 41,440
ഫെബ്രുവരി 24: 41,360
ഫെബ്രുവരി 25: 41,200
ഫെബ്രുവരി 26: 41,200
ഫെബ്രുവരി 27: 41,080(ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഫെബ്രുവരി 28: 41,160
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
സ്വർണവിലയിൽ നേരിയ വർദ്ധന; ഇന്നത്തെ നിരക്കുകൾ അറിയാം
Next Article
advertisement
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
ഇറാനിൽ ആണവാക്രമണമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ നയതന്ത്രജ്ഞൻ
  • ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ ശക്തമായ ലോബിയുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നതായി ആരോപണം

  • ഇറാനിൽ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യതയ്ക്കായി യുഎൻ തയ്യാറെടുക്കുന്നു എന്ന ഗുരുതര ആരോപണം

  • സഫയുടെ രാജിയെയും ആരോപണങ്ങളെയും ഐക്യരാഷ്ട്രസഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

View All
advertisement