Gold Price Today| സ്വർണവില മുകളിലേക്ക്; തുടർച്ചയായ മൂന്നാം ദിനവും വില വർധിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു ഗ്രാം സ്വർണത്തിന് 4705 രൂപയും പവന് 37,640 രൂപയുമായി
തിരുവനന്തപുരം/ ന്യഡൽഹി: സംസ്ഥാനത്ത് സ്വർണവില (Gold Price in Kerala) തുടർച്ചയായ മൂന്നാം ദിനവും വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4705 രൂപയും പവന് 37,640 രൂപയുമായി. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും സ്വർണവില വർധിച്ചിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചത്. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വർണവില. ഒരു പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയും.
നാല് ദിവസത്തിനു ശേഷം ചൊവ്വാഴ്ച സ്വർണവില വർധിച്ചിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമായിരുന്നു ചൊവ്വാഴ്ച്ച വർധിച്ചത്. ബുധനാഴ്ച പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. മൂന്ന് മാസത്തിനിടയിൽ ഇതാദ്യമായാണ് സ്വർണവില പവന് 37,000 ൽ താഴെ എത്തുന്നത്.
അതേസമയം, ദേശീയതലത്തിൽ സ്വർണ വില 350 രൂപ വർദ്ധിച്ചു. 24 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) ഇന്ത്യയിലെ സ്വർണ്ണ വില 51,030 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 46,740 രൂപയുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്.
advertisement
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 50,950 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,700 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും ഡൽഹിയിലേതിന് സമാനമായ നിരക്കാണ്.
മെയ് മാസത്തെ സ്വർണവില, പവന്:
മെയ് 1: 37,920
മെയ് 2: 37,760
മെയ് 3: 37,760
മെയ് 4: 37,600
മെയ് 5: 37,920
മെയ് 6: 37,680
മെയ് 7: 37,920
മെയ് 8: 37,920
മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
advertisement
മെയ് 10: 37,680
മെയ് 11: 37,400
മെയ് 12: 37,760
മെയ് 13: 37,160
മെയ് 14: 37,000
മെയ് 15: 37,000
മെയ് 16: 37,000
മെയ് 17: 37,240
മെയ് 18: 36,880 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
മെയ് 19: 37,040
മെയ് 20: 37,360
മെയ് 21: 37,640
Also Read- Petrol Diesel Price | മാറ്റമില്ലാതെ ഇന്ധനവില; രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വില അറിയാം
advertisement
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2022 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| സ്വർണവില മുകളിലേക്ക്; തുടർച്ചയായ മൂന്നാം ദിനവും വില വർധിച്ചു